newsroom@amcainnews.com

മനുഷ്യന്‍ ചന്ദ്രനില്‍ വീണ്ടും ഇറങ്ങുന്നതിന് ഇനിയും കാത്തിരിക്കണം; ആർട്ടെമിസ് ദൗത്യങ്ങള്‍ വൈകുമെന്ന് നാസ

വീണ്ടും മനുഷ്യന്‍ ചന്ദ്രനില്‍ ഇറങ്ങുന്നത് കാണാന്‍ ലോകം ഇനിയും കാത്തിരിക്കണം, ആർട്ടെമിസ് 2, ആർട്ടെമിസ് 3 ദൗത്യങ്ങള്‍ പ്രതീക്ഷിച്ചതിനേക്കാള്‍ വൈകുമെന്ന് നാസ, വില്ലനായി ഓറിയോണ്‍ ക്യാപ്‌സൂളിലെ പ്രശ്‌നം

കാലിഫോര്‍ണിയ: അപ്പോളോ യുഗത്തിന് ശേഷമുള്ള ആദ്യ ചാന്ദ്ര ക്രൂ ദൗത്യമായ ആർട്ടെമിസ് 2 വൈകിപ്പിച്ച് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ. നാല് പര്യവേഷകരെ ചന്ദ്രനില്‍ ചുറ്റിക്കറക്കാനും ശേഷം ഭൂമിയില്‍ തിരിച്ചിറക്കാനും ലക്ഷ്യമിട്ടുള്ള ആർട്ടെമിസ് 2 ദൗത്യത്തിനായി 2026 ഏപ്രില്‍ വരെ കാത്തിരിക്കണമെന്ന് നാസ അറിയിച്ചു. 2025 സെപ്റ്റംബറില്‍ ആര്‍ട്ടെമിസ് 2 ദൗത്യ സംഘത്തെ അയക്കാനായിരുന്നു നാസ നേരത്തെ നിശ്ചയിച്ചിരുന്നത്. മനുഷ്യനെ വീണ്ടും ചന്ദ്രനിലിറക്കാനായി 2026 അവസാനത്തോടെ ലക്ഷ്യമിട്ടിരുന്ന ആര്‍ട്ടെമിസ് 3 ദൗത്യം 2027 മധ്യത്തോടെയാവും നടക്കുക എന്നും നാസ അറിയിച്ചു.

You might also like

ശിവകാര്‍ത്തികേയന്‍ ചിത്രം മദ്രാസിയിലെ ആദ്യ ഗാനം ‘സലമ്പല’ പ്രേക്ഷകരിലേക്ക്

പ്രയറീസ് പ്രവിശ്യകളിൽനിന്നുള്ള കാട്ടുതീ പുക; കാനഡയിലുടനീളം കനത്ത പുകമഞ്ഞ് വ്യാപിക്കുന്നു; മുന്നറിയിപ്പ് നൽകി എൺവയോൺമെന്റ് കാനഡ

റെസ്ലിംഗ് ഇതിഹാസം ഹൾക്ക് ഹൊഗന്റെ മരണകാരണം പുറത്തുവിട്ടു; ഹൃദയാഘാതവും കാൻസറും

ബ്രസീല്‍ മുന്‍ പ്രസിഡന്റ് ജെയര്‍ ബോള്‍സോനാരോ വീട്ടുതടങ്കലില്‍

എഡ്മണ്ടനിൽ ദക്ഷിണേഷ്യൻ കമ്മ്യൂണിറ്റിക്കെതിരെ ആക്രമണം വർധിക്കുന്നു

ഉയർന്ന താരിഫുമായി ബന്ധപ്പെട്ട് അമേരിക്കൻ ഉദ്യോഗസ്ഥരുമായി ചർച്ച: ഒരു പരിഹാരം ഇപ്പോഴും സാധ്യമായിട്ടില്ല, പക്ഷേ ചർച്ചകളിൽ പ്രതീക്ഷയുണ്ടെന്ന് കനേഡിയൻ മന്ത്രി ഡൊമനിക്ക് ലെബ്ലാങ്ക്

Top Picks for You
Top Picks for You