newsroom@amcainnews.com

സ്കൂൾ വിദ്യാർത്ഥി ഫ്ളാറ്റ് സമുച്ചയത്തിന് മുകളിൽ നിന്ന് ചാടി ആത്മഹത്യ ചെയ്ത സംഭവം: പൊതു വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ തെളിവെടുപ്പ് തുടങ്ങി

കൊച്ചി: കൊച്ചിയിൽ സ്കൂൾ വിദ്യാർത്ഥിയായ മിഹിർ അഹമ്മദ് ഫ്ളാറ്റ് സമുച്ചയത്തിന് മുകളിൽനിന്ന് ചാടി ആത്മഹത്യ ചെയ്ത സംഭവം അന്വേഷിക്കുന്ന പൊതു വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ തെളിവെടുപ്പ് തുടങ്ങി. എറണാകുളം കാക്കനാട് കളക്ടറേറ്റിലുള്ള വിദ്യാഭ്യാസ വകുപ്പ് ഓഫീസിലാണ് തെളിവെടുപ്പ്. ആത്മഹത്യ ചെയ്ത മിഹിർ അഹമ്മദിൻറെ രക്ഷിതാക്കളും ആരോപണവിധേയരായ സ്കൂൾ മാനേജ്മെന്റ് പ്രതിനിധികളും തെളിവെടുപ്പിനെത്തി.

കുട്ടി പഠിച്ചിരുന്ന ഗ്ലോബൽ പബ്ലിക് സ്കൂളിനെതിരെയും മുമ്പ് പഠിച്ചിരുന്ന ജെംസ് അക്കാദമിക്കെതിരെയും രക്ഷിതാക്കൾ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് മൊഴി നൽകിയെന്നാണ് സൂചന. വിദ്യാഭ്യാസ മന്ത്രിയുടെ നിർദ്ദേശപ്രകാരമാണ് പൊതുവിദ്യാഭ്യാസ ഡയറക്ടർ സംഭവത്തിൽ അന്വേഷണം തുടങ്ങിയത്. ഗ്ലോബൽ പബ്ലിക് സ്കൂളിൽ മിഹിർ റാഗിങ്ങിന് ഇരയായിയെന്നും ജെംസ് സ്കൂളിലെ വൈസ് പ്രിൻസിപ്പലിൻറെ ശിക്ഷാ നടപടികൾ കുട്ടിയെ മാനസിക സംഘർഷത്തിലാക്കിയെന്നുമാണ് കുടുംബത്തിൻറെ പരാതി. കേസിൽ പൊലീസ് അന്വേഷണം തുടരുകയാണ്. കഴിഞ്ഞമാസം 15 നായിരുന്നു മിഹിർ അഹമ്മദിൻറെ ആത്മഹത്യ. ഇതിനിടെ, വിദ്യാർത്ഥിയുടെ ആത്മഹത്യയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ഗ്ലോബൽ പബ്ലിക് സ്കൂളിലേക്ക് മാർച്ച് നടത്തി. മാർച്ച് പൊലീസ് ത‍ടഞ്ഞതോടെ സംഘർഷമുണ്ടായി.

You might also like

ന്യൂയോര്‍ക്ക് നശിപ്പിക്കാന്‍ ‘കമ്മ്യൂണിസ്റ്റ് ഭ്രാന്തനെ’ അനുവദിക്കില്ല: സൊഹ്റാന്‍ മംദാനിക്കെതിരെ ട്രംപ്

കേരളത്തില്‍ വീണ്ടും നിപ; പാലക്കാട് സ്വദേശിനിക്ക് രോഗം സ്ഥിരീകരിച്ചു

അഹ്മദാബാദ് വിമാനാപകടം: മരണപ്പെട്ടവരുടെ കുടുംബാംഗങ്ങൾ വിദേശ രാജ്യങ്ങളിലെ കോടതി നടപടികളിലേക്കും കടക്കുന്നതായി റിപ്പോർട്ട്

ഗാസയില്‍ വെടിനിര്‍ത്തലിന് ഇസ്രയേല്‍ സമ്മതിച്ചു: ഡോണള്‍ഡ് ട്രംപ്

സഹായത്തിന് കാത്തിരുന്നവര്‍ക്ക് നേരെ വെടിയുതിര്‍ത്ത് ഇസ്രയേല്‍; 38 പേര്‍ കൊല്ലപ്പെട്ടു

ഒന്റാരിയോയിൽ അഞ്ചാംപനി കേസുകൾ കുറയുന്നു

Top Picks for You
Top Picks for You