newsroom@amcainnews.com

മാളയിൽ പടക്ക നിർമാണത്തിനിടെ പൊട്ടിത്തെറി; രണ്ട് പേർക്ക് പരിക്കേറ്റു; പൊലീസ് പരിശോധനയിൽ കൂടുതൽ കണ്ടെത്തൽ

തൃശ്ശൂർ: തൃശൂർ മാളയിൽ പടക്ക നിർമ്മാണത്തിനിടെ പൊട്ടിത്തെറി. രണ്ട് പേർക്ക് പൊള്ളലേറ്റു. ഓലപ്പടക്കം മാലയാക്കി കെട്ടുന്നതിനിടെ പൊട്ടിത്തെറിച്ചത്. തൃശ്ശൂർ പൊയ്യ സ്വദേശികളായ ഉണ്ണിക്കൃഷ്ണൻ, അനൂപ് ദാസ് എന്നിവർക്കാണ് പൊള്ളലേറ്റത്. ഓലപ്പടക്കം മാലയായി കെട്ടുന്നതിനിടെയുണ്ടായ പൊട്ടിത്തെറിയിൽ ഇരുവരുടെയും കൈക്ക് പൊളളലേറ്റു. തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ ഇവരെ പ്രവേശിപ്പിച്ചിരിക്കുകയാണ്. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയപ്പോൾ മറ്റൊരു കാര്യം കൂടി വ്യക്തമായി. ലൈസൻസില്ലാതെ വൻ പടക്കശേഖരമാണ് ഉണ്ണിക്കൃഷ്ണന്റെ വീട്ടിൽ പൊലീസ് കണ്ടെത്തിയത്. മാള പൊലീസ് ഇയാൾക്കതിരെ കേസെടുത്തിട്ടുണ്ട്.

You might also like

ഹമാസ് ഡെപ്യൂട്ടി കമാന്‍ഡറെ വധിച്ചെന്ന് ഐഡിഎഫ്

യുഎസിന്റെ കിഴക്കൻ തീരങ്ങളിൽ കനത്ത മഴ, വെള്ളപ്പൊക്കം

ജമ്മുകശ്മീർ മുൻ ഗവർണറും പ്രമുഖ ദേശീയ നേതാവുമായ സത്യപാൽ മാലിക് അന്തരിച്ചു

ടൊറന്റോ ബീച്ചുകളില്‍ മോട്ടോറൈസ്ഡ് വാട്ടര്‍ക്രാഫ്റ്റുകള്‍ നിരോധിക്കുന്നു

ഒഹായോ സോളിസിറ്റര്‍ ജനറല്‍ മഥുര ശ്രീധരന് നേരെ വംശീയ അധിക്ഷേപം

യുഎസ് ഡോളറിനെതിരെ രൂപ ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ചയില്‍

Top Picks for You
Top Picks for You