വയനാട് ദുരന്തത്തിൽ 14 കുട്ടികൾ അനാഥരായെന്ന് സർക്കാർ കണക്ക് തെറ്റ്, അനാഥരായിരിക്കുന്നത് 21 കുട്ടികളെന്ന് ആം ആദ്മി; മറ്റ് കണക്കുകളും പരിശോധിക്കണം, സർക്കാരിന്റേത് തികഞ്ഞ അനാസ്ഥയെന്നും ആരോപണം

കൽപ്പറ്റ: വയനാട് ദുരന്തം സർക്കാറിന്റെ കണക്കുകൾ തെറ്റെന്ന് സംസ്ഥാനത്തെ ആം ആദ്മി പാർട്ടി. 14 കുട്ടികൾ അനാഥരായി എന്നാണ് സർക്കാർ കണക്ക്. പക്ഷേ 21 കുട്ടികളാണ് അനാഥരായിരിക്കുന്നത് എന്നാണ് പാർട്ടി കണ്ടെത്തിയതെന്നും ആം ആദ്മി വാർത്താക്കുറിപ്പിൽ പറഞ്ഞു. വയനാട് ദുരന്തത്തിൽ മാതാപിതാക്കൾ നഷ്ടപ്പെട്ട ആറ് കുട്ടികൾക്ക് പത്തുലക്ഷം രൂപയും, മാതാപിതാക്കളിൽ ഒരാൾ നഷ്ടപ്പെട്ട എട്ടു കുട്ടികൾക്ക് അഞ്ച് ലക്ഷം രൂപ വീതവും വനിതാ ശിശു വികസന വകുപ്പ് വഴി സഹായം നൽകും എന്നാണ് കേരള സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. […]
പ്രചരിക്കുന്ന അഭ്യൂഹങ്ങൾ പോലെ ഒന്നും സംഭവിച്ചിട്ടില്ല, ഒരിടത്തും ആത്മാഭിമാനം അടിയറവ് വയ്ക്കാറില്ല; ക്ഷേത്രം അധികൃതരും ഭക്തരും തടഞ്ഞ സംഭവത്തിൽ പ്രതികരണവുമായി ഇളയരാജ

ചെന്നൈ: സംഗീത സംവിധായകൻ ഇളയരാജയെ ശ്രീവില്ലിപുത്തൂർ ആണ്ടാൾ ക്ഷേത്രത്തിലെ ശ്രീകോവിലിനു മുന്നിലെ അർത്ഥമണ്ഡപത്തിൽ പ്രവേശിക്കുന്നതിൽ നിന്ന് തടഞ്ഞ സംഭവത്തിൽ പ്രതികരണവുമായി ഇളയരാജ. പ്രചരിക്കുന്ന അഭ്യൂഹങ്ങൾ പോലെ ഒന്നും സംഭവിച്ചിട്ടില്ലെന്നും ഒരിടത്തും ആത്മാഭിമാനം അടിയറവ് വയ്ക്കാറില്ലെന്നും ഇളയരാജ പറഞ്ഞു. സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിലാണ് പ്രതികരണം പ്രത്യക്ഷപ്പെട്ടത്. ഇളയരാജയെ അനുകൂലിച്ചും പ്രതികൂലിച്ചും ചർച്ചകൾ കൊഴുത്തതോടെയാണ് ഇളയരാജ തന്നെ പ്രതികരിച്ച് രംഗത്തെത്തിയത്. ഇളയരാജ പ്രാർത്ഥിക്കാനായി അർത്ഥമണ്ഡപത്തിലേക്ക് പ്രവേശിക്കാൻ തുടങ്ങിയപ്പോഴാണ് ക്ഷേത്രം അധികൃതരും ഭക്തരും തടഞ്ഞത്. ആചാര ലംഘനമാണെന്നാരോപിച്ചാണ് അർത്ഥമണ്ഡപത്തിലേക്കുള്ള പ്രവേശനം തടഞ്ഞത്. […]
ഇതിഹാസ തബല വിദ്വാൻ സാക്കിർ ഹുസൈൻ (73) അന്തരിച്ചു.

തബല മാസ്‌ട്രോ സക്കീർ ഹുസൈൻ (73) സാൻഫ്രാൻസിസ്കോയിൽ ഇഡിയോപതിക് പൾമണറി ഫൈബ്രോസിസ് ബാധിച്ച് അന്തരിച്ചു, അദ്ദേഹത്തിൻ്റെ കുടുംബത്തിൻ്റെ ഔദ്യോഗിക പ്രസ്താവന തിങ്കളാഴ്ച സ്ഥിരീകരിച്ചു.
ലോകമെമ്പാടുമുള്ള എണ്ണമറ്റ സംഗീതാസ്വാദകർ ആദരിക്കുകയും ചെയ്യുന്ന ഒരു പാരമ്പര്യത്തെ ഇതിഹാസമായ തബല വിർച്വസോ അവശേഷിപ്പിക്കുന്നു, അത് വരും തലമുറകളിൽ പ്രതിഫലിക്കും.
