newsroom@amcainnews.com

എട്ടു വർഷത്തെ പ്രണയം, വിവാഹം… സ്വപ്നം കണ്ട ജീവിതം അവർ ജീവിച്ചു തുടങ്ങിട്ട് ദിവസങ്ങൾ മത്രം; ഇന്ന് അനുവിന്റെ ജന്മദിനം, കളിചിരികൾ ഉയരേണ്ട വീട്ടിലേക്കെത്തുക ചേതനയറ്റ ശരീരങ്ങൾ

പത്തനംതിട്ട: വാഹനാപകടത്തിൽ മരിച്ച ദമ്പതികളായ നിഖിലും അനുവും ജീവിച്ചു തുടങ്ങുന്നതേ ഉണ്ടായിരുന്നുള്ളൂ. മലേഷ്യയിലെ സന്തോഷ യാത്രയ്ക്കൊടുവിലെത്തിയത് ദുരന്തം. മല്ലശേരി സ്വദേശികളായ ദമ്പതികളും കുടുംബവും സഞ്ചരിച്ച കാർ ഞായർ പുലർച്ചെ ശബരിമല തീർഥാടകർ സഞ്ചരിച്ച ബസിലിടിച്ചാണ് ദുരന്തമുണ്ടായത്. പുനലൂർ–മൂവാറ്റുപുഴ സംസ്ഥാന പാതയിൽ മുറിഞ്ഞകല്ല് ജംക്‌ഷനു സമീപമുള്ള ഗുരുമന്ദിരത്തിനു മുന്നിലായിരുന്നു അപകടം. ഇന്ന് അനുവിന്റെ ജന്മദിനമാണെന്ന് ബന്ധുക്കൾ പറഞ്ഞു. അനുവിന്റെ പിതാവ് ബിജു പി.ജോർജും നിഖിലിന്റെ പിതാവ് മത്തായി ഈപ്പനും അപകടത്തിൽ മരിച്ചു. നവംബർ 30നായിരുന്നു ഇരുവരുടെയും വിവാഹം. മലേഷ്യയിൽ […]

കൊതിച്ചു കാത്തിരുന്ന ദിനങ്ങളുടെ സന്തോഷത്തിലായിരുന്നു നിഖിലും അനുവും, പക്ഷേ എല്ലാ സന്തോഷങ്ങളും ആ അപകടം കവർന്നു എന്നന്നേക്കുമായി

പത്തനംതിട്ട: പത്തനംതിട്ടയിലെ മല്ലശ്ശേരിയിലെ രണ്ട് കുടുംബങ്ങളുടെ സന്തോഷവും പ്രതീക്ഷയുമാണ് ഒരൊറ്റ ദിവസം കൊണ്ട് പൊലിഞ്ഞത്. മധുവിധു ആഘോഷിക്കാൻ വിദേശത്തേക്ക് പോയ മക്കളെയും അവരെ തിരികെ വിളിക്കാൻ പോയ ഉറ്റവരെയും നഷ്ടപ്പെട്ടവരുടെ വേദന വീടുകളിൽ തളംകെട്ടി നിൽക്കുകയാണ്. എട്ട് വർഷത്തെ പ്രണയത്തിനൊടുവിൽ 15 ദിവസം മുമ്പ് വിവാഹിതരായ നിഖിലിൻ്റെയും അനുവിൻ്റെയും വേർപാട് ഒരു നാടിൻ്റെയാകെ ഉള്ളുലച്ചു. മരിച്ച 4 പേരുടേയും സംസ്കാരം ബുധനാഴ്ച നടക്കും. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ പത്തനംതിട്ടയിലെ മോർച്ചറിയിലേക്ക് മാറ്റുകയായിരുന്നു. സ്വപ്നം കണ്ട ജീവിതം അവർ […]

മുറിഞ്ഞകൽ അപകടം: അപകടകാരണം അലക്ഷ്യമായും അശ്രദ്ധമായും വാ​ഹനമോടിച്ചതെന്ന് എഫ്ഐആർ; സ്ഥലത്ത് സ്ഥിരമായി അപകടം നടക്കാറുണ്ടെന്ന് നാട്ടുകാർ

പത്തനംതിട്ട: കൂടൽ മുറിഞ്ഞകല്ലിൽ ശബരിമല തീർത്ഥാടകരുടെ ബസും കാറും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ നാല് പേർ മരിച്ച സംഭവത്തിൽ അലക്ഷ്യമായും അശ്രദ്ധമായും വാഹനമോടിച്ചതാണ് അപകടകാരണമെന്ന് എഫ്ഐആർ. കാർ ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്ന് എഫ്ഐആറിൽ പറയുന്നു. സംഭവ സ്ഥലത്ത് സ്ഥിരമായി അപകടം നടക്കാറുണ്ടെന്ന് നാട്ടുകാരും പറയുന്നുണ്ട്. മല്ലശ്ശേരി സ്വദേശികളായ നിഖിൽ, അനു, ബിജു പി ജോർജ്, മത്തായി ഈപ്പൻ എന്നിവരാണ് മരിച്ചത്. ഞായർ രാവിലെ നാലരയോടെ നടന്ന അപകടത്തിൽ ഒരു കുടുംബത്തിലെ നാല് പേരുടെ ജീവനാണ് നിരത്തിൽ […]

മധുവിധു കഴിഞ്ഞ് അവർ മടങ്ങിയത് നിത്യനിദ്രയിലേക്ക്… കാറിൽ രക്തക്കറയ്ക്കൊപ്പം ആ വിവാഹ ക്ഷണക്കത്തും…

പത്തനംതിട്ട: കലഞ്ഞൂർ മുറിഞ്ഞകല്ലിൽ മിനി ബസും കാറും കൂട്ടിയിടിച്ച് നവദമ്പതികളടക്കം നാലുപേർ മരിച്ച സംഭവത്തിന്റെ ഞെട്ടലിൽ നാട്. കലഞ്ഞൂർ മുറിഞ്ഞകല്ലിൽ ‍ഞായർ പുലർച്ചെ 4:05നായിരുന്നു അപകടം. നിഖിൽ, ഭാര്യ അനു, നിഖിലിന്റെ പിതാവായ മത്തായി ഈപ്പൻ, അനുവിന്റെ പിതാവ് ബിജു. പി. ജോർജ് എന്നിവരാണ് അപകടത്തിൽ മരിച്ചത്. നവംബർ 30നായിരുന്നു നിഖിലിന്റെയും അനുവിന്റെയും വിവാ​ഹം. മലേഷ്യയിൽ മധുവിധുവിന് പോയ ശേഷം മടങ്ങിയെത്തിയതായിരുന്നു അനുവും നിഖിലും. ഇവരെ തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് കൂട്ടിക്കൊണ്ടുവരികയായിരുന്നു ബിജുവും ഈപ്പൻ മത്തായിയും. 2011 […]

പത്തനംതിട്ട മുറിഞ്ഞകല്ലിൽ ബസും കാറും കൂട്ടിയിടിച്ച് അപകടം; നവദമ്പതിമാരടക്കം ഒരു കുടുംബത്തിലെ നാലു പേർ മരിച്ചു

പത്തനംതിട്ട: അയ്യപ്പ ഭക്തര്‍ സഞ്ചരിച്ച മിനി ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാല് പേര്‍ മരിച്ചു. പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാന പാതയിലാണ് സംഭവം. തെലങ്കാനയിൽ നിന്നുള്ള ശബരിമല ഭക്തര്‍ സഞ്ചരിച്ച മിനി ബസ് എതിര്‍ദിശയില്‍ വന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. കലഞ്ഞൂർ മുറിഞ്ഞകല്ലിൽ ഞായർ പുലര്‍ച്ചെ 4:05നായിരുന്നു അപകടം. കോന്നി മല്ലശ്ശേരി സ്വദേശികളാണ് മരിച്ചത്. മത്തായി ഈപ്പൻ, നിഖിൻ (29), അനു (26), ബിജു പി ജോർജ്ജ് എന്നിവരാണ് മരിച്ചത്. അനുവും നിഖിലും നവദമ്പതികളാണ്. അനുവിന്റെ പിതാവാണ് ബിജു. നിഖിലിന്റെ […]

വയനാട്ടുകാരി വി.ജെ. ജോഷിത ഇനി ആര്‍സിബിക്ക് സ്വന്തം; സിമ്രാന്‍ ഷെയ്ഖ് വനിതാ ഐപിഎല്‍ ലേലത്തിലെ വിലയേറിയ താരം

ബെംഗളൂരു: വനിതാ പ്രീമിയര്‍ ലീഗ് ലേലത്തില്‍ മലയാളി ക്രിക്കറ്റ് താരം വി.ജെ. ജോഷിതയെ സ്വന്തമാക്കി ബെംഗളൂരു റോയല്‍ ചാലഞ്ചേഴ്സ്. മലേഷ്യയില്‍ നടക്കുന്ന ഏഷ്യാകപ്പ് മത്സരത്തിനുള്ള അണ്ടര്‍ 19 ഇന്ത്യന്‍ ടീമില്‍ ഇടം നേടിയതിന് പിന്നാലെയാണ് താരത്തെ ആര്‍സിബി സ്വന്തമാക്കിയത്. അടിസ്ഥാന വിലയായ പത്ത് ലക്ഷം രൂപയ്ക്കാണ് ആര്‍സിബി ജോഷിതയെ ടീമിലെത്തിച്ചിരിക്കുന്നത്. വയനാട്, കല്‍പറ്റ സ്വദേശിയായ ജോതിഷ കേരളാ ക്രിക്കറ്റ് അസോസിയേഷന്റെ കൃഷ്ണഗിരി ക്രിക്കറ്റ് അക്കാദമിയില്‍നിന്നുള്ള പുത്തന്‍ താരോദയംകൂടിയാണ്. മിന്നുമണി, സജന സജീവന്‍, സിഎംസി നജ്‌ല എന്നിവര്‍ക്ക് ശേഷം […]

ഇന്ത്യൻ പെൺപുലികൾക്ക് മുന്നിൽ മുട്ടുമടക്കി വിൻഡീസ് വനിതകൾ; ആദ്യ ടി20യിൽ കൂറ്റൻ ജയം

മുംബൈ: വെസ്റ്റ് ഇൻഡീസ് വനിതകൾക്കെതിരായ ആദ്യ ടി20യിൽ ഇന്ത്യക്ക് ജയം. നവി മുംബൈ, ഡിവൈ പാട്ടീൽ സ്‌പോർട്‌സ് അക്കാദമിയിൽ നടന്ന മത്സരത്തിൽ 49 റൺസിനാണ് ഇന്ത്യ ജയിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തിൽ 195 റൺസാണ് നേടിയത്. ജമീമ റോഡ്രിഗസ് (35 പന്തിൽ 73), സ്മൃതി മന്ദാന (33 പന്തിൽ 54) എന്നിവരാണ് ഇന്ത്യയെ കൂറ്റൻ സ്‌കോറിലേക്ക് നയിച്ചത്. മറുപടി ബാറ്റിംഗിൽ വിൻഡീസിന് 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 146 റൺസെടുക്കാനാണ് […]

കെഎസ്ആർടിസി ഉല്ലാസയാത്രായുടെ ‘ഉല്ലാസം’ കെടുത്തി ബസ് പണിമുടക്കി; മണിക്കൂറുകൾ പെരുവഴിയിൽ, പണം തിരികെ കിട്ടാതെ ബദൽ ബസിൽ കയറില്ലെന്ന് യാത്രക്കാർ

ഇടുക്കി: ചാലക്കുടിയിൽനിന്ന് ഇടുക്കിയിലേക്ക് പോയ കെഎസ്ആർടിസിയുടെ ഉല്ലാസയാത്രാ ബസ് മാങ്കുളത്ത് വച്ച് കേടായി. മൂന്നാർ ഡിപ്പോയിൽ വിവരമറിയിച്ചിട്ടും മണിക്കൂറുകൾ കഴിഞ്ഞ ശേഷമാണ് പകരം ബസ് വിട്ടുനൽകിയത്. സ്ത്രീകളും പ്രായമായവരും അടക്കം ബദൽ സംവിധാനമില്ലാതെ പെരുവഴിയിൽ ആയത് മണിക്കൂറുകളാണ്. ചാലക്കുടി ഡിപ്പോയിലെ ബസ് ആണ് വൈകുന്നേരത്തോടെ തകരാറിലായത്. രാവിലെ നാല് മണിക്ക് യാത്ര തിരിച്ച ഉല്ലാസയാത്രാ ബസാണ് വൈകുന്നേരം അഞ്ച് മണിയോടെ പെരുവഴിയായത്. രാത്രി 10 മണിക്ക് ശേഷം മാത്രമാണ് മറ്റൊരു ബസ് മാങ്കുളത്ത് എത്തിയത്. മുടക്കിയ പണം […]

യുഎസിലുണ്ടായ വാഹനാപകടത്തിൽ ഇന്ത്യൻ വിദ്യാർത്ഥിനി മരിച്ചു; രണ്ട് പേർക്ക് പരിക്ക്

ന്യൂയോർക്ക്: യുഎസിലുണ്ടായ വാഹനാപകടത്തിൽ ഇന്ത്യൻ വിദ്യാർത്ഥിനി മരിച്ചു. രണ്ട് പേർക്ക് പരിക്കേറ്റു. ടെന്നസിയിലെ മെംഫിസിൽ വെള്ളിയാഴ്ച അർദ്ധരാത്രിക്ക് ശേഷമായിരുന്നു സംഭവം. അന്ധ്രാപ്രദേശ് സ്വദേശിയായ 26 വയസുകാരി നാഗ ശ്രീ വന്ദന പരിമളയാണ് മരിച്ചതെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. മെംഫിസ് യൂണിവേഴ്സിറ്റിയിൽ മാസ്റ്റർ ഓഫ് സയൻസ് ബിരുദ വിദ്യാർത്ഥിയാണ് മരിച്ചത്. അപകടം നടന്നയുടൻ വിദ്യാർത്ഥിനിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആന്ധ്രാപ്രദേശിലെ ഗുണ്ടൂർ സ്വദേശിനിയായ നാഗ ശ്രീ വന്ദന പരിമള 2022ലാണ് ഉപരി പഠനത്തിനായി അമേരിക്കയിലേക്ക് പോയത്. ഒപ്പമുണ്ടായിരുന്ന പവൻ, […]

നിഷ സാരംഗിന് ഇപ്പോൾ ജീവിതത്തിൽ ഒരു കൂട്ട് വേണമെന്ന് തോന്നുന്നുണ്ട്; അതിന് കാരണവുമുണ്ട്…

കാലങ്ങളായുള്ള അഭിനയ ജീവിതത്തിൽ ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളിലൂടെ മിനി സ്ക്രീൻ പ്രേക്ഷകരുടെ പ്രിയ താരമാണ് നിഷ സാരംഗ്. മിനി സ്ക്രീനിൽ മാത്രമല്ല ബി​ഗ് സ്ക്രീനിലും താരത്തിന്റേത് മികച്ച പ്രകടനമാണ്. പത്താം ക്ലാസിൽ പഠിക്കുമ്പോൾ ആയിരുന്നു നിഷ സാരംഗ് വിവാഹതിയായത്. രണ്ട് പെൺമക്കളുടെ അമ്മയായ ശേഷം ഭർത്താവുമായി വേർപിരിഞ്ഞ് സിംഗിൾ മദറായി മുന്നോട്ട് പോകുകയാണ്. ഇപ്പോഴിതാ തനിക്കൊരു കൂട്ട് വേണമെന്ന് തോന്നുണ്ടെന്ന് പറയുകയാണ് അവർ. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അവർ ഇക്കാര്യം വ്യക്തമാക്കിയത്. “ഒരു […]