newsroom@amcainnews.com

ഭർത്താവ് ഉപേക്ഷിച്ച 30 വയസുകാരിയായ മകളെ പീഡിപ്പിക്കാൻ ശ്രമം; 58കാരനായ പിതാവ് അറസ്റ്റിൽ

തിരുവനന്തപുരം: 30 വയസുകാരിയായ മകളെ പീഡിപ്പിക്കാൻ ശ്രമിച്ച 58 വയസുകാരനായ പിതാവിനെ ആര്യനാട് പൊലിസ് അറസ്റ്റ് ചെയ്തു. ഭർത്താവ് ഉപേക്ഷിച്ച ശേഷം വീട്ടിൽ അച്ഛനും അമ്മൂമ്മക്കും ഒപ്പം കഴിയുകയായിരുന്ന യുവതിയെയാണ് പിതാവ് പീഡിപ്പിക്കാൻ ശ്രമിച്ചത്. യുവതിയുടെ അമ്മ ഇയാളെ വർഷങ്ങൾക്കു മുമ്പേ ഉപേക്ഷിച്ച് പോയിരുന്നു.

വീട്ടിൽ നിൽക്കുമ്പോൾ പിതാവിന്റെ ശല്ല്യം പതിവായതോടെ‍യാണ് ഗത്യന്തരമില്ലാതെ യുവതി പരാതിയുമായി എത്തിയതെന്ന് ആര്യനാട് പൊലീസ് അറിയിച്ചു. തുടർന്ന് ആര്യനാട് ഇൻസ്‌പെക്ടർ വി.എസ്.അജീഷിന്റെ നേതൃത്വത്തിൽ അന്വേഷണം നടത്തി പിതാവിനെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.

You might also like

തീരുവ വര്‍ധന: പ്രതികാര തീരുവ ചുമത്തണമെന്ന് ഡഗ് ഫോര്‍ഡ്

കാട്ടുതീ പുക പടരുന്നു: മനിറ്റോബയിലും നോർത്ത് വെസ്റ്റേൺ ഒന്റാരിയോയിലും വായുമലിനം

കാനഡ ഫെഡറൽ തെരഞ്ഞെടുപ്പിൽ നിരവധി വോട്ടർമാർ വോട്ട് ചെയ്തത് സ്ഥാനാർത്ഥികളെ വേണ്ട രീതിയിൽ വിലയിരുത്താതെയെന്ന് സർവേ

ലോസ് ഏഞ്ചൽസ് നിശാപാർട്ടിയിൽ കൂട്ട വെടിവെപ്പ്: രണ്ട് മരണം, ആറ് പേർക്ക് പരുക്ക്

ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്കെതിരെ ട്രംപ്; സ്‌പോര്‍ട്‌സ് വീസകള്‍ക്ക് വിലക്ക്

റഷ്യയിലെ എണ്ണ സംഭരണശാലയിൽ യുക്രെയ്ന്റെ ഡ്രോൺ ആക്രമണം, വൻ തീപിടിത്തം; സോച്ചിയിലെ വിമാനത്താവളത്തിൽനിന്നുള്ള സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചു

Top Picks for You
Top Picks for You