newsroom@amcainnews.com

പൊലീസുകാരിയും യുവാവും തടാകത്തിൽ മരിച്ച നിലയിൽ, എസ്ഐയെ കാണാനില്ല; ദുരൂഹത നിറഞ്ഞ സംഭവം തെലങ്കാനയിൽ; അന്വേഷണം തുടരുന്നു

ഹൈദരാബാദ്: തെലങ്കാനയിൽ വനിതാ കോൺസ്റ്റബിളിനെയും യുവാവിനെയും മുങ്ങി മരിച്ച നിലയിൽ കണ്ടെത്തിയതിൽ ദുരൂഹത. ഇന്നലെ അർദ്ധരാത്രിയോടെയാണ് കമറെഡ്ഡി ജില്ലയിലെ അഡ്ലൂർ എല്ലാറെഡ്ഡി തടാകത്തിൽ ചാടി മരിച്ച നിലയിൽ ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. ബിബിപേട്ട് പൊലീസ് സ്റ്റേഷനിലെ കോൺസ്റ്റബിൾ ശ്രുതിയെയും സ്വകാര്യ കമ്പനി ജീവനക്കാരനായ നിഖിലിനെയുമാണ് മരിച്ച നിലയിൽ തടാകത്തിൽ നിന്ന് കണ്ടെത്തിയത്.

കോൺസ്റ്റബിൾ ജോലി ചെയ്തിരുന്നതിന് തൊട്ടടുത്തുള്ള മറ്റൊരു പൊലീസ് സ്റ്റേഷനിലെ എസ്ഐ സായികുമാറിനെ കാണാനില്ലെന്ന വാർത്തയും ഇതിനിടെ പുറത്ത് വന്നു. ഈ എസ്ഐയുടെ അടക്കം മൂന്നു പേരുടെയും മൊബൈൽ ഫോണുകളും മറ്റ് വസ്തുക്കളും തടാകക്കരയിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. ബിക്ക് നൂർ പൊലീസ് സ്റ്റേഷനിലെ എസ്ഐ സായികുമാർ ഇതേ തടാകത്തിൽ മുങ്ങി മരിച്ചെന്നാണ് സംശയം.

തടാകത്തിൽ സായ്‍കുമാറിന് വേണ്ടിയുള്ള തെരച്ചിൽ തുടരുകയാണ്. രണ്ടു പേരുടെയും മരണത്തിന് പിന്നിലെ കാരണമോ, കാണാതായ സായ് കുമാറിന് ഇവരുമായുള്ള ബന്ധമെന്തെന്നോ വ്യക്തമല്ല. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു. കോൺസ്റ്റബിളും യുവാവും തടാകത്തിൽ ചാടി ജീവനൊടുക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.

You might also like

ഛത്തീസ്ഗഡില്‍ അറസ്റ്റിലായ കന്യാസ്ത്രീകള്‍ക്ക് ജാമ്യം

2 ദിനം കൊണ്ട് അഞ്ചരക്കോടിയില്പരം കളക്ഷന്‍ നേടി സുമതി വളവ് സൂപ്പര്‍ ഹിറ്റിലേക്ക്

പ്രൊഫ. എം.കെ സാനു അന്തരിച്ചു

വ്യാപാര കരാര്‍ വൈകുന്നു; ഇന്ത്യയ്ക്ക് 25% നികുതി; ട്രംപ്

കാട്ടുതീ പുക: ടൊറൻ്റോയിൽ വായു ഗുണനിലവാര മുന്നറിയിപ്പ്

പ്രായപൂർത്തിയാകാത്ത കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്തു, 1,200ലധികം അശ്ലീല ഫോട്ടോകളും വിഡിയോകളും; ഇന്ത്യൻ വംശജൻ യുഎസിൽ അറസ്റ്റിൽ

Top Picks for You
Top Picks for You