newsroom@amcainnews.com

മാനന്തവാടിയിലെ കടുവ ആക്രമണം: പ്രഖ്യാപനങ്ങൾ നൽകി മലയോരത്തെ വഞ്ചിക്കരുതെന്ന് ഓർത്തഡോക്സ് സഭ അധ്യക്ഷൻ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ

കൽപറ്റ: മാനന്തവാടിയിലെ കടുവ ആക്രമണങ്ങളിൽ വനംവകുപ്പിനെ വിമർശിച്ച് ഓർത്തഡോക്സ് സഭ. പ്രഖ്യാപനങ്ങൾ നൽകി മലയോരത്തെ വഞ്ചിക്കരുതെന്ന് ഓർത്തഡോക്സ് സഭ അധ്യക്ഷൻ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ പറഞ്ഞു. ജീവന് വിലയില്ലെങ്കിൽ പിന്നെ പ്രഖ്യാപനങ്ങളെന്തിനെന്ന് സഭാധ്യക്ഷൻ ചോദിച്ചു. കൊല്ലപ്പെടുന്നവർക്ക് നഷ്ടപരിഹാരം നൽകി തലയുരുന്നതാണ് രീതിയെന്ന് പറഞ്ഞ കാതോലിക്ക ബാവ ഇങ്ങനെ എത്ര കാലം മുന്നോട്ട് പോകാൻ കഴിയുമെന്നും ചോദിച്ചു. നഷ്ടപരിഹാരം കൊടുക്കുന്നത് ശ്വാശത പരിഹാരമല്ല. പലയിടത്തും ഫെൻസിങ്ങ് പ്രവർത്തനരഹിതമാണ്. മലയോര മേഖലയിൽ നിരീക്ഷണം ശക്തിപ്പെടുത്തണമെന്നും ഓർത്തഡോക്സ് സഭാധ്യക്ഷൻ ആവശ്യപ്പെട്ടു.

You might also like

ഇസ്രയേൽ കൂട്ടക്കുരുതി: യുഎസ് പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ് ഗാസയില്‍

ഹമാസ് ഡെപ്യൂട്ടി കമാന്‍ഡറെ വധിച്ചെന്ന് ഐഡിഎഫ്

യുഎസിന്റെ കിഴക്കൻ തീരങ്ങളിൽ കനത്ത മഴ, വെള്ളപ്പൊക്കം

ബോക്സോഫീസില്‍ ഞെട്ടിക്കുന്ന കളക്ഷനുമായി ‘സുമതി വളവ്’ പ്രേക്ഷക ഹൃദയങ്ങള്‍ കീഴടക്കുന്നു

കാനഡയിലും അമേരിക്കയിലും ലൈം രോഗം ക്രമാനുഗതമായി വർധിക്കുന്നു; സെലിബ്രിറ്റികൾക്കിടയിലും വ്യാപിക്കുന്നു

പലസ്തീന് രാഷ്ട്ര പദവി: കാനഡയ്‌ക്കെതിരെ ഭീഷണിയുമായി ട്രംപ്

Top Picks for You
Top Picks for You