newsroom@amcainnews.com

ഗാസ വെടിനിർത്തലിൽ: ആദ്യ ബന്ദി മോചനത്തിന് മണിക്കൂറുകൾ മാത്രം ശേഷിക്കേ, നിലപാട് മാറ്റി ബെഞ്ചമിൻ നെതന്യാഹു; വിട്ടയക്കുന്ന ബന്ദികളുടെ പേരുകൾ ഹമാസ് പുറത്തുവിടണമെന്ന് ഇസ്രയേൽ

ടെഹ്റാൻ: ഗാസ വെടിനിർത്തൽ കരാറിന്റെ ഭാഗമായി ആദ്യ ബന്ദി മോചനത്തിന് മണിക്കൂറുകൾ മാത്രം ശേഷിക്കേ വീണ്ടും അനിശ്ചിതത്വം. ഗാസ വെടിനിർത്തൽ കരാറിന് ഇസ്രായേൽ സർക്കാർ അന്തിമ അനുമതി നൽകുമെന്ന് പ്രതീക്ഷിച്ചിരിക്കെ നിലപാട് മാറ്റി ബെഞ്ചമിൻ നെതന്യാഹു. ആദ്യദിനം മോചിപ്പിക്കുന്ന 3 ബന്ദികൾ ആരൊക്കെയെന്ന് ഹമാസ് വെളിപ്പെടുത്താതെ കരാറുമായി മുന്നോട്ടുപോകില്ലെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു പ്രഖ്യാപിച്ചു. ഞായറാഴ്ച രാവിലെ ഇസ്രയേൽ സമയം 8.30ന് (ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12) ആണ് ബന്ദികളെ കൈമാറാൻ ധാരണയായിട്ടുള്ളത്.

എന്നാൽ ബന്ദികളുടെ പട്ടിക കൈമാറാതെ കരാറുമായി മുന്നോട്ടില്ലെന്ന് നെതന്യാഹു ശനിയാഴ്ച പ്രസ്താവനയിൽ പറഞ്ഞു. ‘കരാർ ലംഘനങ്ങൾ ഇസ്രയേൽ സഹിക്കില്ല. ഇതിന്റെ ഉത്തരവാദിത്വം ഹമാസിനു മാത്രമാണ്’–നെതന്യാഹു പ്രസ്താവനയിൽ വ്യക്തമാക്കി. ബന്ദി മോചനത്തിന് 24 മണിക്കൂർ മുമ്പ് മോചിപ്പിക്കുന്നവരുടെ വിവരങ്ങൾ കൈമാറണമെന്നാണ് കരാറിലെ ധാരണയെന്നും ഇതിനകം വിവരക്കൈമാറ്റത്തിനുള്ള സമയം കഴിഞ്ഞുവെന്നും ഇസ്രയേൽ ആരോപിച്ചു.

അതിനിടെ, ഞായറാഴ്ച ഇസ്രയേൽ സർക്കാരിനുള്ള പിന്തുണ ഔദ്യോഗികമായി പിൻവലിക്കുമെന്ന് ഒറ്റ്സ്മ യെഹൂദിത് പാർട്ടി നേതാവ് ഇറ്റാമർ ബെൻ ഗ്വിർ അറിയിച്ചു. രാവിലെ പാർട്ടി അംഗങ്ങൾ രാജി സമർപ്പിക്കും. നിലവിൽ ദേശീയ സുരക്ഷാ മന്ത്രി കൂടിയാണ് ഗ്വിർ. സുരക്ഷ ക്യാബിനറ്റ് വെടിനിർത്തലിൻ്റെ അന്തിമ തീരുമാനം സർക്കാരിന് വിട്ടിരുന്നു. ഭൂരിപക്ഷ പിന്തുണ കാബിനറ്റിലും വെടിനിർത്തലിന് അനുകൂലമായിരുന്നു. എന്നാൽ പൊടുന്നനെയാണ് നെതന്യാഹു നിലപാട് മാറ്റിയത്. ഇതോടെ ഗാസ വെടിനിർത്തൽ വീണ്ടും അനിശ്ചിതത്വത്തിലായി.

You might also like

ടൈലർ ഫ്രാങ്കി പോളിന് തിരിച്ചടി; മകനെ കാണാൻ കോടതി നിയന്ത്രണം; ‘മോർമൺ വൈവ്സ്’ താരം പ്രതിസന്ധിയിൽ

അൽബർട്ട വിഘടനവാദ നീക്കത്തിന് കോടതിയുടെ തടയിടൽ; ഗോത്രവർഗ്ഗക്കാരുടെ പരാതിയിൽ തീർപ്പുവരുന്നത് വരെ ഒപ്പിടൽ നടപടികൾ നിർത്തിവെച്ചു

അപ്പോളോ 13-ന്റെ റെക്കോർഡ് തകർക്കാൻ ആർട്ടെമിസ് II; ചന്ദ്രന് പിന്നിലെ വിസ്മയങ്ങൾ തേടി മനുഷ്യൻ

വിശ്വാസങ്ങൾ ആർക്കും അടിയറവ് വെക്കില്ല; ലിബറൽ തത്വങ്ങൾ അംഗീകരിക്കുന്നവർക്ക് സ്വാഗതം; നിലപാട് വ്യക്തമാക്കി ഗവൺമെന്റ് ഹൗസ് ലീഡർ സ്റ്റീവൻ മക്കിന്നൻ

കനേഡിയൻ ഡോളറിന്റെ മൂല്യത്തകർച്ചയും വർദ്ധിച്ചുവരുന്ന ജീവിതച്ചെലവും; ഫ്ലോറിഡയിലെ ‘ലിറ്റിൽ ക്യൂബെക്’ മേഖലയിലെ കനേഡിയൻ ടൂറിസം മേഖലയിൽ തിരിച്ചടി

നിയമത്തിലെ സാങ്കേതികത്വം മനുഷ്യത്വത്തിന് മുകളിലോ? വൃക്ക ദാതാവായ പലസ്തീൻ സ്വദേശിക്ക് അഭയാർത്ഥി പദവി നിഷേധിച്ച് കാനഡ; പ്രതിഷേധം ശക്തം

Top Picks for You
Top Picks for You