newsroom@amcainnews.com

വടക്കൻ കാലിഫോർണിയയിൽ ഭൂചലനം, തീവ്രത 7; സുനാമി മുന്നറിയിപ്പ് പിൻവലിച്ചു

വാഷിങ്ടൺ ∙ യുഎസിലെ വടക്കൻ കാലിഫോർണിയയെ പിടിച്ചുകുലുക്കി ഭൂചലനം. ഒറിഗോൺ അതിർത്തിക്കടുത്തുള്ള തീരദേശ ഹംബോൾട്ട് കൗണ്ടിയിലെ ചെറിയ നഗരമായ ഫെർണ്ടെയ്‌ലിന്റെ പടിഞ്ഞാറ് പ്രാദേശിക സമയം രാവിലെ 10.44 ന് ഭൂചലനം ഉണ്ടായതായി യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചു. 7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. സാൻ ഫ്രാൻസിസ്കോ വരെ ഭൂചലനം അനുഭവപ്പെട്ടതായാണ് റിപ്പോർട്ടുകൾ.

ഭൂചലനത്തെ തുടർന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ച യുഎസ് ജിയോളജിക്കൽ സർവേ, സുനാമി മുന്നറിയിപ്പും പുറപ്പെടുവിച്ചെങ്കിലും വൈകാതെ പിൻവലിച്ചു. ‘ശക്തമായ തിരമാലകൾ നിങ്ങളുടെ സമീപമുള്ള തീരങ്ങളെ ബാധിച്ചേക്കാം. നിങ്ങൾ അപകടത്തിലാണ്. തീരദേശ ജലാശയങ്ങളിൽ നിന്ന് മാറിനിൽക്കുക. ഉയർന്ന പ്രദേശങ്ങളിലേക്കോ ഉൾനാടുകളിലേക്കോ ഇപ്പോൾ നീങ്ങുക. മടങ്ങിയെത്താൻ പ്രാദേശിക ഉദ്യോഗസ്ഥർ നിർദേശിക്കുന്നതു വരെ തീരത്തു നിന്ന് അകന്നു നിൽക്ക. എന്നായിരുന്നു മുന്നറിയിപ്പ്.

You might also like

കാനഡയുമായി വ്യാപാര കരാറിലെത്തുമെന്ന് പ്രതീക്ഷിക്കുന്നില്ല: ട്രംപ്

ടൊറന്റോ ബീച്ചുകളില്‍ മോട്ടോറൈസ്ഡ് വാട്ടര്‍ക്രാഫ്റ്റുകള്‍ നിരോധിക്കുന്നു

കാട്ടുതീ പുക പടരുന്നു: മനിറ്റോബയിലും നോർത്ത് വെസ്റ്റേൺ ഒന്റാരിയോയിലും വായുമലിനം

പുതിയ കിൻഡിൽ കളർസോഫ്റ്റ് മോഡലുകളും ആദ്യത്തെ കിൻഡിൽ കളർസോഫ്റ്റ് കിഡ്‌സ് പതിപ്പും പുറത്തിറക്കി ആമസോൺ

പലസ്തീനെ അംഗീകരിക്കണം: ലിബറൽ എംപിമാർ

യുഎസ് ഡോളറിനെതിരെ രൂപ ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ചയില്‍

Top Picks for You
Top Picks for You