എഡ്മന്റൺ: സൗത്ത്‌വെസ്റ്റ് എഡ്മന്റണിൽ വൈദ്യുതാഘാതമേറ്റ് 13 വയസ്സുള്ള ആൺകുട്ടി മരിച്ചതായി ആർസിഎംപി അറിയിച്ചു. വാർബർഗ് ഹട്ടറൈറ്റ് കോളനിയിൽ ചൊവ്വാഴ്ചയാണ് ദാരുണമായ സംഭവമുണ്ടായത്. എക്‌സ്‌കവേറ്റർ ഉപയോഗിച്ച് ജോലി ചെയ്യുമ്പോൾ സ്ഥലത്ത് പൊട്ടിവീണ വൈദ്യുതി ലൈനിൽ തട്ടിയാണ് കുട്ടിക്ക് ഷോക്കേറ്റതെന്ന് പോലീസ് പറഞ്ഞു.
ഉടൻ STARS എയർ ആംബുലൻസ് വിളിച്ച് ആശുപത്രിയിലേക്ക് കൊണ്ടുപോയി. എന്നാൽ ചികിത്സയ്ക്കിടെ വ്യാഴാഴ്ച രാവിലെ കുട്ടി മരിച്ചതായി ആർസിഎംപി സ്ഥിരീകരിച്ചു. സംഭവത്തിൽ ആർസിഎംപിയുടെ സഹായത്തോടെ ഒക്യുപേഷണൽ ഹെൽത്ത് ആൻഡ് സേഫ്റ്റി (ഒഎച്ച്എസ്) അന്വേഷണം ആരംഭിച്ചിട്ടുണ്ട്.







