newsroom@amcainnews.com

ആർജികർ മെഡിക്കൽ കോളജിൽ ട്രെയിനീ ഡോക്ടറെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസ്: പ്രതി കുറ്റക്കാരനെന്ന് കോടതി, ശിക്ഷാവിധി തിങ്കളാഴ്ച

കൊൽക്കത്ത: ആർജികർ മെഡിക്കൽ കോളജിൽ ട്രെയിനീ ഡോക്ടറെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി സഞ്ജയ് റോയ് കുറ്റക്കാരനെന്ന് കോടതി. തിങ്കഴാഴ്ച ശിക്ഷ വിധിക്കും. പ്രതി ഡോക്ടറെ ആക്രമിച്ചതും ലൈം​ഗികമായി പീഡിപ്പിച്ചതും തെളിഞ്ഞതായി കോടതി വ്യക്തമാക്കി. ഫോറൻസിക് തെളിവുകൾ കുറ്റം തെളിയിക്കുന്നതാണ്. 25 വർഷത്തിൽ കുറയാത്ത തടവോ ജീവപര്യന്തം തടവോ അല്ലെങ്കിൽ വധശിക്ഷയോ ലഭിക്കാവുന്ന കുറ്റങ്ങളാണ് പ്രതി ചെയ്തിരിക്കുന്നതെന്നും കോടതി പറഞ്ഞു.

അതേ സമയം കുറ്റം ചെയ്തിട്ടില്ലെന്നായിരുന്നു പ്രതിയുടെ പ്രതികരണം. താൻ രുദ്രാക്ഷം ധരിക്കുന്നയാളാണ്. ഇങ്ങനെയൊന്നും ചെയ്യാൻ തനിക്ക് സാധിക്കില്ലെന്നും ആയിരുന്നു പ്രതിയുടെ വാക്കുകൾ. ഒരു ഐപിഎസ് ഉദ്യോഗസ്ഥനും കുറ്റകൃത്യത്തിൽ പങ്കുണ്ട്. കുറ്റകൃത്യത്തിന് പിന്നിലെ യഥാർത്ഥ കുറ്റവാളികളെ കണ്ടെത്തണമെന്നും പ്രതി സജ്ഞയ് റോയ് കോടതിയോട് ആവശ്യപ്പെട്ടു.

കൊൽക്കത്തയിലെ സിയാൽദാ അഡീഷണൽ ചീഫ് ജൂഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ജഡ്ജി അനിർബാൻ ദാസാണ് വിധി പറഞ്ഞത്. കഴിഞ്ഞ വർഷം ആഗസ്റ്റിലാണ് ആർജികർ മെഡിക്കൽ കോളേജിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ട്രെയിനീ ഡോക്ടർ ക്രൂര പീഡനത്തിന് ഇരയായി കൊല്ലപ്പെട്ടത്. ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരനായിരുന്നു സഞ്ജയ് റോയി. സിബിഐയാണ് കേസ് കേസന്വേഷിച്ചത്. പ്രതിക്ക് തൂക്കുകയർ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞിരുന്നു. കൊലപാതകത്തിന് പിന്നാലെ സംസ്ഥാന വ്യാപകമായി മാസങ്ങളോളം പ്രതിഷേധം നീണ്ടത് മമത ബാനർജി സർക്കാറിന് വലിയ വെല്ലുവിളിയായിരുന്നു. സുപ്രീം കോടതിയും ഹൈക്കോടതിയും നിർണായക ഇടപെടൽ നടത്തിയ സംഭവത്തിൽ കൊലപാതകം നടന്ന് 5 മാസത്തിന് ശേഷമാണ് വിധി പറഞ്ഞിരിക്കുന്നത്.

You might also like

ഇന്ധന വില വർധന; കാനഡയിലെ കാർഷിക മേഖല പ്രതിസന്ധിയിൽ

നിയമത്തിലെ സാങ്കേതികത്വം മനുഷ്യത്വത്തിന് മുകളിലോ? വൃക്ക ദാതാവായ പലസ്തീൻ സ്വദേശിക്ക് അഭയാർത്ഥി പദവി നിഷേധിച്ച് കാനഡ; പ്രതിഷേധം ശക്തം

കാലിഫോർണിയയിൽ ഈസ്റ്റർ ആഘോഷത്തിനിടെ എഗ്ഗ് ഹണ്ടിങ്ങിൽ തലയോട്ടി കണ്ടെത്തി

വിശ്വാസങ്ങൾ ആർക്കും അടിയറവ് വെക്കില്ല; ലിബറൽ തത്വങ്ങൾ അംഗീകരിക്കുന്നവർക്ക് സ്വാഗതം; നിലപാട് വ്യക്തമാക്കി ഗവൺമെന്റ് ഹൗസ് ലീഡർ സ്റ്റീവൻ മക്കിന്നൻ

അൽബർട്ട വിഘടനവാദ നീക്കത്തിന് കോടതിയുടെ തടയിടൽ; ഗോത്രവർഗ്ഗക്കാരുടെ പരാതിയിൽ തീർപ്പുവരുന്നത് വരെ ഒപ്പിടൽ നടപടികൾ നിർത്തിവെച്ചു

46 വർഷത്തെ കാത്തിരിപ്പ് അവസാനിച്ചു; പമേല ഹാർവിയെ തിരിച്ചറിഞ്ഞു; വഴിത്തിരിവായത് പല്ലുകളുടെ പരിശോധന

Top Picks for You
Top Picks for You