newsroom@amcainnews.com

വിഎസ്‌എസ്‌സിയിലെ ശാസ്ത്രജ്ഞനും ഭാര്യക്കും നേരേ ആക്രമണം; നാട്ടുകാരെ വളർത്തുനായയെ കൊണ്ട് കടിപ്പിച്ച സംഭവത്തിൽ പിടിയിലായി ജാമ്യത്തിലിറങ്ങിയ ഗുണ്ട കമ്രാൻ സമീർ വീണ്ടും കസ്റ്റഡിയിൽ

തിരുവനന്തപുരം: വിഎസ്‌എസ്‌സിയിലെ ശാസ്ത്രജ്ഞനും ഭാര്യക്കും നേരേ ഗുണ്ടാ സംഘത്തിൻ്റെ ആക്രമണം. ഇന്നലെ രാത്രി 11 മണിക്ക് പുത്തൻതോപ്പ് ആശുപത്രിക്ക് സമീപമായിരുന്നു സംഭവം. ബിഹാർ പറ്റ്‌ന സ്വദേശി വികാസ് കുമാർ യാദവിനെയും ഭാര്യയെയുമാണ് ആക്രമിക്കപ്പെട്ടത്. കഠിനംകുളത്ത് നാട്ടുകാരെ വളർത്തുനായയെ കൊണ്ട് കടിപ്പിച്ച സംഭവത്തിൽ പിടിയിലായി ജാമ്യത്തിലിറങ്ങിയ ഗുണ്ട കമ്രാൻ സമീറിൻ്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘമാണ് ആക്രമിച്ചത്. ശാസ്ത്രജ്ഞനും ഭാര്യയും സഞ്ചരിച്ചിരുന്ന കാറിനു നേരെ കല്ലെറിഞ്ഞ്, വാഹനം നിർത്തിച്ച ശേഷം മൂന്നംഗ സംഘം ഇരുവരെയും മർദ്ദിക്കുകയും കത്തി കൊണ്ട് കഴുത്തിലടക്കം പരുക്കേൽപ്പിക്കുകയും ചെയ്തു. സംഭവത്തിൽ കമ്രാൻ സമീറിനെ കഠിനംകുളം പൊലീസ് കസ്റ്റഡിയിൽ എടുത്തു.

You might also like

തെക്കൻ ആൽബെർട്ടയിൽ പൊതുജനങ്ങൾക്കായി സൂപ്പർ കമ്പ്യൂട്ടർ സെൻ്റർ; ബിസിനസുകൾക്ക് ഉൾപ്പെടെ ഇതിൻ്റെ സേവനം ഉപയോഗപ്പെടുത്താം

കനേഡിയൻ ഉൽപ്പന്നങ്ങൾക്കുള്ള തീരുവ 35% ആയി ഉയർത്തി യുഎസ്

എഡ്മണ്ടനിൽ ദക്ഷിണേഷ്യൻ കമ്മ്യൂണിറ്റിക്കെതിരെ ആക്രമണം വർധിക്കുന്നു

പ്രയറീസ് പ്രവിശ്യകളിൽനിന്നുള്ള കാട്ടുതീ പുക; കാനഡയിലുടനീളം കനത്ത പുകമഞ്ഞ് വ്യാപിക്കുന്നു; മുന്നറിയിപ്പ് നൽകി എൺവയോൺമെന്റ് കാനഡ

റഷ്യയിൽ വൻ ഭൂചലനം; 8 തീവ്രത, സുനാമി മുന്നറിയിപ്പ്

ഗാസയിലേക്കുള്ള സഹായ വിതരണം ആരംഭിച്ച് കനേഡിയന്‍ ചാരിറ്റി സംഘടന

Top Picks for You
Top Picks for You