newsroom@amcainnews.com

‘നിങ്ങൾ വരുമ്പോൾ ബിയറും കഞ്ചാവും ആട്ടിറച്ചിയും കൊണ്ടുവരണം…’ വിവാഹ തലേന്ന് രാത്രിയിൽ വധുവിന്റെ ഞെട്ടിക്കുന്ന ഫോൺകോളിൽ അമ്പരന്ന് വരൻ!

ലഖ്നൗ: വിവാഹത്തിന്റെ തലേന്ന് രാത്രി വരനോട് ബിയറും കഞ്ചാവും മട്ടനും ആവശ്യപ്പെട്ട് വധു. ഞെട്ടിക്കുന്ന ആവശ്യങ്ങൾ കേട്ടതോടെ വരൻ ഇക്കാര്യം വീട്ടുകാരെ അറിയിച്ചു. തുടർന്ന് ഡിസംബർ 16ന് നടക്കേണ്ടിയിരുന്ന വിവാഹത്തിൽ നിന്ന് വരൻ പിന്മാറിയെന്നാണ് റിപ്പോർട്ട്. ഉത്തർപ്രദേശിലെ സഹറാൻപൂരിലാണ് സംഭവം.

‘നിങ്ങൾ വരുമ്പോൾ ബിയറും കഞ്ചാവും ആട്ടിറച്ചിയും കൊണ്ടുവരണം’ എന്ന് പെൺകുട്ടി തന്നോട് പറഞ്ഞെന്നാണ് യുവാവ് പറയുന്നത്. ഇതോടെ പെൺകുട്ടിയെ കയ്യോടെ പിടികൂടാൻ വരന്റെ വീട്ടുകാർ പദ്ധതിയിട്ടു. തുടർന്ന് പെൺകുട്ടിയെ വീണ്ടും വിളിക്കാൻ വരന്റെ കുടുംബം വരനോട് ആവശ്യപ്പെട്ടു. ഇത്തവണ വധുവിന്റെ സമാനമായ ആവശ്യം വരൻ റെക്കോർഡ് ചെയ്തു. വരുമ്പോൾ ബിയറും കഞ്ചാവും മട്ടനും കൊണ്ടുവരാൻ ഭാവി ഭർത്താവിനോട് പെൺകുട്ടി ആവശ്യപ്പെടുന്നത് കോൾ റെക്കോർഡിംഗിൽ വ്യക്തമായി കേൾക്കാം.

ഭാവി മരുമകൾ മയക്കുമരുന്നിന് അടിമയാണെന്ന് ആരോപിച്ച് വരന്റെ കുടുംബം വിവാഹത്തിൽ നിന്ന് പിന്മാറുന്നതായി വധുവിന്റെ കുടുംബത്തെ അറിയിച്ചു. ഇതോടെ ഭാവി വരൻ നേരത്തെ മറ്റൊരു വിവാഹം കഴിച്ചിരുന്നതായി പെൺകുട്ടി ആരോപിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഇരുകുടുംബങ്ങളും തമ്മിൽ തർക്കമുണ്ടായി. പരസ്പരം സംസാരിച്ച് വിഷയം പരിഹരിക്കാൻ ഇരുകുടുംബങ്ങളും ഏറെ നേരം ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഒടുവിൽ സമീപവാസികളും പൊലീസും സ്ഥലത്തെത്തുകയായിരുന്നു.

You might also like

മോണ്‍ട്രിയലില്‍ കാനഡ റവന്യൂ ഏജൻസി ജീവനക്കാരി കൊല്ലപ്പെട്ടു

Canada says Philippines, ASEAN trade talks 90% complete, eyes November finish

കാനഡ-ഫിലിപ്പീൻസ്, ആസിയാൻ വ്യാപാര ചർച്ചകൾ 90 ശതമാനവും പൂർത്തിയായി; നവംബറോടെ കരാർ ഒപ്പുവെക്കാൻ ലക്ഷ്യമിടുന്നു

Housing Announcement in Ottawa: Prominent figures to attend

ഓട്ടവയിൽ ഭവന നിർമ്മാണ പ്രഖ്യാപനം: പ്രമുഖ വ്യക്തികൾ പങ്കെടുക്കും

ഇന്ത്യ-കാനഡ വ്യാപാര കരാർ: അഞ്ചാം ഘട്ട ചർച്ച ഒക്ടോബർ 5 മുതൽ

ഹ്യൂസ്റ്റണില്‍ സൗജന്യ ആരോഗ്യ മേള സെപ്റ്റംബര്‍ 26ന്

The demise of Anjana and Anne Marie, who were killed in America, has left their loved ones in tears and become a deep sorrow for their homeland.

അമേരിക്കയിൽ കൊല്ലപ്പെട്ട അഞ്ജനയുടെയും ആൻമേരിയുടെയും വിയോഗം നാടിന്റെ കണ്ണീരോർമ്മയായി

Top Picks for You
Top Picks for You