newsroom@amcainnews.com

നൈപുണ്യ വികസന കേന്ദ്രത്തിന് ആർഎസ്എസ് സ്ഥാപകൻ ഡോ.കെ.ബി. ഹെഡ്ഗേവാറിന്റെ പേരിട്ടതിനെച്ചൊല്ലി സംഘർഷം; യൂത്ത് കോൺഗ്രസ് തറക്കല്ല് മണ്ണിട്ടു മൂടി വാഴനട്ടു, ഡിവൈഎഫ്ഐ ശിലാഫലകം തകർത്തു

പാലക്കാട്: നഗരസഭ ഭിന്നശേഷിക്കാർക്കായി ആരംഭിക്കുന്ന നൈപുണ്യ വികസന കേന്ദ്രത്തിന് ആർഎസ്എസ് സ്ഥാപകൻ ഡോ.കെ.ബി. ഹെഡ്ഗേവാറിന്റെ പേരിട്ടതിനെച്ചൊല്ലി സംഘർഷം. തറക്കല്ലിടൽ ചടങ്ങിലേക്ക് യൂത്ത് കോൺഗ്രസ്, ഡിവൈഎഫ്ഐ, കോൺഗ്രസ് സംഘടനകൾ മാ‍ർച്ച് നടത്തി. യൂത്ത് കോൺഗ്രസ് തറക്കല്ല് മണ്ണിട്ടു മൂടി വാഴനട്ടു. ഡിവൈഎഫ്ഐ ശിലാഫലകം തകർത്തു.

വേദിയിലേക്കു മാർച്ച് നടത്തിയ കൗൺസിലർമാർ അടക്കമുള്ള കോൺഗ്രസ് നേതാക്കളെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു നീക്കി. ബിജെപിയാണു പാലക്കാട് നഗരസഭ ഭരിക്കുന്നത്. ശിലാസ്ഥാപനം നടത്തിയ അധ്യക്ഷ പ്രമീളാ ശശിധരൻ, അധ്യക്ഷൻ ഇ.കൃഷ്ണദാസ് എന്നിവർ വേദിയിലിരിക്കെയാണു സംഘടനകൾ മാർച്ച് നടത്തിയത്.

പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. ഭിന്നശേഷിക്കാർക്ക് തൊഴിൽ പരിശീലനം ഉൾപ്പെടെ ലഭ്യമാക്കാൻ ലക്ഷ്യമിട്ടുള്ള കെട്ടിടം ഒന്നേകാൽ കോടി രൂപ ചെലവിൽ സ്വകാര്യ സ്ഥാപനം സാമൂഹിക പ്രതിബദ്ധതാ ഫണ്ടിലുൾപ്പെടുത്തിയാണു നിർമിച്ചു നൽകുന്നത്. സ്ഥാപനം ഡോ.കെ.ബി.ഹെഡ്ഗേവാറിന്റെ പേരിൽ തന്നെ നി‍ർമിക്കുമെന്നും പദ്ധതിയുമായി മുന്നോട്ടു പോകുമെന്നും നഗരസഭാധ്യക്ഷ പ്രമീളാ ശശിധരൻ, ഉപാധ്യക്ഷൻ ഇ.കൃഷ്ണദാസ് എന്നിവർ അറിയിച്ചു.

You might also like

600 വര്‍ഷത്തെ ‘നിദ്ര’ വെടിഞ്ഞു; റഷ്യയില്‍ വന്‍ അഗ്‌നിപര്‍വത സ്‌ഫോടനം

റഷ്യൻ ക്രൂഡ് ഓയില്‍: ഇന്ത്യക്കെതിരെ താരിഫ് വർധിപ്പിക്കുമെന്ന് ട്രംപ്

ഇനി ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക് ചിത്രങ്ങളും ഡിപിയാക്കാം: പുതിയ ഫീച്ചർ അവതരിപ്പിച്ച് വാട്ട്‌സ്ആപ്പ്

ജീവനക്കാരെ ഒഴിവാക്കി കനേഡിയൻ ടയർ

ക്രിസ്റ്റീന സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്ത്

നയാഗ്ര റീജിയണിലെ ഹൈവേകളിൽ വാഹനങ്ങൾക്ക് നേരെ അജ്ഞാതരുടെ കല്ലേറ്; ജാഗ്രത പാലിക്കണം, ഡ്രൈവർമാർക്ക് മുന്നറിയിപ്പ് നൽകി ഒന്റാരിയോ പോലീസ്

Top Picks for You
Top Picks for You