newsroom@amcainnews.com

ഇനി ഒരു അറിയിപ്പുണ്ടാകുന്നതുവരെ ചൈനയിൽനിന്നോ ഹോങ്കോങ്ങിൽനിന്നോ പാഴ്‌സലുകൾ സ്വീകരിക്കില്ലെന്ന് യുഎസ് പോസ്റ്റൽ സർവീസ്; കത്തുകൾ സ്വീകരിക്കും

ചൈനയിൽനിന്നും ഹോങ്കോങ്ങിൽനിന്നുമുള്ള പാഴ്‌സലുകൾ സ്വീകരിക്കുന്നത് താൽക്കാലികമായി നിർത്തിവച്ചതായി യുഎസ് പോസ്റ്റൽ സർവീസ് (യുഎസ് പിഎസ്). എന്നാൽ കത്തുകൾ സ്വീകരിക്കുമെന്നും യുഎസ് യുഎസ് പിഎസ് അറിയിച്ചു. ഇനി ഒരു അറിയിപ്പുണ്ടാകുന്നതുവരെ ചൈനയിൽ നിന്നോ ഹോങ്കോങ്ങിൽ നിന്നോ പാഴ്‌സലുകൾ സ്വീകരിക്കില്ലെന്നാണ് കമ്പനി പ്രസ്താനവനയിലുടെ അറിയിച്ചിരിക്കുന്നത്. എന്നാൽ ഇത്തരമൊരു നടപടി സ്വീകരിക്കാനുളള കാരണം കമ്പനി വ്യക്തമാക്കിയിട്ടില്ല.

യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ചൈനയിൽ നിന്ന് യുഎസിലേക്ക് ഇറക്കുമതി ചെയ്യുന്ന എല്ലാ ഉൽപ്പന്നങ്ങൾക്കും 10% അധിക തീരുവ ഏർപ്പെടുത്തിയതിയിരുന്നു. പിന്നാലെ ചൈനയും അമേരിക്കൻ ഉത്പ്പന്നങ്ങൾ പ്രതികാര താരിഫും ചുമത്തുമെന്ന് അറിയിച്ചു. ഇതിന് പിന്നാലെയാണ് ഇപ്പോൾ യുഎസ് പോസ്റ്റൽ സർവീസിന്റെ ഈ നടപടി. വരും ദിവസങ്ങളിൽ പ്രസിഡന്റ് ട്രംപ് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി സംസാരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

You might also like

കാനഡയുമായി വ്യാപാര കരാറിലെത്തുമെന്ന് പ്രതീക്ഷിക്കുന്നില്ല: ട്രംപ്

പ്രൊഫ. എം.കെ സാനു അന്തരിച്ചു

കാനഡ ഫെഡറൽ തെരഞ്ഞെടുപ്പിൽ നിരവധി വോട്ടർമാർ വോട്ട് ചെയ്തത് സ്ഥാനാർത്ഥികളെ വേണ്ട രീതിയിൽ വിലയിരുത്താതെയെന്ന് സർവേ

വഞ്ചനകളും നികുതി ലംഘനങ്ങളും നടത്തിയ ഗ്രീൻ കാർഡ് ഉടമകൾക്ക് യുഎസ് പൗരത്വം നഷ്ടപ്പെട്ടേക്കാമെന്ന് റിപ്പോർട്ട്

വ്യാപാര കരാര്‍ വൈകുന്നു; ഇന്ത്യയ്ക്ക് 25% നികുതി; ട്രംപ്

തീരുവ വര്‍ധന: പ്രതികാര തീരുവ ചുമത്തണമെന്ന് ഡഗ് ഫോര്‍ഡ്

Top Picks for You
Top Picks for You