newsroom@amcainnews.com

ജയിലിൽ ഷെറിന് വിഐപി പരിഗണനയായിരുന്നു, മേയ്ക്കപ്പ് സാധനങ്ങളും ഫോണും അനുവദിച്ചിരുന്നു; ജയിൽ ഡിഐജിയുമായി ഷെറിന് വഴിവിട്ട ബന്ധം, ഗണേഷ് കുമാറുമായി ബന്ധമുണ്ടെന്ന് പറഞ്ഞിട്ടുണ്ടെന്ന് സഹതടവുകാരിയുടെ വെളിപ്പെടുത്തൽ

തൃശൂർ: കാരണവർ കൊലക്കേസ് പ്രതി ഷെറിന്റെ ശിക്ഷാ ഇളവുമായി ബന്ധപ്പെട്ട് വെളിപ്പെടുത്തലുമായി സഹതടവുകാർ രം​ഗത്ത്. ജയിലിൽ ഷെറിന് വഴിവിട്ട സഹായങ്ങൾ ലഭിച്ചുവെന്ന് സഹതടവുകാരിയായിരുന്ന സുനിത വെളിപ്പെടുത്തി. തടവുകാർക്കുള്ള സൗകര്യമായിരുന്നില്ല ഷെറിനുള്ളതെന്നും സുനിത പറഞ്ഞു. ജയിലിൽ ഷെറിന് വിഐപി പരിഗണനയായിരുന്നുവെന്നും ഉന്നത ബന്ധങ്ങൾ മൂലം പരോളുകൾ അധികം ലഭിച്ചുവെന്നും ആരോപണമുയർന്നിരുന്നു.

അന്നത്തെ ജയിൽ ഡിഐജിയുമായി ഷെറിന് വഴിവിട്ട ബന്ധമുണ്ടായിരുന്നുവെന്ന് സുനിത പറഞ്ഞു. ഗണേഷ് കുമാറുമായി ബന്ധമുണ്ടെന്ന് ഷെറിൻ പറഞ്ഞിട്ടുണ്ട്. ഈ ബന്ധങ്ങളുടെ മറവിൽ ഷെറിന് വഴിവിട്ട പരോൾ ലഭിച്ചു. കാരണവർ കൊലക്കേസിലെ കുറ്റവാളിയായ ഷെറിൻ ഒരു ‘വി.ഐ.പിയാണ്. മേയ്ക്കപ്പ് സാധനങ്ങളും ഫോണും ഷെറിന് ജയിലിൽ അനുവദിച്ചുവെന്നും സുനിത പറഞ്ഞു.

വധശ്രമക്കേസിൽ അട്ടക്കുളങ്ങര വനിതാ ജയിലിലായിരുന്നു സുനിത. ത്യശൂർ പത്താംക്കല്ല് സ്വദേശിനിയാണ് സുനിത. 2015ൽ ഷെറിൻ്റെ സുഖവാസത്തിനെതിരെ പരാതി നൽകിയിരുന്നു. എന്നാൽ അന്നത്തെ ജയിൽ ഉദ്യോഗസ്ഥർ ഷെറിനെ സംരക്ഷിക്കുകയായിരുന്നു. ഷെറിനെതിരെ പരാതി നൽകിയതിൻ്റെ പേരിൽ ഭീഷണി ഉണ്ടാവുകയും ചെയ്തതായും സുനിത പറഞ്ഞു.

You might also like

റഷ്യയിൽ വൻ ഭൂചലനം; 8 തീവ്രത, സുനാമി മുന്നറിയിപ്പ്

ഗാസയിലേക്കുള്ള സഹായ വിതരണം ആരംഭിച്ച് കനേഡിയന്‍ ചാരിറ്റി സംഘടന

ബ്രിട്ടിഷ് കൊളംബിയ ഫെറിയ്ക്ക് ഫെഡറല്‍ സഹായം അഭ്യര്‍ത്ഥിച്ച് ഡേവിഡ് എബി

ആൽബെർട്ടയിൽ പോലീസ് ഉദ്യോഗസ്ഥനെ കത്തിവെച്ച് ആക്രമിച്ചയാളെ പോലീസ് വെടിവെച്ച് കൊലപ്പെടുത്തി

പലസ്തീന് രാഷ്ട്ര പദവി: കാനഡയ്‌ക്കെതിരെ ഭീഷണിയുമായി ട്രംപ്

അന്താരാഷ്ട്ര വിദ്യാഭ്യാസം നേടിയ നഴ്‌സുമാർക്ക് പുതിയ പരിശീലന പദ്ധതിയുമായി കാനഡ; യോഗ്യരായ നഴ്‌സുമാർക്ക് സൗജന്യമായി PASS പ്രോഗാമിന് അപേക്ഷിക്കാം

Top Picks for You
Top Picks for You