newsroom@amcainnews.com

1,199 രൂപ മുതൽ ടിക്കറ്റ്; വമ്പൻ ഓഫർ പ്രഖ്യാപിച്ച് ഇൻഡിഗോ; പരിമിതകാലത്തേക്ക് മാത്രമെന്ന് എയർലൈൻസ്

ദില്ലി: വമ്പൻ ഓഫർ പ്രഖ്യാപിച്ച് ഇൻഡിഗോ എയർലൈൻസ്. ആഭ്യന്തര, അന്താരാഷ്ട്ര റൂട്ടുകളിൽ ടിക്കറ്റ് നിരക്കുകളിൽ ഓഫർ പ്രഖ്യാപിച്ചിരിക്കുകയാണ് ബജറ്റ് എയർലൈൻ. പരിമിതകാല ഓഫറാണ് പ്രഖ്യാപിച്ചിട്ടുള്ളത്. 2024 ഡിസംബർ 25 വരെയാണ് ഓഫർ കാലാവധി. ഇക്കാലയളവിനുള്ളിൽ ടിക്കറ്റ് ബുക്ക് ചെയ്താലാണ് നിരക്ക് ഇളവ് ലഭിക്കുക. 2025 ജനുവരി 23നും ഏപ്രിൽ 30നും ഇടയിലുള്ള തീയതികളിലേക്കുള്ള യാത്രയ്ക്കാണ് ഡിസ്കൗണ്ട് ലഭിക്കുക.

ആഭ്യന്തര യാത്രക്കാർക്കായി 1,199 രൂപ മുതൽ ടിക്കറ്റ് ലഭ്യമാണ്. അന്താരാഷ്ട്ര യാത്രക്കാർക്ക് 4,499 രൂപ മുതലും ടിക്കറ്റ് ലഭിക്കും. ടിക്കറ്റ് നിരക്കിൽ ഡിസ്കൗണ്ട് നൽകുന്നതിന് പുറമെ പ്രീപെയ്ഡ് അധിക ബാഗേജ് ഓപ്ഷനുകൾ (15കിലോ, 20കിലോ, 30കിലോ), സ്റ്റാൻഡേർഡ് സീറ്റ് സെലക്ഷൻ, എമർജൻസി XL സീറ്റുകൾ എന്നിവ ഉൾപ്പെടെ തിരഞ്ഞെടുത്ത 6E ആഡ്-ഓണുകളിൽ ഇൻഡിഗോ 15% വരെ സേവിംഗ്സും ഓഫർ ചെയ്യുന്നുണ്ട്. ഇവ ആഭ്യന്തര യാത്രക്കാർക്ക് 599 രൂപ മുതലും അന്താരാഷ്ട്ര യാത്രക്കാർക്ക് 699 രൂപ മുതലും ലഭ്യമാണ്.

ഇതിന് പുറമെ ഫെഡറൽ ബാങ്കുമായി സഹകരിച്ച് മറ്റൊരു ഓഫറും ഇൻഡിഗോ പ്രഖ്യാപിച്ചിട്ടുണ്ട്. ഫെഡറൽ ബാങ്ക് ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് അധിക നിരക്കിളവുകളും ലഭിക്കും. ആഭ്യന്തര യാത്രയ്ക്ക് 15 ശതമാനവും രാജ്യാന്തര യാത്രയ്ക്ക് 10 ശതമാനവും ടിക്കറ്റ് നിരക്ക് ഇളവ് ലഭിക്കുമെന്നും 2024 ഡിസംബർ 31 വരെ ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്കാണ് ഓഫർ ബാധകമെന്നും എയർലൈൻ അറിയിച്ചു.

You might also like

വാൻകൂവറിലെ മൂന്നിലൊന്ന് തൊഴിലാളികൾക്കും അവശ്യവസ്തുക്കൾ വാങ്ങാൻ വേണ്ട വേതനം പോലും ലഭിക്കുന്നില്ലെന്ന് റിപോർട്ട്

അമേരിക്കൻ തീരുവ: കാനഡയിൽ പല സാധനങ്ങളുടെയും വില ഇനിയും വലിയ തോതിൽ കൂടിയേക്കുമെന്ന് റിപ്പോർട്ട്

ഒൻ്റാരിയോയിൽ സിഎൻഇ ജോബ് ഫെയറിൽ ജോലി തേടിയെത്തിയത് ആയിരക്കണക്കിന് യുവാക്കൾ

നാടകീയ സംഭവവികാസങ്ങൾക്കൊടുവിൽ കൂത്താട്ടുകുളം നഗരസഭയിൽ എൽഡിഎഫിന് ഭരണനഷ്ടമായി; യുഡിഎഫ് അവിശ്വാസപ്രമേയം പാസായി

പ്രൊഫ. എം.കെ സാനു അന്തരിച്ചു

നയാഗ്രയിൽ വാഹനങ്ങള്‍ക്ക് നേരെ കല്ലേറ്: ജാഗ്രതാ നിർദേശം നൽകി ഒപിപി

Top Picks for You
Top Picks for You