newsroom@amcainnews.com

ആൽബർട്ട ഗവൺമെന്റിന്റെ ട്രാൻസ്‌ജെൻഡർ നയങ്ങൾക്കെതിരെ ക്ലാസുകൾ ബഹിഷ്കരിച്ച് കാൽഗറിയിലെ വെസ്റ്റേൺ കാനഡ ഹൈസ്‌കൂളിലെ വിദ്യാർത്ഥിക‌ളുടെ പ്രതിഷേധം

കാൽഗറി: ആൽബർട്ട ഗവൺമെന്റിന്റെ ട്രാൻസ്‌ജെൻഡർ നയങ്ങൾക്കെതിരെ പ്രതിഷേധിച്ച് കാൽഗറിയിലെ വെസ്റ്റേൺ കാനഡ ഹൈസ്‌കൂളിലെ വിദ്യാർത്ഥികൾ. ക്ലാസുകൾ ബഹിഷ്കരിച്ചാണ് വിദ്യാർത്ഥികൾ പ്രതിഷേധം നടത്തിയത്. വിദ്യാർത്ഥികൾ തങ്ങളുടെ ജെൻഡർ ഐഡന്റിറ്റി മാറ്റാൻ ആഗ്രഹിക്കുന്നുവെങ്കിൽ ആ വിവരം രക്ഷിതാക്കൾക്ക് അറിയിപ്പ് നൽകുകയും, ലിംഗ വ്യക്തിത്വം, ലൈംഗിക ആഭിമുഖ്യം അല്ലെങ്കിൽ ലൈംഗികത തുടങ്ങിയ വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന പാഠങ്ങളിൽ കുട്ടി പങ്കെടുക്കുന്നതിന് മുൻപ് മാതാപിതാക്കളുടെ അനുമതി തേടണമെന്നും നിയമത്തിൽ പറയുന്നു.

എന്നാൽ, ഇത് അന്യായമാണെന്നും തങ്ങളുടെ ട്രാൻസ് സുഹൃത്തുകളെ ഇത് ദോഷകരമായി ബാധിക്കുമെന്നും പ്രതിഷേധിക്കുന്ന വിദ്യാർത്ഥികൾ അഭിപ്രായപ്പെട്ടു. യുഎസ് പ്രസിഡന്റ് ഡോണൾഡ്‌ ട്രംപ് എക്സിക്യൂട്ടീവ് ഉത്തരവിൽ പുരുഷനും സ്ത്രീയും എന്നീ രണ്ട് ലിംഗങ്ങൾ മാത്രമേ നിലനിൽക്കുകയുള്ളൂ എന്ന പ്രസ്താവനയ്ക്ക് ശേഷമാണ് പുതിയ വിദ്യാഭ്യാസ ഭേദഗതി വരുന്നത്. “ഹോങ്ക് 4 ട്രാൻസ് റൈറ്റ്സ്” എന്നെഴുതിയ ബോർഡുകൾ പിടിച്ച് സർക്കാർ നിയമങ്ങൾ മാറ്റുന്നതുവരെ പ്രതിഷേധം തുടരാനാണ് വിദ്യാർത്ഥികളുടെ തീരുമാനം. നഗരത്തിലെ നിരവധി സ്കൂളുകളിലെ വിദ്യാർത്ഥികൾ പ്രതിഷേധത്തിൽ പങ്കെടുത്തു.

You might also like

നികുതിവെട്ടിപ്പും വ്യാജരേഖയും വേണ്ട; കുടിയേറ്റക്കാർക്കെതിരെ സ്വീഡൻ

ജനപ്രിയ പ്രീമിയർമാരുടെ പട്ടികയിൽ വബ് കിന്യൂ ഒന്നാമത്; മാനിറ്റോബയിൽ ഭരണത്തിന് തിളക്കം

പട്രീഷ്യ ഫെർഗൂസൺ വധക്കേസ്: സെർജ് ഔഡെറ്റിന്റെ വിചാരണയിൽ അന്തിമവാദം പൂർത്തിയായി; പ്രതിഭാഗം ഉന്നയിക്കുന്നത് തെളിവില്ലായ്മ

യുഎസ് വിസയ്ക്ക് 15,000 ഡോളർ ബോണ്ട്; 12 രാജ്യങ്ങളെക്കൂടി ഉൾപ്പെടുത്തി നിയന്ത്രണം കടുപ്പിക്കുന്നു

കാനഡയിൽ പ്രവാസി വോട്ട് കുത്തനെ കുറയുന്നു: വോട്ടിംഗ് രീതി പരിഷ്‌കരിക്കാൻ സമ്മർദ്ദം

കാനഡയിലെ ഫുഡ് ബാങ്ക് സന്ദർശകരിൽ 33 ശതമാനവും കുട്ടികൾ; സസ്‌കാച്ചുവാനിലെ ദുരിതാവസ്ഥ തുറന്നുകാട്ടി റിപ്പോർട്ട്

Top Picks for You
Top Picks for You