newsroom@amcainnews.com

സെക്രട്ടേറിയറ്റിലെ ഒരു വിഭാഗം ജീവനക്കാരുടെ ശമ്പളം മുടങ്ങി; സോഫ്റ്റ്‍വെയറിലുണ്ടായ സാങ്കേതിക പ്രശ്നമെന്ന് വിശദീകരണം

തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ ഒരു വിഭാഗം ജീവനക്കാരുടെ ശമ്പളം മുടങ്ങി. ട്രഷറിയിലെ സോഫ്റ്റ്‍വെയറിലുണ്ടായ സാങ്കേതിക പ്രശ്നത്തെ തുടർന്നാണ് ശമ്പള വിതരണം വൈകുന്നതെന്നാണ് ട്രഷറി അധികൃതരുടെ വിശദീകരണം. രാത്രിയ്ക്ക് മുമ്പ് മുഴുവൻ ജീവനക്കാർക്കും ശമ്പളം ലഭിക്കുമെന്നും ജീവനക്കാരെ അറിയിച്ചിട്ടുണ്ട്.

സാധാരണയായി ഒന്നാം തീയതി രാവിലെ തന്നെ ജീവനക്കാർക്ക് ശമ്പളം ലഭിച്ചിരുന്നതാണ്. എന്നാൽ, ഇത്തവണ വൈകുന്നേരമായിട്ടും ട്രഷറിയിലെ പല വകുപ്പുകളിലെ ജീവനക്കാർക്കും ശമ്പളം ലഭിച്ചില്ല. ചില വകുപ്പുകളിലെ ജീവനക്കാർക്ക് മാത്രമാണ് ശമ്പളം ലഭിച്ചത്. ഏതാനും മാസം മുമ്പ് ഒന്നാം തീയതിക്ക് മുമ്പ് ശമ്പളം ലഭിച്ച സാഹചര്യമുണ്ടായിരുന്നു.

ജീവനക്കാരന് സംഭവിച്ച പിഴവിനെ തുടർന്നാണ് ഒരു ദിവസം മുമ്പെ അന്ന് ശമ്പളം നൽകിയ സാഹചര്യമുണ്ടായത്. ഇതിനുശേഷം പിഴവ് ആവർത്തിക്കാതിരിക്കാൻ ഘട്ടം ഘട്ടമായിട്ടാണ് ശമ്പളം നൽകുന്നതെന്നാണ് അധികൃതർ പറയുന്നത്. എന്തായാലും രാത്രിയോടെ മുഴുവൻ ജീവനക്കാർക്കും ശമ്പളം നൽകുമെന്നാണ് അറിയിച്ചിട്ടുള്ളത്.

You might also like

വ്യാപാര കരാര്‍ വൈകുന്നു; ഇന്ത്യയ്ക്ക് 25% നികുതി; ട്രംപ്

എയർ കാനഡ ഫ്‌ളൈറ്റ് അറ്റൻഡന്റുകളുടെ പണിമുടക്ക്: യാത്രകളെ ബാധിക്കുമെന്ന ആശങ്കയിൽ കനേഡിയൻ യാത്രക്കാർ

കാനഡ-യുഎസ് അതിർത്തിയിലൂടെ നിയമവിരുദ്ധ കടക്കാൻ ശ്രമിച്ച മൂന്ന് കള്ളക്കടത്തുകാരും 44 അഭയാർത്ഥികളും അറസ്റ്റിൽ; സംഭവം ഞായറാഴ്ച രാത്രി ക്യൂബക്കിലെ സ്റ്റാൻസ്റ്റെഡിൽ

പലസ്തീനെ സ്വതന്ത്രരാഷ്ട്രമായി അംഗീകരിക്കും: കാർണി

പലിശനിരക്ക് 2.75 ശതമാനമായി നിലനിർത്തി ബാങ്ക് ഓഫ് കാനഡ

മസ്‌കിന്റെ സ്റ്റാർലിങ്കിനോട് ‘കടക്ക് പുറത്ത്’; 100 മില്യൺ ഡോളറിന്റെ കരാർ റദ്ദാക്കി ഒന്റാരിയോ സർക്കാർ

Top Picks for You
Top Picks for You