newsroom@amcainnews.com

ബജറ്റിൽ ജനത്തിന് ഭാരം കൂട്ടി; ആനുകൂല്യങ്ങൾ മുഖ്യമന്ത്രിക്ക്, പേഴ്സണൽ സ്റ്റാഫിനായുള്ള ചെലവുകൾ പുതിയ ബജറ്റിൽ വർധിച്ചു

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻറെ പേഴ്സണൽ സ്റ്റാഫിനായുള്ള ചെലവുകൾ പുതിയ ബജറ്റിൽ വർധിച്ചിട്ടുണ്ട്. 2025-26 സാമ്പത്തിക വർഷത്തേക്ക് 4.23 കോടി രൂപയാണ് ബജറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 2022-23ൽ ഈ ചെലവ് 3.71 കോടിയായിരുന്നു. അത് പിന്നീട് 2024-25ലെ പുതുക്കിയ കണക്ക് പ്രകാരം 3.85 കോടിയായി ഉയർന്നു. ബജറ്റിൽ വകയിരുത്തിയ തുക തികഞ്ഞാൽ അധിക ഫണ്ടുകളും അനുവദിക്കുമെന്ന് സൂചനയുണ്ട്.

മൊത്തം 33 അംഗങ്ങളാണ് മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിലുളളത്. കൂടാതെ 12 താൽക്കാലിക ജീവനക്കാരും പ്രവർത്തിക്കുന്നു. കേരളത്തിൽ മുമ്പ് ഭരിച്ച മറ്റ് മുഖ്യമന്ത്രിമാരിൽ കൂടുതൽ സ്റ്റാഫ് അംഗങ്ങളെ പിണറായി വിജയൻ നിലനിർത്തുന്നുണ്ട്. ശമ്പളത്തിന് 3.25 കോടി രൂപ, ക്ഷാമബത്തയ്ക്കായി 51.14 ലക്ഷം, വീട് വാടക അലവൻസായി 13.95 ലക്ഷം, മെഡിക്കൽ റീഇമ്പഴ്‌സ്മെൻറ് 63,000 രൂപ, മറ്റ് അലവൻസുകൾക്ക് 4.61 ലക്ഷം, ഓവർടൈം അലവൻസ് 1,000 രൂപ, വേതനത്തിനായി 16.78 ലക്ഷം, യാത്രാ ബത്തക്ക് 10 ലക്ഷം, സ്ഥലം മാറ്റ ബത്തയ്ക്കായി 15,000 രൂപ, അവധി യാത്രാനുകൂല്യത്തിന് 16,000 രൂപ എന്നിങ്ങനെയാണ് സ്റ്റാഫിനായുള്ള ബജറ്റ് വിഹിത ചെലവുകൾ വിതരണം ചെയ്തിരിക്കുന്നത്.

You might also like

കുടിയേറ്റ നയം കടുപ്പിച്ച് അമേരിക്ക; സ്കൂൾ വിദ്യാർത്ഥികളെയും മാതാപിതാക്കളെയും നാടുകടത്തി യുഎസ് ഇമിഗ്രേഷൻ വിഭാഗം; നോർത്ത് കരോലിനയിൽ പ്രതിഷേധം ശക്തം, കുടുംബങ്ങൾ ആശങ്കയിൽ

അരനൂറ്റാണ്ടിനുശേഷം ചന്ദ്രനെ ചുറ്റി മനുഷ്യൻ മടങ്ങിയെത്തി; ആർട്ടെമിസ് 2 ദൗത്യം വിജയകരമായി പസഫിക്കിൽ ഇറങ്ങി

അപ്പോളോ 13-ന്റെ റെക്കോർഡ് തകർക്കാൻ ആർട്ടെമിസ് II; ചന്ദ്രന് പിന്നിലെ വിസ്മയങ്ങൾ തേടി മനുഷ്യൻ

കാലിഫോർണിയയിൽ ഈസ്റ്റർ ആഘോഷത്തിനിടെ എഗ്ഗ് ഹണ്ടിങ്ങിൽ തലയോട്ടി കണ്ടെത്തി

ആക്സ്, ഡോവ് ബോഡി സ്പ്രേകൾക്ക് കാനഡയിൽ വിലക്ക്; സുരക്ഷാ ലേബലുകളിൽ വീഴ്ച; ഉൽപ്പന്നങ്ങൾ തിരിച്ചുവിളിക്കുന്നു

പശ്ചിമേഷ്യയിലെ യുദ്ധം: ഇന്ധനപ്രതിസന്ധി രൂക്ഷം, കേന്ദ്ര മന്ത്രിമാര്‍ ഗള്‍ഫ് രാജ്യങ്ങളിലേക്ക്

Top Picks for You
Top Picks for You