newsroom@amcainnews.com

ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന ചില ഭക്ഷണങ്ങൾ പരിചയപ്പെടാം

പ്രമേഹം, ഹൃദ്രോഗം, ഉയർന്ന രക്തസമ്മർദ്ദം തുടങ്ങിയ രോഗങ്ങളുടെ സാധ്യത വർദ്ധിപ്പിക്കുന്നതിനാൽ ശരീരഭാരം കുറയ്ക്കുന്നത് മൊത്തത്തിലുള്ള നിങ്ങളുടെ ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്. കൂടാതെ അമിത വണ്ണം സന്ധികളിൽ സമ്മർദ്ദം ചെലുത്തുന്നു, ക്ഷീണത്തിലേക്ക് നയിക്കുന്നു, മാനസിക ആരോഗ്യത്തെയും ബാധിക്കുന്നു. ആരോഗ്യകരമായ ഭാരം നിലനിർത്തുന്നത് മെറ്റബോളിസം മെച്ചപ്പെടുത്താനും ഊർജ്ജ നില വർദ്ധിപ്പിക്കാനും ആത്മവിശ്വാസം വർദ്ധിപ്പിക്കാനം സഹായിക്കും. അത്തരത്തിൽ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.

  1. ഓട്സ്

ഫൈബർ, ബീറ്റാ-ഗ്ലൂക്കൻ എന്നിവയാൽ സമ്പുഷ്ടമായതിനാൽ ഓട്സ് കഴിക്കുന്നത് വിശപ്പിനെ പെട്ടെന്ന് കുറയ്ക്കാനും ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാനും ഇവ സഹായിക്കും.

  1. പയറുവർഗങ്ങൾ

പ്രോട്ടീനും നാരുകളും കൊണ്ട് നിറഞ്ഞിരിക്കുന്നിനാൽ പയറുവർഗങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തുന്ന് വിശപ്പ് കുറയ്ക്കാനും അതുവഴി ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കും. ഇരുമ്പ്, ഫോളേറ്റ്, മഗ്നീഷ്യം തുടങ്ങിയ അവശ്യ പോഷകങ്ങളും ഇവയിൽ അടങ്ങിയിട്ടുണ്ട്.

  1. മുട്ട

പ്രോട്ടീനും വിറ്റാമിനുകളും അടങ്ങിയ മുട്ട ഡയറ്റിൽ ഉൾപ്പെടുത്തുന്നത് വിശപ്പ് കുറയ്ക്കാനും വണ്ണം കുറയ്ക്കാനും സഹായിക്കും.

  1. തൈര്

പ്രോട്ടീനാൽ സമ്പന്നമായ തൈര് ഡയറ്റിൽ ഉൾപ്പെടുത്തുന്നതും വിശപ്പ് കുറയ്ക്കാനും ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കും. ദഹനം മെച്ചപ്പെടുത്താനും തൈര് കഴിക്കുന്നത് നല്ലതാണ്.

  1. വെള്ളക്കടല

ഉയർന്ന പ്രോട്ടീനും ഉയർന്ന നാരുകളുമുള്ള പയർവർഗമാണ് വെള്ളക്കടല. ഇവ വിശപ്പ് കുറയ്ക്കുകയും ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യും.

  1. പച്ചക്കറികൾ

ചീര, ക്യാരറ്റ്, കാബേജ്, ക്യാപ്സിക്കം തുടങ്ങിയ പച്ചക്കറികളിൽ നാരുകൾ, വിറ്റാമിനുകൾ, ആൻ്റിഓക്‌സിഡൻ്റുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. കൂടാതെ ഇവയിൽ കലോറി കുറവാണ്. അതിനാൽ ഇവ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും.

  1. ബ്രൗൺ റൈസ്

വെളുത്ത അരിയേക്കാൾ കൂടുതൽ നാരുകളും പോഷകങ്ങളും അടങ്ങിയ ഒരു ധാന്യമാണ് ബ്രൗൺ റൈസ്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരമായി നിലനിർത്തുകയും ശരീരത്തിന് ഊർജ്ജം നൽകുകയും അമിതമായി ഭക്ഷണം കഴിക്കുന്നത് തടയുകയും ചെയ്യുന്നു. അതിനാൽ ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ബ്രൗൺ റൈസ് ഡയറ്റിൽ ഉൾപ്പെടുത്താം.

  1. വാഴപ്പഴം

നാരുകളും പൊട്ടാസ്യവും അടങ്ങിയ പഴമാണ് വാഴപ്പഴം. ഇവ പ്രകൃതിദത്തമായ ഊർജ്ജം പ്രദാനം ചെയ്യുന്നു, ശരീരവണ്ണം കുറയ്ക്കുന്നു, ദഹനത്തെ ആരോഗ്യകരമായി നിലനിർത്തുന്നു. വ്യായാമത്തിന് മുമ്പോ ലഘുഭക്ഷണമായോ വാഴപ്പഴം കഴിക്കുന്നത് പഞ്ചസാരയുടെ ആസക്തി നിയന്ത്രിക്കാനും അനാരോഗ്യകരമായ ലഘുഭക്ഷണങ്ങൾ കഴിക്കാതെ നിങ്ങളുടെ വിശപ്പിനെ കുറയ്ക്കാൻ സഹായിക്കും.

  1. നിലക്കടല

വിശപ്പ് അകറ്റാൻ സഹായിക്കുന്ന ആരോഗ്യകരമായ കൊഴുപ്പുകളുടെയും പ്രോട്ടീനുകളുടെയും ഉറവിടമാണ് നിലക്കടല. ഇവ വിശപ്പ് കുറയ്ക്കാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കും.

  1. മധുരക്കിഴങ്ങ്

മധുരക്കിഴങ്ങ് നാരുകളാൽ സമ്പുഷ്ടവും കലോറി കുറഞ്ഞതും വിറ്റാമിനുകളാൽ നിറഞ്ഞതുമാണ്. അതിനാൽ ഇവ വിശപ്പ് കുറയ്ക്കാനും ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കും.

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തിൽ മാറ്റം വരുത്തുക.

You might also like

ഡ്രൈവർമാർക്ക് ആശ്വാസം; ബ്രിട്ടീഷ് കൊളംബിയയിൽ വാഹന ഇൻഷുറൻസ് നിരക്കുകളിൽ ഉടൻ വർദ്ധനയുണ്ടാകില്ല

പാക്കിസ്ഥാന്റെ ആദ്യത്തെ ചൈനീസ് നിർമിത അന്തർവാഹിനി അടുത്ത വർഷം സജീവ സേവനത്തിൽ പ്രവേശിക്കും

ആൽബർട്ടയിൽ അധ്യാപക സമരം അവസാനിച്ചു: വിദ്യാർത്ഥികൾ ക്ലാസുകളിലേക്ക്

അക്രമ സംഭവങ്ങൾ വർദ്ധിക്കുന്നു; ബ്രിട്ടീഷ് കൊളംബിയയിലെ ഡോസൺ ക്രീക്കിലേക്ക് കൂടുതൽ ഉദ്യോഗസ്ഥരെ നിയോഗിച്ച് ആർസിഎംപി

ഇന്ത്യക്കാര്‍ക്ക് തിരിച്ചടി; വര്‍ക് പെര്‍മിറ്റ് പുതുക്കൽ നടപടികള്‍ കര്‍ശനമാക്കി യുഎസ്

കൊൽ‌ക്കത്തയിൽ ഏഴാം ക്ലാസ് വിദ്യാർഥിനി കൂട്ട ബലാത്സംഗത്തിന് ഇരയായി; സംഭവം ട്യൂഷൻ ക്ലാസിൽ പോകവെ, മൂന്നു പേർ അറസ്റ്റിൽ

Top Picks for You
Top Picks for You