newsroom@amcainnews.com

എം.ടി എന്ന രണ്ടക്ഷരം മലയാളത്തിന്റെ വികാരമാണ്, ഈ നഷ്ടം വാക്കുകൾക്ക് വിവരണാതീതമാണ്; അനുശോചിച്ച് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ

തിരുവനന്തപുരം: എം. ടി വാസുദേവൻ നായരുടെ നിര്യാണത്തിൽ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ അനുശോചനം രേഖപ്പെടുത്തി. മലയാളസാഹിത്യ, സാംസ്‌കാരിക മണ്ഡലത്തിൽ വെളിച്ചം പകർന്നു കത്തിക്കൊണ്ടിരുന്ന വിളക്കാണ് അണഞ്ഞതെന്ന് മന്ത്രി പറഞ്ഞു.

ഈ നഷ്ടം വാക്കുകൾക്ക് വിവരണാതീതമാണ്. എം.ടി എന്ന രണ്ടക്ഷരം മലയാളത്തിന്റെ വികാരമാണ്. കഴിഞ്ഞ ആറു പതിറ്റാണ്ടിലേറെക്കാലമായി മലയാളിയുടെ സൗന്ദര്യബോധത്തെയും ഭാവുകത്വത്തെയും ജീവിതാനുഭവങ്ങളെയും നവീകരിച്ച സാഹിത്യകാരനാണ് അദ്ദേഹം. എഴുത്തുകാരൻ എന്ന നിലയിൽ മാത്രമല്ല, നമ്മുടെ സാംസ്‌കാരികമേഖലയുടെയാകെ ബ്രാൻഡ് അംബാസിഡർ ആയിരുന്നു അദ്ദേഹം. കേരളത്തിന്റെ സാംസ്‌കാരിക മേഖലയിൽ ശക്തിയാർജ്ജിക്കാനുള്ള ഫാഷിസ്റ്റ്‌ ശ്രമങ്ങൾക്കെതിരെയുള്ള ശക്തമായി നിലയുറപ്പിച്ച പോരാളി കൂടെയായിരുന്നു അദ്ദേഹമെന്ന് മന്ത്രി സ്മരിച്ചു.

You might also like

ടെക്സസ് മിന്നല്‍പ്രളയം: മരണം 100 കടന്നു

ഗാസ വെടിനിർത്തൽ ചർച്ചകൾക്കിടെ നെതന്യാഹു യുഎസിൽ

ഒന്റാരിയോയിൽ അഞ്ചാംപനി കേസുകൾ കുറയുന്നു

ഓട്ടോമോട്ടീവ് സെക്ടർ സിഇഒമാരുമായി കൂടിക്കാഴ്ച നടത്തി മാർക്ക് കാർണി

ഉഷ്ണതരംഗം: ‘ഹീറ്റ് റിലീഫ് നെറ്റ്വര്‍ക്ക്’ സജീവമാക്കി ടൊറന്റോ സിറ്റി

അമേരിക്കയിലെ ദേശീയോദ്യാനങ്ങൾ സന്ദർശിക്കുന്നതിനുള്ള പ്രവേശന ഫീസ് വർധിപ്പിക്കുന്നതായി റിപ്പോർട്ട്; കാനേഡിയൻ സന്ദർശകർ ഉൾപ്പെടെയുള്ള എല്ലാ വിനോദസഞ്ചാരികൾക്കും ബാധകം

Top Picks for You
Top Picks for You