newsroom@amcainnews.com

വെസ്റ്റ് ടെക്സസിൽ കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ 10 പേർക്ക് അഞ്ചാംപനി; വ്യാപനം വർധിക്കുമെന്ന് ആശങ്ക

ടെക്സസ്: വെസ്റ്റ് ടെക്സസിലെ ഗൈൻസ് കൗണ്ടിയിൽ കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ 10 പേർക്ക് അഞ്ചാംപനി റിപ്പോർട്ട് ചെയ്തു. ഇതിൽ എട്ട് പേർ സ്കൂൾ കുട്ടികളിലാണ്. പനിയുടെ വ്യാപനം വർധിക്കുമെന്ന് ആശങ്ക. ഇതുവരെ ഏഴ് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ടെന്ന് ടെക്സസ് ഹെൽത്ത് ആൻഡ് ഹ്യൂമൻ സർവീസസ് അലേട്ട് പറഞ്ഞു.

രോഗ ബാധിതർ വാക്സിനേഷൻ എടുക്കാത്തവരും ഗൈൻസ് കൗണ്ടിയിലെ താമസക്കാരുമാണ്. ഗൈൻസ് കൗണ്ടിയിലും പരിസര പ്രദേശങ്ങളിലും കൂടുതൽ കേസുകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന്,” അലേട്ട് പറഞ്ഞു. ടെക്സസ് ആരോഗ്യ ഉദ്യോഗസ്ഥർ ഗൈൻസ് കൗണ്ടിയിൽ നിന്ന് രണ്ട് അഞ്ചാംപനി കേസുകൾ റിപ്പോർട്ട് ചെയ്ത് ഒരു ആഴ്ചയ്ക്ക് ശേഷമാണ് പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്.

ഈ ആഴ്ച ആദ്യം, കേസുകളുടെ എണ്ണം ആറായി വർധിച്ചതായി സംസ്ഥാന ആരോഗ്യ ഉദ്യോഗസ്ഥർ പറഞ്ഞു. കഴിഞ്ഞ വർഷം, രാജ്യവ്യാപകമായി അഞ്ചാംപനി ബാധിച്ച 245 പേരിൽ 40% പേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി രോഗ നിയന്ത്രണ, പ്രതിരോധ കേന്ദ്രങ്ങൾ പറയുന്നു. കഴിഞ്ഞ വർഷം അഞ്ചാംപനി ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചവരിൽ പകുതിയിലധികം പേരും അഞ്ച് വയസ്സിന് താഴെയുള്ളവരായിരുന്നു.

You might also like

ഒഹായോ സോളിസിറ്റര്‍ ജനറല്‍ മഥുര ശ്രീധരന് നേരെ വംശീയ അധിക്ഷേപം

ബോക്സോഫീസില്‍ ഞെട്ടിക്കുന്ന കളക്ഷനുമായി ‘സുമതി വളവ്’ പ്രേക്ഷക ഹൃദയങ്ങള്‍ കീഴടക്കുന്നു

ഗ്രീൻകാർഡിനായി മറ്റൊരു കല്യാണത്തിന് ശ്രമിക്കുന്നു; അമേരിക്കയിൽനിന്നു ഭർത്താവിനെ നാടുകടത്തണമെന്നാവശ്യപ്പെട്ട് ഇന്ത്യൻ യുവതി

നയാഗ്ര റീജിയണിലെ ഹൈവേകളിൽ വാഹനങ്ങൾക്ക് നേരെ അജ്ഞാതരുടെ കല്ലേറ്; ജാഗ്രത പാലിക്കണം, ഡ്രൈവർമാർക്ക് മുന്നറിയിപ്പ് നൽകി ഒന്റാരിയോ പോലീസ്

ഇനി ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക് ചിത്രങ്ങളും ഡിപിയാക്കാം: പുതിയ ഫീച്ചർ അവതരിപ്പിച്ച് വാട്ട്‌സ്ആപ്പ്

യുഎസിന്റെ കിഴക്കൻ തീരങ്ങളിൽ കനത്ത മഴ, വെള്ളപ്പൊക്കം

Top Picks for You
Top Picks for You