newsroom@amcainnews.com

മസ്‌കിന്റെ നേതൃത്വത്തിലുള്ള കാര്യക്ഷമതാ വകുപ്പ് നാടകം കളിക്കുന്നു; മസ്‌കിനെതിരേ തൊഴിലാളി സംഘടനകൾ

വാഷിംഗ്ടൺ: അമേരിക്കൻ കാര്യക്ഷമതാ വകുപ്പിന്റെ സർവ നിയന്ത്രണവും നല്കി അതിന്റെ തലപ്പത്ത് പ്രസിഡന്റ് ട്രെംപ് അവരോധിച്ച ശതകോടീശ്വരൻ എലോൺ മസ്‌കിന്റെ നടപടികളിൽ തൊഴിലാളികൾക്കിടയിൽ കടുത്ത അമർഷം. ഈ സാഹചര്യത്തിൽ മസ്‌കിനെ തൊഴിലാളിവിരുദ്ധ നടപടികളിൽ നിന്ന് പിന്തിരിപ്പിക്കാൻ തൊഴിലാളി യൂണിയനുകളുടെ ഫെഡറേഷനായ എ.എഫ്.എൽ.-സി.ഐ.ഒ രംഗത്തെത്തി.

ജീവിക്കിക്കാനായി ജോലിയെടുക്കുന്ന തൊഴിലാളികൾക്കെതിരെ മസ്‌കിന്റെ നേതൃത്വത്തിലുള്ള കാര്യക്ഷമതാ വകുപ്പ് നാടകം കളിക്കുയാണെന്ന് സംഘടന കുറ്റപ്പെടുത്തി. സർക്കാരിന്റെ പ്രവർത്തനങ്ങളേയും എ.എഫ്.എൽ.-സി.ഐ.ഒ. പ്രസിഡന്റ് ലിസ് ഷുലർ വിമർശിച്ചു. കാര്യക്ഷമതാ വകുപ്പിന്റെ നിലപാടുകൾക്കെതിരേ പലതരത്തിലുള്ള പ്രചാരണം ആരംഭിക്കുയാണ് തൊഴിലാളി യൂണിയനുകൾ. കാപ്പിറ്റോൾ ഹില്ലിലെയും മറ്റ് തൊഴിലാളി ഗ്രൂപ്പുകളിലെയും സഖ്യകക്ഷികളുമായി ചേർന്ന് ശക്തമായ പ്രതിഷേധങ്ങളും ആലോചിക്കുന്നുണ്ട്.
വമ്പൻ റാലികൾ നടത്താനും ലക്ഷ്യമിടുന്നുണ്ട്

You might also like

ഒൻ്റാരിയോയിൽ സിഎൻഇ ജോബ് ഫെയറിൽ ജോലി തേടിയെത്തിയത് ആയിരക്കണക്കിന് യുവാക്കൾ

മസ്‌കിന്റെ സ്റ്റാർലിങ്കിനോട് ‘കടക്ക് പുറത്ത്’; 100 മില്യൺ ഡോളറിന്റെ കരാർ റദ്ദാക്കി ഒന്റാരിയോ സർക്കാർ

പ്രാണികൾ: കിര്‍ക്ക്‌ലാന്‍ഡ് ബസുമതി അരി തിരിച്ചു വിളിച്ച് കോസ്റ്റ്‌കോ കാനഡ

കാനഡ ഫെഡറൽ തെരഞ്ഞെടുപ്പിൽ നിരവധി വോട്ടർമാർ വോട്ട് ചെയ്തത് സ്ഥാനാർത്ഥികളെ വേണ്ട രീതിയിൽ വിലയിരുത്താതെയെന്ന് സർവേ

ടൊറോൻറോ രാജ്യാന്തരചലച്ചിത്രമേളയിൽ ഇടം നേടി ഇന്ത്യയിൽ നിന്നുള്ള മൂന്നു ചിത്രങ്ങൾ

പതിനാറുകാരൻ്റെ മരണത്തിൽ ആശുപത്രിക്കും ജീവനക്കാർക്കുമെതിരേ കേസ് കൊടുത്ത് ഒൻ്റാരിയോയിലെ കുടുംബം

Top Picks for You
Top Picks for You