newsroom@amcainnews.com

പതിനാല് വയസുകാരനെ സഹപാഠി കുത്തിക്കൊലപ്പെടുത്തി; പിന്നാലെ ടിക് ടോക്ക് നിരോധിച്ച് അൽബേനിയ

ടിരാന: പതിനാല് വയസുകാരനെ സഹപാഠിയായ വിദ്യാർത്ഥി കുത്തിക്കൊലപ്പെടുത്തിയതിന് പിന്നാലെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ടിക് ടോക്ക് നിരോധിച്ച് അൽബേനിയ. ഒരു വർഷത്തേക്ക് ടിക്ടോക്ക് നിരോധിച്ചതായി യൂറോപ്യൻ രാജ്യമായ അൽബേനിയ അറിയിച്ചു. കഴിഞ്ഞ മാസമാണ് സഹപാഠിയായ 14കാരനെ വിദ്യാർത്ഥി കൊലപ്പെടുത്തുന്നത്. ഇരുവരും തമ്മിൽ ടിക്ടോക്ക് വീഡിയോകളിലൂടെ തർക്കത്തിലേർപ്പെട്ടിരുന്നു. ഇതാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി.

വിദ്യാർത്ഥികൾ ടിക് ടോക്കിലൂടെ തർക്കത്തിലേർപ്പട്ടതിൻറെ വീഡോയകളും കമൻറ് സ്ക്രീൻഷോട്ടുകളും പുറത്ത് വന്നിരുന്നു. ഈ കൊലപാതകത്തെ പിന്തുണയ്ക്കുന്ന തരത്തിലുള്ള വീഡിയോകളും ടിക്ടോക്കിൽ പ്രത്യക്ഷപ്പെട്ടു. തുടർന്നാണ് രാജ്യത്ത് ഒരു വർഷത്തേക്ക് ടിക് ടോക്ക് നിരോധിച്ച് അൽബേനിയ ഉത്തരവിറക്കിയത്. സ്കൂളുകൾ സുരക്ഷിതമായിരിക്കണം. കുട്ടികളിൽ അക്രമവാസന ഉണ്ടാകാൻ പാടില്ല. നിരോധനം അടുത്ത വർഷം ആദ്യം പ്രാബല്യത്തിൽ വരുമെന്ന് രാജ്യത്തുടനീളമുള്ള അധ്യാപകരുടേയും രക്ഷിതാക്കളുടേയും അഭിപ്രായം കേട്ടശേഷമാണ് തീരുമാനമെന്നും അൽബേനിയ പ്രധാനമന്ത്രി എഡി രാമ പറഞ്ഞു.

അതേസമയം സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുന്നതായി ടിക് ടോക്ക് അധികൃതരും വ്യക്തമാക്കി. നേരത്തെ ഓസ്ട്രേലിയ 14 വയസിൽ താഴയുള്ള കുട്ടികൾ സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുന്നത് നിരോധിച്ച് നിയമം കൊണ്ടുവന്നിട്ടുണ്ട്. ഫ്രാൻസ്, ബെൽജിയം, ജർമിനി, തുടങ്ങിയ രാജ്യങ്ങളും കുട്ടികൾ സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുന്നതിൽ കർശന നിയന്ത്രണം ഏർപ്പെടുത്താൻ ആലോചിക്കുന്നുണ്ട്.

You might also like

ടൊറന്റോ ബീച്ചുകളില്‍ മോട്ടോറൈസ്ഡ് വാട്ടര്‍ക്രാഫ്റ്റുകള്‍ നിരോധിക്കുന്നു

റഷ്യൻ ക്രൂഡ് ഓയില്‍: ഇന്ത്യക്കെതിരെ താരിഫ് വർധിപ്പിക്കുമെന്ന് ട്രംപ്

2 ദിനം കൊണ്ട് അഞ്ചരക്കോടിയില്പരം കളക്ഷന്‍ നേടി സുമതി വളവ് സൂപ്പര്‍ ഹിറ്റിലേക്ക്

എഴുപതോളം രാജ്യങ്ങള്‍ക്കുളള യുഎസ് അധിക തീരുവ പ്രാബല്യത്തില്‍

എണ്ണ ഉൽപ്പാദനം വീണ്ടും വർധിപ്പിക്കാൻ ഒപെക്‌സ് പ്ലസ് രാജ്യങ്ങളുടെ തീരുമാനം; പ്രതിദിനം 5,47,000 ബാരൽ എണ്ണ അധികം ഉൽപ്പാദിപ്പിക്കും

യുഎസ് ഡോളറിനെതിരെ രൂപ ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ചയില്‍

Top Picks for You
Top Picks for You