newsroom@amcainnews.com

കാറിന്റെ ഗ്ലാസിലെ മഞ്ഞ് നീക്കാൻ മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ വൈപ്പറായി ഉപയോഗിച്ചു; ടെക്സസിൽ പിതാവിനെതിരെ കേസ്

ടെക്സസ്: ടെക്സസിൽ കുഞ്ഞിനെ വൈപ്പറായി ഉപയോഗിച്ച പിതാവിനെതിരെ കേസ്. കാറിന്റെ ഗ്ലാസിലെ മഞ്ഞ് തുടച്ച് നീക്കം ചെയ്യാനാണ് മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ പിതാവ് ഉപയോഗിച്ചത്. വൈപ്പറായി കുഞ്ഞിനെ ഉപയോഗിക്കുന്ന വിഡിയോ സമൂഹ മാധ്യമത്തിൽ വൈറലായിരുന്നു. ഇതിനു പിന്നാലെയാണ് പൊലീസ് കേസെടുത്തത്.

ടെക്സസിൽ അസാധാരണമായി ഉണ്ടായ ശൈത്യകാല കൊടുങ്കാറ്റിനിടെയാണ് കുഞ്ഞിനെ വൈപ്പറായി ഉപയോഗിച്ചത്. ടിക് ടോക്കിൽ വൈറലായ വിഡിയോ മാധ്യമപ്രവർത്തകൻ കെവിൻ സ്റ്റീലാണ് ഫേയ്സ്ബുക്കിൽ പങ്കു വച്ചത്. ഇതേ തുടർന്ന് പിതാവിനെതിരെ സമൂഹ മാധ്യമത്തിൽ വിമർശനം ഉയർന്നിരുന്നു. പ്രശസ്തിക്കു പകരം കുട്ടികളുടെ സുരക്ഷയ്ക്ക് മുൻഗണന നൽകണമെന്ന് അധികൃതർ പറഞ്ഞു.

പോർട്ട് ആർതർ പൊലീസ് മേധാവി ടിം ഡുറിസോയാണ് കുഞ്ഞിന് 3 മാസം പ്രായമുണ്ടെന്ന് സ്ഥിരീകരിച്ചത്. സംഭവസമയത്ത് മറ്റ് രണ്ട് യുവതികളും പിതാവിനൊപ്പമുണ്ടായിരുന്നു. കുഞ്ഞിനെ കട്ടിയുള്ള ജാക്കറ്റ് ധരിപ്പിച്ചതിന് ശേഷമാണ് വൈപ്പറായി ഉപയോഗിച്ചത്. സംഭവത്തിന് ശേഷം കുഞ്ഞിന്റെ ആരോഗ്യനില പരിശോധിച്ച് തൃപ്തികരമാണെന്ന് സ്ഥിരീകരിച്ചു. കുഞ്ഞിന്റെ സുരക്ഷ റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിലും, കുട്ടികളെ അപകടത്തിലാക്കാനുള്ള സാധ്യത കണക്കിലെടുത്ത് ജെഫേഴ്സൺ കൗണ്ടി ജില്ലാ അറ്റോർണി ഓഫിസ് കേസ് അവലോകനം ചെയ്യുകയാണ്. വിഡിയോ കണ്ട ഭൂരിഭാഗം ആളുകളും സംഭവത്തിൽ നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു.

You might also like

ഇറാൻ യുദ്ധത്തിൽ ട്രംപിന്റെ നേതൃശൈലി തിരിച്ചടിയാകുന്നു; സഖ്യകക്ഷികൾക്കിടയിൽ അതൃപ്തി പുകയുന്നു

അൽബെർട്ടയിൽ അഞ്ചാംപനി ഭീതി; കാൽഗറിയിലും എഡ്‌മന്റണിലും അതീവ ജാഗ്രത, രോഗബാധിതൻ പൊതുസ്ഥലങ്ങൾ സന്ദർശിച്ചു, വാക്സിനേഷൻ എടുക്കാൻ നിർദ്ദേശം

എഡ്മന്റൺ പോലീസ് ചീഫ് ഡെയ്‌ൽ മക്ഫീയുടെ ഇസ്രായേൽ സന്ദർശനം വിവാദത്തിൽ; സുരക്ഷാ പഠനമെന്ന് സേന, രാഷ്ട്രീയ ലക്ഷ്യമെന്ന് വിമർശകർ

ഇന്ധനവില കുതിച്ചുയരുന്നു; വിമാനയാത്രാ നിരക്ക് വർദ്ധിപ്പിക്കാനും സർവീസുകൾ വെട്ടിക്കുറയ്ക്കാനും എയർലൈനുകൾ

‘കാനഡയുടെ രാജ്ഞി’ക്കെതിരെയുള്ള പ്രോസിക്യൂഷൻ നടപടികൾ നിർത്തിവെച്ചു; റൊമാന ദിഡുലോയ്ക്കും സംഘത്തിനും ആശ്വാസം, ഭീഷണിപ്പെടുത്തിയെന്ന കേസുകൾ റദ്ദാക്കി

കാനഡയിൽ ജനസംഖ്യയിൽ കുറവ്; കുടിയേറ്റ നിരക്ക് കുറഞ്ഞത് തിരിച്ചടിയായെന്ന് സ്റ്റാറ്റ്‌കാൻ റിപ്പോർട്ട്

Top Picks for You
Top Picks for You