അദാനിയുടെ വൈദ്യുതി വാങ്ങാനുള്ള കരാറിൽ ഒപ്പിട്ടത് സ്വന്തം സൗരോർജ പദ്ധതി ഉപേക്ഷിച്ച്; അംഗീകാരം നൽകിയത് ഒറ്റ ദിവസം കൊണ്ട്, സംശയനിഴലിൽ മുൻമുഖ്യമന്ത്രി വൈ.എസ്. ജഗൻ മോഹൻ റെഡി

ന്യൂഡൽഹി: സോളർ എനർജി കോർപ്പറേഷൻ ഓഫ് ഇന്ത്യയും (എസ്ഇസിഐ) ആന്ധ്രാപ്രദേശ് സർക്കാരും തമ്മിലുള്ള വിവാദ കരാറുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്ത്. 2021ൽ ജഗൻമോഹൻ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള ആന്ധ്രാപ്രദേശ് സർക്കാർ, ഉദ്യോഗസ്ഥരുടെ ഉപദേശം മറികടന്നാണ് എസ്ഇസിഐയുമായി കരാറിൽ ഏർപ്പെട്ടതെന്നു രാജ്യാന്തര വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. സംസ്ഥാനത്തിന് അടുത്ത പത്തു വർഷത്തേക്ക് സൗരോർജത്തിന്റെ ആവശ്യകതയില്ലെന്നും 24 മണിക്കൂറും ലഭ്യമാകുന്ന പുനരുപയോഗിക്കാവുന്ന ഊർജത്തിന്റെ ഉപയോഗത്തിലേക്കാണ് മാറേണ്ടതെന്നുമുള്ള റഗുലേറ്ററിയുടെ നിർദേശം മറികടന്നാണ് ജഗൻ സർക്കാർ എസ്ഇസിഐയുമായി കരാർ ഒപ്പിട്ടതെന്നും […]
ആദിവാസി വയോധികയുടെ മൃതദേഹം ഓട്ടോയിൽകൊണ്ടുപോയ സംഭവം: ഉദ്യോഗസ്ഥർക്കെതിരേ നടപടിയില്ല; ട്രൈബൽ പ്രമോട്ടറെ പിരിച്ചുവിട്ടു, ബലിയാടാക്കിയെന്ന് ആരോപണം

മാനന്തവാടി: വയനാട്ടിൽ ആദിവാസി വയോധികയുടെ മൃതദേഹം ഓട്ടോറിക്ഷയിൽ ശ്മശാനത്തിലേക്കു കൊണ്ടുപോകേണ്ടി വന്ന സംഭവത്തിൽ ട്രൈബൽ പ്രമോട്ടറെ ബലിയാടാക്കിയെന്ന് ആരോപണം. പ്രമോട്ടറെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ടു പ്രതിഷേധം ശക്തമായി. കുന്ദമംഗലം കൂട്ടിക്കുറി ഉന്നതിയിലെ മഹേഷ് കുമാറിനെയാണ് ട്രൈബൽ ഡവലപ്മെന്റ് ഓഫിസർ പിരിച്ചുവിട്ടത്. എടവക പഞ്ചായത്തിലെ നാല് സെന്റ് ഉന്നതിയിലെ ചുണ്ടയുടെ മൃതദേഹമാണ് ഓട്ടോയിൽ കയറ്റിക്കൊണ്ടുപോയത്. ഇതിനിടെ, മഹേഷ് കുമാറും ഉന്നതിയിലെ ചിലരുമായി നടത്തുന്ന ഫോൺ സംഭാഷണം പുറത്തുവന്നു. മഹേഷ് നിരുത്തരവാദപരമായി പെരുമാറിയെന്നാണ് ഇവർ ആരോപിക്കുന്നത്. ചുണ്ട മരിച്ച ഞായറാഴ്ച വൈകിട്ട് മുതൽ […]
എം.ആർ. അജിത്കുമാറിനു കൂടെയുണ്ട് സർക്കാർ; സ്ഥാനക്കയറ്റം നൽകും, ഡിജിപിയാക്കാൻ മന്ത്രിസഭാ തീരുമാനം

തിരുവനന്തപുരം: എഡിജിപി എം.ആർ. അജിത്കുമാറിനു ഡിജിപിയായി സ്ഥാനക്കയറ്റം നൽകാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിലുള്ള സ്‌ക്രീനിങ് കമ്മിറ്റിയുടെ ശുപാർശയാണ് മന്ത്രിസഭാ യോഗം അംഗീകരിച്ചത്. ഇപ്പോഴത്തെ പൊലീസ് മേധാവി എസ്.ദർവേഷ് സാഹിബ് 2025 ജൂലൈ 1ന് സർവീസിൽനിന്ന് വിരമിക്കുന്ന ഒഴിവിലേക്കാണ് അജിത്കുമാറിന് സ്ഥാനക്കയറ്റം നൽകുക. അനധികൃത സ്വത്തു സമ്പാദനവുമായി ബന്ധപ്പെട്ട വിജിലൻസ് അന്വേഷണം ഉൾപ്പെടെ നിരവധി അന്വേഷണങ്ങൾ നടക്കുന്നതിനിടെയാണ് അജിത് കുമാറിന് ഡിജിപി പദവിയിലേക്കു സ്ഥാനക്കയറ്റം നൽകിയിരിക്കുന്നത്. ചീഫ് സെക്രട്ടറിയും ഡിജിപിയും ആഭ്യന്തര സെക്രട്ടറിയും വിജിലൻസ് […]
ദുരന്തവേളയിലെ എയർലിഫ്റ്റിംഗിന് പണം ചോദിച്ച കേന്ദ്ര സർക്കാർ നീക്കത്തെ വിമർശിച്ച് ഹൈക്കോടതി; എട്ടു വർഷം മുൻപ് വരെയുള്ള ബില്ലുകൾ എന്തിനാണ് ഇപ്പോൾ നൽകിയത്?

കൊച്ചി: ദുരന്തവേളയിലെ എയർലിഫ്റ്റിംഗിന് പണം ചോദിച്ച കേന്ദ്ര സർക്കാർ നീക്കത്തെ വിമർശിച്ച് ഹൈക്കോടതി. കേന്ദ്രം ചോദിച്ച 132.62 കോടി രൂപയിൽ 13 കോടി മാത്രമാണ് ചൂരൽമല മുണ്ടക്കൈ ദുരന്തത്തിന് ചെലവായതെന്നും എട്ടു വർഷം മുൻപ് വരെയുള്ള ബില്ലുകൾ എന്തിനാണ് ഇപ്പോൾ നൽകിയതെന്നും കോടതി ചോദിച്ചു. വയനാട് ദുരന്തത്തിൽ ചെലവായ തുക സമ്പന്ധിച്ച് കേന്ദ്രത്തിന് കത്ത് നൽകിയെന്ന് കേരളം അറിയിച്ചെങ്കിലും കത്ത് ലഭിച്ചില്ലെന്നായിരുന്നു കേന്ദ്രത്തിൻറെ മറുപടി. ചൂരൽമല, മുണ്ടക്കൈ ദുരന്തത്തിന് പിന്നാലെ ദുരന്തമുഖത്ത് കേന്ദ്ര സഹായത്തിന് കേരളം 132.62 […]
പാലക്കാട് തേങ്കുറിശ്ശിയിൽ സിപിഎമ്മിൽ കൂട്ടരാജി; മുൻ ഏരിയാ കമ്മറ്റി അംഗം ഉൾപ്പെടെ നാലു പേർ കോൺഗ്രസിലേക്ക്

പാലക്കാട്: പാലക്കാട് തേങ്കുറിശ്ശിയിൽ സിപിഎമ്മിൽ കൂട്ടരാജി. കുഴൽമന്ദം മുൻ ഏരിയാ കമ്മറ്റി അംഗം വിജയൻ ഉൾപ്പെടെ 4 പേരാണ് രാജി വെച്ചത്. ഇവർ കോൺഗ്രസുമായി ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചു. പാർട്ടി വിടുന്നവർക്ക് സ്വീകരണം നൽകാനൊരുങ്ങുകയാണ് കോൺഗ്രസ്. കൊഴിഞ്ഞാംപാറയ്ക്കു പിന്നാലെ ഏരിയ സമ്മേളനത്തിനിടെയാണ് കുഴൽമന്ദത്തും സിപിഎമ്മിൽ പൊട്ടിത്തെറിയുണ്ടായത്. സിപിഎം കുഴൽമന്ദം ഏരിയ സമ്മേളനം നടക്കുന്നതിനിടെയാണ് മുൻ ഭാരവാഹികളുടെ പാർട്ടി വിടൽ. കുഴൽമന്ദം മുൻ ഏരിയ കമ്മിറ്റി അംഗവും മഞ്ഞളൂ4 ലോക്കൽ കമ്മിറ്റിയംഗവുമായിരുന്ന എം വിജയൻറെ നേതൃത്വത്തിലാണ് നാല് നേതാക്കൾ […]
കോഴിക്കോട് മെഡിക്കൽ കോളജിലെ നഴ്സിങ് വിദ്യാർഥിനിയുടെ മരണം: ആർക്കും പങ്കില്ലെന്ന് ആത്മഹത്യക്കുറിപ്പ്; ദുരൂഹതയെന്ന് ബന്ധുക്കൾ

കോഴിക്കോട്: മെഡിക്കൽ കോളജ് ഗവൺമെന്റ് നഴ്സിങ് കോളജിലെ രണ്ടാം വർഷ വിദ്യാർഥിനി ലക്ഷ്മി രാധാകൃഷ്ണന്റെ (20) മരണത്തിൽ ദുരൂഹതയെന്നു ബന്ധുക്കൾ. സമഗ്ര അന്വേഷണം വേണമെന്നും കമ്മിഷണർക്കു പരാതി നൽകുമെന്നും ബന്ധു ഹരിപ്രസാദ് പറഞ്ഞു. ലക്ഷ്മി ആത്മഹത്യ ചെയ്യാനുള്ള സാഹചര്യമുണ്ടായിരുന്നില്ലെന്നും ഹരിപ്രസാദ് പറഞ്ഞു. ലക്ഷ്മിയുടെ പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയായി. നഴ്സിങ് കോളജിൽ മൃതദേഹം പൊതുദർശനത്തിനു വച്ചശേഷം കോട്ടയത്തേക്കു കൊണ്ടുപോയി. ലക്ഷ്മിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം നടത്തുകയാണ്. സഹപാഠികളിൽനിന്നും ഹോസ്റ്റൽ നടത്തിപ്പുകാരിൽനിന്നും പൊലീസ് മൊഴിയെടുക്കും. വ്യക്തിപരമായ കാരണങ്ങളാണ് ആത്മഹത്യയിലേക്കു […]
അമേരിക്കയിലെ സ്കൂളിലുണ്ടായ വെടിവെപ്പ്: അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്; പ്രതിയുടെ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും മൊഴിയെടുത്തു

വാഷിങ്ടൻ: വിസ്കോൻസിനിലെ മാഡിസനിൽ സ്കൂളിലുണ്ടായ വെടിവയ്പിൽ 2 പേർ കൊല്ലപ്പെട്ട സംഭവത്തിൽ അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്. വെടിവയ്പ് നടത്തിയ ശേഷം മരിച്ച നിലയിൽ കണ്ടെത്തിയ 15 വയസുകാരിയായ നതാലി റുപ്‌നോയുടെ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും മൊഴി പൊലീസ് ശേഖരിച്ചു. വെടിവയ്പിലേക്കു നയിച്ച കാരണം കണ്ടെത്താനാകാത്തതിനെ തുടർന്നാണ് കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും മൊഴിയെടുത്തത്. നതാലിയുടെ സമൂഹമാധ്യമ പോസ്റ്റുകൾ, മൊബൈൽ ഫോൺ, കംപ്യൂട്ടർ എന്നിവ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. സംഭവത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. അതേസമയം, സമാന്ത എന്ന പേരിലും നതാലി അറിയപ്പെട്ടിരുന്നതായി […]
ഡൊണാൾഡ് ട്രംപ് ഇന്ത്യയുടെ ഉയർന്ന താരിഫുകളെ അഭിസംബോധന ചെയ്തു, “അവർ ഞങ്ങൾക്ക് നികുതി ചുമത്തുന്നു, അതിനാൽ ഞങ്ങൾ അവർക്ക് നികുതി ചുമത്തുന്നു.”

നീതിയാണ് പ്രധാനമെന്ന് ട്രംപ് ഊന്നിപ്പറഞ്ഞു, യുഎസ് ഉൽപ്പന്നങ്ങൾക്ക് ഇന്ത്യ 100 ശതമാനം ചുങ്കം ഈടാക്കുകയാണെങ്കിൽ, പകരം യുഎസും അത് തന്നെ ചെയ്യുമെന്ന് ചൂണ്ടിക്കാട്ടി.
അമേരിക്കൻ ചരക്കുകൾക്ക് ഉയർന്ന തീരുവ ചുമത്തുന്ന ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് പരസ്പരം താരിഫ് ചുമത്താനുള്ള തൻ്റെ പദ്ധതിയെക്കുറിച്ച് നിയുക്ത അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി.
തിങ്കളാഴ്ച മാധ്യമപ്രവർത്തകരോട് സംസാരിച്ച ട്രംപ്, മറ്റ് രാജ്യങ്ങൾ യുഎസ് ഉൽപ്പന്നങ്ങൾക്ക് നികുതി ചുമത്തുകയാണെങ്കിൽ, യുഎസ് അതേ രീതിയിൽ പ്രതികരിക്കുമെന്ന് ഊന്നിപ്പറഞ്ഞു.
“പരസ്പരം. അവർ ഞങ്ങളോട് നികുതി ചുമത്തിയാൽ, ഞങ്ങൾ അവർക്ക് അതേ തുക നികുതി ചുമത്തും. അവർ ഞങ്ങൾക്ക് നികുതി ചുമത്തുന്നു. ഞങ്ങൾ അവർക്ക് നികുതി ചുമത്തുന്നു. അവർ ഞങ്ങൾക്ക് നികുതി ചുമത്തുകയും ചെയ്യുന്നു. മിക്കവാറും എല്ലാ കേസുകളിലും അവർ ഞങ്ങൾക്ക് നികുതി ചുമത്തുകയാണ്, ഞങ്ങൾ അവരിൽ നിന്ന് നികുതി ചുമത്തിയിട്ടില്ല,” ട്രംപ് പറഞ്ഞതായി വാർത്താ ഏജൻസി പിടിഐ റിപ്പോർട്ട് ചെയ്തു.
ചൈനയുമായുള്ള വ്യാപാര കരാറിനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയവെയാണ് ഡൊണാൾഡ് ട്രംപ് ഇക്കാര്യം പറഞ്ഞത്. എന്നിരുന്നാലും, ചില യുഎസ് ഉൽപ്പന്നങ്ങൾക്ക് ഉയർന്ന തീരുവ ചുമത്തുന്ന രാജ്യങ്ങളിൽ ഇവ ഉൾപ്പെടുന്നുവെന്ന് അദ്ദേഹം ഇന്ത്യയെയും ബ്രസീലിനെയും പ്രത്യേകം ചൂണ്ടിക്കാണിച്ചു.
മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ റോഡ് ഷോയ്ക്കിടെ തസ്കര വിളയാട്ടം; മോഷ്ടിക്കപ്പെട്ടത് 26 ലക്ഷം രൂപയുടെ വസ്തുക്കൾ, പൊലീസുകാരന്റെ മാലയും പോയി; 11 പേർ അറസ്റ്റിൽ

നാഗ്പുർ: ഞായറാഴ്ച മന്ത്രിസഭാ വികസനത്തിനു മുന്നോടിയായി മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് നാഗ്പുരിൽ നടത്തിയ റോഡ് ഷോയ്ക്കിടെ വിളയാടിയ മോഷ്ടാക്കളിൽ 11 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. 26 ലക്ഷം രൂപയുടെ വസ്തുക്കളാണ് റാലിക്കിടെ മോഷ്ടിക്കപ്പെട്ടത്. 31 പേർക്ക് പണം, മൊബൈൽ ഫോൺ, സ്വർണമാല, വിലപ്പെട്ട രേഖകൾ അടങ്ങിയ പഴ്സ് എന്നിവ നഷ്ടമായി. ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ സ്വർണമാലയും മോഷ്ടിക്കപ്പെട്ടു. പരാതികൾ ഉയർന്ന പിന്നാലെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഉസ്മാനബാദിൽ നിന്നെത്തിയ മോഷ്ടാക്കളുടെ സംഘത്തിലെ 11 പേർ പിടിയിലായത്. […]
പൊന്നാനിയിലെ സ്വര്‍ണ മോഷണം: 99 ശതമാനം സ്വർണവും കണ്ടെത്തി; വഴിത്തിരിവായത് ചോദ്യം ചെയ്യലിന്റെ രീതി മാറ്റിയതോടെ

പൊന്നാനി: പൊന്നാനി ബിയ്യത്ത് പ്രവാസിയുടെ വീട് കുത്തിത്തുറന്ന് 550 പവൻ കവർന്ന കേസിൽ 438 പവൻ സ്വർണവും പോലീസ് കണ്ടെടുത്തു. സ്വർണം വിറ്റുകിട്ടിയ 29 ലക്ഷം രൂപയും പ്രതികളിൽനിന്ന് പിടികൂടി. കേസിൽ പിടിയിലായ മൂന്ന് പ്രതികളെ കസ്റ്റഡിയിൽ വാങ്ങി നടത്തിയ ചോദ്യംചെയ്യലിനും ശാസ്ത്രീയമായ അന്വേഷണത്തിനുമൊടുവിലാണ് സ്വർണവും പണവും കണ്ടെത്താനായത്. ഇതോടെ മോഷണംപോയ സ്വർണത്തിന്റെ 99 ശതമാനവും കണ്ടെത്താനായെന്ന് ജില്ലാ പോലീസ് മേധാവി ആർ. വിശ്വനാഥ് പറഞ്ഞു. ഏപ്രിൽ 13-ന് പുലർച്ചെ ഒന്നരയോടെയാണ് പ്രവാസി വ്യവസായി മണപ്പറമ്പിൽ രാജീവിന്റെ […]
