newsroom@amcainnews.com

ട്രംപ് പിൻവലിഞ്ഞു; കുതിച്ച് ഇന്ത്യൻ ഓഹരി വിപണി; സെൻസെക്‌സ് 1,397 പോയിൻ്റ് ഉയർന്നു

മുംബൈ: നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ച് ഇന്ത്യൻ ഓഹരി വിപണി. ഒരു മാസത്തെ ഉയർന്ന നിലവാരത്തിലാണ് സൂചികകൾ. സെൻസെക്സ് 1,397 പോയിൻ്റ് അഥവാ 1.8 ശതമാനം ഉയർന്ന് 78,583 ലും നിഫ്റ്റി 378 പോയിൻ്റ് അഥവാ 1.6 ശതമാനം ഉയർന്ന് 23,739 ലും എത്തി. ഏകദേശം 2,426 ഓഹരികൾ മുന്നേറി, 1,349 ഓഹരികൾ ഇടിഞ്ഞു, 144 ഓഹരികൾക്ക് മാറ്റമില്ല. ട്രംപിന്റെ താരിഫ് നയങ്ങളാണ് വിപണിയിൽ പ്രതിഫലിച്ചത്. കാനഡയ്ക്കും മെക്സിക്കോയ്ക്കുമുള്ള നികുതി ചുമതല ട്രംപ് ഒരു മാസത്തേക്ക് നീട്ടിവെച്ചപ്പോൾ മുതൽ സൂചികകൾ ഉയർന്നു തുടങ്ങി. വർദ്ധിച്ചുവരുന്ന വ്യാപാര പിരിമുറുക്കങ്ങളിൽ നിന്ന് താൽക്കാലിക ആശ്വാസം ആണ് ഇന്നത്തെ നേട്ടം.

ഫെബ്രുവരി ഒന്നിനായിരുന്നു അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കാനഡയിലും മെക്സിക്കോയിലും 25 ശതമാനം താരിഫ് ചുമത്തിയത്. അനധികൃത കുടിയേറ്റവും മയക്കുമരുന്ന് വ്യാപാരവും ന്യായീകരണമായി ചൂണ്ടിക്കാട്ടി ചൈനീസ് ഉൽപ്പന്നങ്ങൾക്ക് 10 ശതമാനം നികുതിയും ചുമത്തിയിട്ടുണ്ട്. എന്നാൽ ഫെബ്രുവരി 3-ഓടെ അദ്ദേഹം തൻ്റെ നിലപാട് മാറ്റുകയും നികുതി ഏർപ്പെടുത്താൻ ഒരുമാസത്തെ ഇടവേള എടുക്കുകയും ചെയ്തു. എന്നാൽ ചൈനയ്ക്ക് എതിരെ നികുതി ചുമത്തുന്നതിൽ നിന്നും അമേരിക്ക പിൻവാങ്ങിയിട്ടില്ല.

അതേസമയം, അമേരിക്കൻ നടപടിക്കെതിരെ ശക്തമായ മറുപടിയുമായി ചൈന രംഗത്തെത്തി. ഗൂഗിളിൻറെ ചൈനയിലെ പ്രവർത്തനങ്ങൾക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച ചൈന നിരവധി അമേരിക്കൻ ഉത്പന്നങ്ങൾക്ക് തീരുവ ചുമത്താനും തീരുമാനിച്ചു. അമേരിക്കയിൽ നിന്നും ഇറക്കുമതി ചെയ്യുന്ന കൽക്കരി, എൽ എൻ ജി എന്നിവയ്ക്ക് 15% തീരുവയും, അസംസ്കൃത എണ്ണ, കാർഷിക അനുബന്ധ ഉപകരണങ്ങൾ എന്നിവയ്ക്ക് 10% തീരുവയും ചൈന ഏർപ്പെടുത്തി. കാനഡ മെക്സിക്കോ എന്നിവയ്ക്ക് എതിരായി തീരുവ ഏർപ്പെടുത്താനുള്ള തീരുമാനം താൽക്കാലികമായി മരവിപ്പിച്ച ട്രംപ് ഭരണകൂടം പക്ഷേ ചൈനയ്ക്കെതിരായ തീരുവ ചുമത്തലിൽ നിന്ന് പിന്നോട്ട് പോകില്ലെന്ന് പ്രഖ്യാപിച്ചിരുന്നു.

You might also like

ഗാസയിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ 78 പേർ കൊല്ലപ്പെട്ടു; കൊല്ലപ്പെട്ടവരിൽ ഏഴുമാസം ​ഗർഭിണിയായ യുവതിയും

ജൂൺ, ജൂലൈ മാസങ്ങളിൽ കാൽഗറിയിൽ പെയ്തത് 200 മില്ലിമീറ്ററിലധികം മഴ; ആയിരക്കണക്കിന് വീടുകൾ വെള്ളപ്പൊക്ക ദുരിതത്തിൽ

ചിലവ് ചുരുക്കി കാനഡ: സർക്കാർ ജീവനക്കാർക്ക് സോഫ്റ്റ്‌ഫോൺ

ട്രംപിന് നൊബേല്‍ സമ്മാനം നല്‍കണമെന്ന ആവശ്യപ്പെട്ട കംബോഡിയയും

ചെമ്പ് ഇറക്കുമതിക്ക് 50% തീരുവ: ഉത്തരവില്‍ ഒപ്പിട്ട് ട്രംപ്

റഷ്യയിൽ ഭൂചലനത്തിന് പിന്നാലെ അഗ്നിപർവ്വത സ്ഫോടനം

Top Picks for You
Top Picks for You