newsroom@amcainnews.com

പാക്കിസ്ഥാന് നൽകുന്ന ധനസഹായം അമേരിക്ക നിർത്തി; പല പദ്ധതികളും പൊടുന്നനെ നിർത്തി; പ്രതികരിക്കാതെ പാക്കിസ്ഥാൻ

ന്യൂയോർക്ക്: പാക്കിസ്ഥാന് നൽകുന്ന ധനസഹായം താൽക്കാലികമായി നിർത്തിവയ്ക്കാൻ യുഎസ് ഉത്തരവിട്ടു. പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇതുസംബന്ധിച്ച എക്സിക്യൂട്ടീവ് ഉത്തരവിൽ ഒപ്പുവച്ചു. ഇതോടെ പാക്കിസ്ഥാനിലെ യുണൈറ്റഡ് സ്റ്റേറ്റ്സ് ഏജൻസി ഫോർ ഇന്റർനാഷനൽ ഡെവല‌പ്മെന്റിന്റെ (യുഎസ്എഐഡി) പല പദ്ധതികളും പൊടുന്നനെ നിർത്തിവച്ചു. സാംസ്കാരിക, പാരമ്പര്യ കേന്ദ്രങ്ങളുടെ സംരക്ഷണവും സുരക്ഷയും കൈകാര്യം ചെയ്യുന്ന അംബാസഡേഴ്സ് ഫണ്ട് ഫോർ കൾച്ചറൽ പ്രിസർവേഷന്റെ (എഎഫ്സിപി) കീഴിൽ വരുന്നവയും നിർത്തിവച്ചു.

പാക്കിസ്ഥാനു നൽകുന്ന വിദേശ സഹായം പുനഃപരിശോധിക്കുന്നതിനു വേണ്ടിയാണ് താൽക്കാലികമായി നിർത്തിവച്ചതെന്നാണ് കറാച്ചിയിലെ യുഎസ് കോൺസുലേറ്റ് വൃത്തങ്ങൾ പറയുന്നത്. ഊർജ മേഖലയിലേക്കുള്ള അഞ്ച് പദ്ധതികളും നിർത്തിവച്ചവയിൽ ഉൾപ്പെടുന്നു. സമ്പദ്‌വ്യവസ്ഥയുടെ വളർച്ചയ്ക്ക് ഉതകുന്ന പല പദ്ധതികളും നിർത്തലായവയിൽ ഉൾപ്പെടുന്നു.

ആരോഗ്യം, കൃഷി, കന്നുകാലിവളർത്തൽ, ഭക്ഷ്യസുരക്ഷ, പ്രളയം, കാലാവസ്ഥ, വിദ്യാഭ്യാസം, ജനാധിപത്യം, മനുഷ്യാവകാശം, ഭരണനിർവഹണം തുടങ്ങിയവയെ ട്രംപിന്റെ ഉത്തരവ് ബാധിക്കും. അതേസമയം, പാക്കിസ്ഥാന് യുഎസ് എത്ര തുകയാണ് നൽകുന്നതെന്നോ നിർത്തലാക്കിയ പദ്ധതികൾ എത്ര രൂപയുടെ മൂല്യമുള്ളതാണെന്നോ ഉള്ള വിവരങ്ങൾ പുറത്തുവന്നിട്ടില്ല. പാക്കിസ്ഥാൻ ഇക്കാര്യത്തെക്കുറിച്ചു പ്രതികരിച്ചിട്ടില്ല.

You might also like

വേനലവധിക്കാലമായതോടെ യൂറോപ്പിലേക്കുള്ള വിനോദസഞ്ചാരികളുടെ ഒഴുക്ക് തുടങ്ങി; സന്ദർശകർക്കുള്ള പ്രവേശന ഫീസ് മൂന്നിരട്ടിയോളം വർധിപ്പിക്കുന്നുവെന്ന് റിപ്പോർട്ട്

ടൊറോൻറോ രാജ്യാന്തരചലച്ചിത്രമേളയിൽ ഇടം നേടി ഇന്ത്യയിൽ നിന്നുള്ള മൂന്നു ചിത്രങ്ങൾ

ശിവകാര്‍ത്തികേയന്‍ ചിത്രം മദ്രാസിയിലെ ആദ്യ ഗാനം ‘സലമ്പല’ പ്രേക്ഷകരിലേക്ക്

ദുബായില്‍ നടന്ന പ്രീമിയര്‍ ഷോയില്‍ ഗംഭീര പ്രേക്ഷകാഭിപ്രായങ്ങള്‍ നേടി സുമതി വളവ് : ചിത്രം നാളെ മുതല്‍ തിയേറ്ററുകളിലേക്ക്

സാമ്പത്തിക പ്രതിസന്ധി രൂക്ഷം ; ഒന്റാരിയോയില്‍ കോളേജ് ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ടു

അമേരിക്കൻ തീരുവ: കാനഡയിൽ പല സാധനങ്ങളുടെയും വില ഇനിയും വലിയ തോതിൽ കൂടിയേക്കുമെന്ന് റിപ്പോർട്ട്

Top Picks for You
Top Picks for You