newsroom@amcainnews.com

ഇടുക്കിയിൽ ഒൻപതാം ക്ലാസുകാരിയായ വിദ്യാർഥിനി പ്രസവിച്ചു; ഗർഭിണിയായത് ബന്ധുവായ 14കാരനിൽനിന്ന്, ആൺകുട്ടിക്കെതിരേ പോക്സോ കേസെടുക്കും

കട്ടപ്പന: ഇടുക്കിയിൽ ഒൻപതാം ക്ലാസുകാരിയായ വിദ്യാർഥിനി പ്രസവിച്ചു. ഹൈറേഞ്ചിലുള്ള ആശുപത്രിയിലാണ് പതിനാലുകാരി ആൺകുഞ്ഞിന് ജന്മം നൽകിയത്. ബന്ധുവായ പതിനാലുകാരനിൽനിന്നാണ് ഗർഭിണിയായതെന്നാണ് പെൺകുട്ടി പറഞ്ഞത്. വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്നാണ് പെൺകുട്ടിയെ ആശുപത്രിയിലെത്തിച്ചത്.

പരിശോധനയിൽ ഗർഭിണിയാണെന്ന് മനസ്സിലായതോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പെൺകുട്ടിയുടെ അച്ഛനും അമ്മയും കുറച്ചു നാളായി അകന്നു കഴിയുകയായിരുന്നു. അച്ഛനൊപ്പം താമസിച്ചിരുന്ന പെൺകുട്ടി അവധിക്കാലത്ത് അമ്മയുടെ വീട്ടിലെത്തിയപ്പോഴാണ് സമീപത്ത് താമസിച്ച ബന്ധുവിൽ നിന്ന് ഗർഭം ധരിച്ചത്. സംഭവത്തിൽ ആൺകുട്ടിക്കെതിരെ പോക്സോ വകുപ്പ് പ്രകാരം കേസെടുക്കും.

You might also like

ന്യൂയോര്‍ക്കില്‍ ലീജനേഴ്‌സ് രോഗം പടരുന്നു: മുന്നറിയിപ്പ് നല്‍കി ആരോഗ്യവകുപ്പ്

അമേരിക്ക ഇന്ത്യയ്ക്കുമേല്‍ ആദ്യം പ്രഖ്യാപിച്ച തീരുവ ഇന്ന് പ്രാബല്യത്തില്‍

യുക്രെയ്നിലെ 2 പ്രവിശ്യകൾ റഷ്യയ്ക്കു വിട്ടുകൊടുത്തുള്ള സമാധാനക്കരാർ യുഎസ് പിന്തുണയോടെ ഒരുങ്ങുന്നുവെന്ന് റിപ്പോർട്ട്; യുക്രെയ്ന്റെ ഭൂമി വിട്ടു നൽകില്ലെന്നു പ്രസിഡന്റ് വൊളോഡിമർ സെലൻസ്കി

അനധികൃത കുടിയേറ്റം; കാനഡ-മെയ്ൻ അതിർത്തിയിൽ ഇന്ത്യൻ വംശജർ പിടിയിൽ

വെനസ്വേല പ്രസിഡന്റ് മഡൂറോയെ പിടികൂടാൻ സഹായിക്കുന്നവർക്ക് പാരിതോഷികം ഇരട്ടിയാക്കി യുഎസ്

സംഘർഷങ്ങളും തീവ്രവാദ ഭീഷണിയും: കാനഡയിൽനിന്നു ദുബായിലേക്ക് യാത്ര ചെയ്യുന്ന കനേഡിയൻ പൗരന്മാർക്ക് ജാഗ്രതാ നിർദ്ദേശം നൽകി കനേഡിയൻ സർക്കാർ

Top Picks for You
Top Picks for You