newsroom@amcainnews.com

ട്രംപ് ഇഫക്ട്; ഡോളറിനെതിരെ കനത്ത മൂല്യത്തക‍ർച്ചയിൽ രൂപ, വ്യാപാര യുദ്ധത്തിൻ്റെ സൂചനകൾ ഏഷ്യൻ വിപണികളെ ബാധിച്ചു

ഡോളറിനെതിരെ കനത്ത മൂല്യത്തക‍ർച്ചയിൽ രൂപ. രൂപയുടെ മൂല്യം ആദ്യമായി 87 എന്ന ലെവലിൽ എത്തി. അമേരിക്കയുടെ പുതിയ നികുതി നയങ്ങൾ ആണ് രൂപയുടെ മൂല്യം കുത്തനെ ഇടിയാൻ കാരണം. വ്യാപാര യുദ്ധത്തിൻ്റെ സൂചനകൾ ഏഷ്യൻ വിപണികളെ ബാധിച്ചിട്ടുണ്ട്. രൂപയുടെ മാതമല്ല യുവാൻ ഉൾപ്പെടെ മറ്റ് ഏഷ്യൻ കറൻസികളുടെ മൂല്യവും ഇടിഞ്ഞിട്ടുണ്ട്. ഇന്ത്യൻ രൂപ യുഎസ് ഡോളറിനെതിരെ ചരിത്രത്തിലാദ്യമായാണ് ഈ ലെവലിലേക്ക് താഴുന്നത്. വെള്ളിയാഴ്ചത്തെ വിനിമയ നിരക്ക് താരതമ്യം ചെയ്യുമ്പോൾ 0.6 ശതമാനമാണ് മൂല്യത്തിൽ ഇടിവ്. രാവിലെ 87.14 രൂപയായിരുന്നു നിരക്ക്. 2024 ഒക്ടോബർ മുതൽ രൂപയുടെ മൂല്യത്തിൽ ഏകദേശം നാലുശതമാനമാണ് ഇടിവ്. അടുത്ത ചില ആഴ്ചകളിൽ രൂപയുടെ ഇടിവ് തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ട്രംപ് ഒപ്പുവച്ച മൂന്ന് എക്സിക്യൂട്ടീവ് ഉത്തരവുകളാണ് രൂപയുടെ മൂല്യം കുത്തനെ ഇടിയാൻ പ്രധാന കാരണം. ചൊവ്വാഴ്ച മുതൽ മെക്സിക്കൻ, കനേഡിയൻ ഇറക്കുമതികൾക്ക് 25 ശതമാനം തീരുവയും ചൈനയിൽ നിന്നുള്ള സാധനങ്ങൾക്ക് 10 ശതമാനം തീരുവയും യുഎസ് ചുമത്തിയിട്ടുണ്ട്. അമേരിക്ക കൊണ്ടുവന്ന വ്യാപാര നിയന്ത്രണങ്ങളും തീരുവ വർധനയുമാണ് യുഎസ് ഡോളറിൻ്റെ മൂല്യം വർധിപ്പിച്ചത്. മിക്ക ആഗോള കറൻസികൾക്കെതിരെയും ഡോള‍ർ കരുത്താർജിക്കാൻ പുതിയ തീരുവ നയങ്ങൾ കാരണമായിട്ടുണ്ട്.

ഡോളർ സൂചികയും 0.3‌ ശതമാനം ഉയർന്ന് 109.8 ‌എന്ന ലെവലിൽ എത്തി. ഡൊണാൾഡ് ട്രംപ് ഏർപ്പെടുത്തിയ താരിഫുകൾ വ്യാപാര യുദ്ധത്തെക്കുറിച്ചുള്ള ആശങ്കകൾക്ക് ആക്കം കൂട്ടി. ആഗോള ബ്രോക്കറേജ് സ്ഥാപനമായ മോർഗൻ സ്റ്റാൻലി ഓഹരി വിപണി തിരിച്ചുവരുമെന്ന സൂചന നൽകിയിട്ടുണ്ട്. അപകടസാധ്യതകൾ കൂടുതൽ രൂക്ഷമാകുന്ന തരത്തിലാണ് ഇപ്പോഴത്തെ സ്ഥിതിഗതികൾ എന്നും സ്ഥാപനം സൂചിപ്പിച്ചു.

പണപ്പെരുപ്പം ഉയരും

ട്രംപിന്റെ താരിഫ് നയങ്ങളിൽ നിന്നുള്ള അപകടസാധ്യതയ്ക്ക് പുറമേ, യുഎസിലേക്കുള്ള വിദേശ പോർട്ട്‌ഫോളിയോ നിക്ഷേപകരുടെ ഒഴുക്കും രൂപയെ സമ്മർദ്ദത്തിലാക്കിയിട്ടുണ്ട്. ജനുവരിയിൽ ഇതുവരെ വിദേശ നിക്ഷേപകർ ഏകദേശം 900 കോടി ഡോളറിന്റെ പ്രാദേശിക ഓഹരികളും ബോണ്ടുകളും ഇന്ത്യൻ ഓഹരി വിപണിയിൽ നിന്ന് വിറ്റഴിച്ചിട്ടുണ്ട്. മറ്റ് കറൻസികളേക്കാൾ മോശം പ്രകടനം കാഴ്ചവയ്ക്കുന്ന രീതിയിലേക്ക് രൂപ ഇടിയാൻ ഇതും കാരണമായി. കയറ്റുമതിക്ക് നേട്ടമാകുമെങ്കിലും വീണ്ടും പണപ്പെരുപ്പം ഉയരാനും സാധനങ്ങളുടെ വില ഉയരാനും ഒക്കെ രൂപയുടെ മൂല്യശോഷണം കാരണമാകും.

You might also like

മുഖ്യമന്ത്രിയുടെ പിആർ ടീമിന്റെ ശമ്പളം 5% വർധിപ്പിച്ചു; പ്രതിമാസം 3750 രൂപ വരെ വർധന

അനാവശ്യ ചികിത്സകൾ, വ്യാജരേഖകൾ; ഇൻഷുറൻസ് തട്ടിപ്പ് കേസിൽ ഷിക്കാഗോയിൽ വനിത ഡോക്ടർക്ക് 10 വർഷം തടവ്

കാട്ടുതീ: വിനോദസഞ്ചാരികള്‍ക്ക് മാനിറ്റോബ സന്ദര്‍ശന വിലക്ക്

അഹമ്മദാബാദ് ദുരന്തം: വിമാനത്തിലുണ്ടായിരുന്ന 242 പേരും മരിച്ചു

കാലിഡോണിയയിൽ കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കോഴഞ്ചേരി സ്വദേശി കപിൽ രഞ്ജി തമ്പാന് ദാരുണാന്ത്യം

വിഷാദ രോഗ, ഉറക്കക്കുറവിന്… സ്മാർട്ട്‌ഫോൺ ഉപയോഗം ഒരു ആസക്തി പോലെ; പലരുടെയും ദൈനംദിന ജീവിതത്തെ വരെ പ്രതികൂലമായി ബാധിക്കാൻ തുടങ്ങിയെന്ന് ഗവേഷകർ

Top Picks for You
Top Picks for You