newsroom@amcainnews.com

റോഡ് മുറിച്ചു കടക്കുന്നതിനിടെ വയോധികയെ പാഞ്ഞെത്തിയ സ്കൂട്ടർ ഇടിച്ചു വീഴ്ത്തി; ഒന്നും അറിയാത്ത പോലെ അപകടമുണ്ടായ യുവാവും യുവതിയും വാഹനവുമായി സ്ഥലത്ത് നിന്ന് മുങ്ങി

കൊല്ലം: കൊല്ലത്ത് റോഡ് മുറിച്ചു കടക്കുന്നതിനിടെ വയോധികയെ സ്കൂട്ടർ ഇടിച്ചു വീഴ്ത്തി. അപകടമുണ്ടായ ശേഷം സ്കൂട്ടർ യാത്രക്കാരനായ യുവാവും പിൻസീറ്റിലിരുന്ന യുവതിയും വാഹനവുമായി സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു.സ്കൂട്ടർ ഇടിച്ച് മുണ്ടക്കൽ സ്വദേശിനി സുശീലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിൽ ചികിത്സയിലുള്ള ഇവരുടെ ആരോഗ്യ നില ഗുരുതരമായി തുടരുകയാണ്.

ഇന്നലെ വൈകിട്ട് തുമ്പറ ക്ഷേത്രത്തിന് മുന്നിലാണ് അപകടമുണ്ടായത്. സുശീല റോഡ് മുറിച്ചു കടക്കുന്നതിനിടെ റോഡിലൂടെ പോവുകയായിരുന്ന സ്കൂട്ടർ ഇടിച്ചിടുകയായിരുന്നു. റോഡിൽ സുശീല വീണെങ്കിലും സ്കൂട്ടർ യാത്രക്കാരനും യുവതിയും അവിടെ നിന്നും വാഹനവുമായി കടന്നുകളയുകയായിരുന്നു. തുടർന്ന് നാട്ടുകാരാണ് സുശീലയെ ആശുപത്രിയിലെത്തിച്ചത്. സംഭവത്തിൽ കൊല്ലം ഈസ്റ്റ് പൊലീസ് അന്വേഷണം ആരംഭിച്ചു.

അപകടത്തിൻറെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. സ്കൂട്ടർ അമിത വേഗതയിലായിരുന്നുവെന്നും തെറ്റായ ദിശയിൽ നിന്നാണ് സ്കൂട്ടർ വന്നതെന്നും നാട്ടുകാർ ആരോപിച്ചു. തുമ്പറ ക്ഷേത്രത്തിൽ ദർശനം കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് സുശീലയെ സ്കൂട്ടർ ഇടിച്ചത്. ഇവർക്കൊപ്പം മറ്റു സ്ത്രീകളും റോഡ് മുറിച്ചു കടക്കുന്നുണ്ടായിരുന്നു. ഇതിനിടെ അമിത വേഗതയിലെത്തിയ സ്കൂട്ടർ സുശീലയെ ഇടിച്ചിടുകയായിരുന്നു.

പിൻസീറ്റിലുണ്ടായിരുന്ന യുവതി ഹെൽമറ്റും ധരിച്ചിരുന്നില്ല. അപകടം നടന്ന ഉടനെ യുവതി സ്കൂട്ടറിൽ നിന്ന് ഇറങ്ങി മാറി നിൽക്കുന്നതും സിസിടിവിയിൽ വ്യക്തമാണ്. ഇതിനിടെയിൽ യുവാവും വാഹനം ഒതുക്കാനെന്ന രീതിയിൽ അരികിലേക്ക് മാറിയശേഷം സ്കൂട്ടർ മെല്ലേ ഓടിച്ച് നീക്കിയശേഷം യുവതിയെയും കയറ്റി പോകുന്നതും ദൃശ്യങ്ങളിലുണ്ട്. സ്കൂട്ടർ ഇടിച്ചശേഷം പിൻ സീറ്റിലിരുന്ന യുവതി ആളുകൾ കൂടുന്നതിനിടെ സ്ഥലത്ത് നിന്ന് മാറി നിൽക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. തുടർന്ന് യുവാവിനെയും വിളിച്ചുകൊണ്ട് സ്കൂട്ടറിൽ ഇരുവരും പോവുകയായിരുന്നുവെന്നും ദൃക്സാക്ഷികൾ പറഞ്ഞു.

You might also like
Canada can complete trade talks with India by the end of the year

വർഷാവസാനത്തോടെ ഇന്ത്യയുമായുള്ള വ്യാപാര ചർച്ചകൾ പൂർത്തിയാക്കാൻ കഴിയുമെന്ന് കാനഡ

മലയാളി അസോസിയേഷന്‍ ഓഫ് റെസ്പിറേറ്ററി കെയര്‍ സില്‍വര്‍ ജൂബിലി ആഘോഷങ്ങള്‍ ഒക്ടോബര്‍ 17 ന്

New Challenges and Implications in India-US Diplomatic Relations

ഇന്ത്യ-അമേരിക്ക നയതന്ത്ര ബന്ധത്തിലെ പുതിയ വെല്ലുവിളികളും പ്രത്യാഘാതങ്ങളും

Kerala’s power crisis: Why lights are going out during peak hours

കേരളത്തിലെ ഊർജ്ജ പ്രതിസന്ധി: പീക്ക് സമയങ്ങളിൽ എന്തുകൊണ്ട് വൈദ്യുതി നിലയ്ക്കുന്നു?

Assault on freedom of the press; Media's legal battle invoking the First Amendment against Trump's ban

പത്രസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റം; ട്രംപിന്റെ വിലക്കിനെതിരെ ഒന്നാം ഭേദഗതി ചൂണ്ടിക്കാട്ടി മാധ്യമങ്ങളുടെ നിയമയുദ്ധം 

Top Picks for You
Top Picks for You