വാഷിംഗ്ടൺ: അമേരിക്കയിൽ ജന്മാവകാശ പൗരത്വം നിർത്തലാക്കണമെന്ന പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഉത്തരവ് വീണ്ടും തടഞ്ഞ് യുഎസ് കോടതി. ഫെഡറൽ ജഡ്ജി ഡെബോറ ബോർഡ്മാനാണ് ഉത്തരവ് നടപ്പാക്കുന്നതിൽ നിന്ന് ട്രംപ് ഭരണകൂടത്തിന് തടയിട്ടത്. ഉത്തരവ് ഭരണഘടനാ ലംഘനമെന്ന് മേരിലാൻഡ് കോടതി നിരീക്ഷിച്ചു.
‘ഇന്ന്, യുഎസ് മണ്ണിൽ ജനിക്കുന്ന എല്ലാ കുഞ്ഞുങ്ങളും ജനിക്കുമ്പോൾ തന്നെ ഒരു യുഎസ് പൗരനാണ്. അതാണ് നമ്മുടെ രാജ്യത്തിന്റെ നിയമവും പാരമ്പര്യവും. ഈ കേസ് തീർപ്പാക്കുന്നതുവരെ നിലവിലുള്ള സ്ഥിതി തുടരും,’ അദ്ദേഹം പറഞ്ഞു. ജന്മാവകാശ പൗരത്വം നിർത്തലാക്കുമെന്ന ട്രംപിന്റെ ഉത്തരവ് നേരത്തെ സിയാറ്റിലിലെ കോടതിയും സ്റ്റേ ചെയ്തിരുന്നു.
മാതാപിതാക്കളിലൊരാൾക്കെങ്കിലും പൗരത്വമോ ഗ്രീൻ കാർഡോ ഇല്ലെങ്കിൽ അവർക്ക് ജനിക്കുന്ന കുഞ്ഞിന് പൗരത്വം ലഭിക്കില്ല. നിയമവിരുദ്ധമായി യുഎസിൽ കഴിയുന്നവരുടെയും താൽക്കാലത്തേക്കു വരുന്നവരുടെയും മക്കൾ യുഎസിന്റെ ‘അധികാരപരിധിയിൽ’ വരില്ലെന്ന് വ്യാഖ്യാനിച്ചായിരുന്നു ട്രംപ് ഉത്തരവ് പുറപ്പെടുവിച്ചത്.