newsroom@amcainnews.com

നിഹാല്‍ സാദിഖിന്‍റെ സംഗീതം; ‘ഐഡി’യിലെ ഗാനമെത്തി

എസ്സാ എന്റർടൈൻമെന്റ്സിന്റെ ബാനറിൽ മുഹമ്മദ് കുട്ടി നിർമ്മിച്ച് ധ്യാൻ ശ്രീനിവാസനെ നായകനാക്കി നവാഗതനായ അരുൺ ശിവവിലാസം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ഐഡി’. ചിത്രത്തിലെ രണ്ടാമത്തെ ഗാനം റിലീസായി. ‘ദി ഫേക്ക്’ എന്ന ടാഗ് ലൈനിൽ വരുന്ന ചിത്രത്തിൽ ദിവ്യ പിള്ളയാണ് നായിക. ഇന്ദ്രൻസ്, ഷാലു റഹീം എന്നിവരും ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളാവുന്നു. അജീഷ് ദാസൻ്റെ വരികളിൽ ‘ഇതിലെ തിരയെ…’ എന്ന് തുടങ്ങുന്ന ഗാനത്തിന് നിഹാൽ സാദിഖ് ആണ് സംഗീതം നൽകിയിരിക്കുന്നത്. സൂരജ് സന്തോഷ്, ഹനാന്‍ ഷാ എന്നിവര്‍ക്കൊപ്പം നിഹാല്‍ സാദിഖും ചേര്‍ന്നാണ് ആലാപനം.

You might also like

ഗാർലൻഡ് മോട്ടൽ വെടിവയ്പ്പ്: രേഖകളില്ലാത്ത മൂന്നു കുടിയേറ്റക്കാർ പിടിയിൽ; കൊലപാതകക്കുറ്റം ചുമത്തിയെന്ന് പോലീസ്

ഛത്തീസ്ഗഡില്‍ അറസ്റ്റിലായ കന്യാസ്ത്രീകള്‍ക്ക് ജാമ്യം

രാജ്യസുരക്ഷാ ഭീഷണി; യുഎസുമായുള്ള ആണവക്കരാറില്‍നിന്ന് പിന്മാറി റഷ്യ

കാനഡയിൽ ഏറ്റവും കുറഞ്ഞ ജീവിതച്ചെലവുള്ള പ്രവിശ്യകൾ പ്രിൻസ് എഡ്വേർഡ് ഐലൻഡും ന്യൂബ്രൺസ്‌വിക്കും; ബ്രിട്ടീഷ് കൊളംബിയ, ഒന്റാരിയോ, ആൽബെർട്ട – ഏറ്റവും ഉയർന്ന ജീവിതച്ചെലവുള്ള പ്രവശ്യകൾ

ആൽബെർട്ട ഫോറെവർ കാനഡ: നടപടികൾക്ക് എഡ്മണ്ടണിൽ ഒദ്യോഗിക തുടക്കം

ശിവകാര്‍ത്തികേയന്‍ ചിത്രം മദ്രാസിയിലെ ആദ്യ ഗാനം ‘സലമ്പല’ പ്രേക്ഷകരിലേക്ക്

Top Picks for You
Top Picks for You