newsroom@amcainnews.com

യുഎസ് പ്രസിഡന്റ് കസേരയിൽ ടെക് ഭീമൻ ഇലോൺ മസ്‌ക്; ടൈം മാഗസിന്റെ കവർ ചിത്രത്തോട് പ്രതികരിച്ച് ട്രംപ്

വാഷിങ്ടൺ: യുഎസ് പ്രസിഡന്റിന്റെ ഇരിപ്പിടത്തിൽ ശതകോടീശ്വരൻ ഇലോൺ മസ്‌ക് ഇരിക്കുന്ന ടൈം മാഗസിന്റെ കവർചിത്രത്തെ കുറിച്ച് പ്രതികരിച്ച് ഡൊണാൾഡ് ട്രംപ്. ഇലോൺമസ്‌കിനെ യുഎസ് പ്രസിഡന്റാക്കി രൂപകൽപനചെയ്ത കവർ പേജിനേക്കുറിച്ച് ചോദിച്ചപ്പോൾ ടൈം മാഗസിൻ ഇപ്പോഴും പ്രചാരത്തിലുണ്ടോ എന്നും താനത് അറിഞ്ഞില്ലെന്നുമായിരുന്നു ട്രംപിന്റെ പ്രതികരണം. പ്രസിഡന്റിന്റെ ഇരിപ്പിടത്തിൽ കൈയിൽ കാപ്പിക്കപ്പുമായി ഇരിക്കുന്ന ചിത്രമാണ് ടൈം മാഗസിൻ പ്രസിദ്ധീകരിച്ചത്. മസ്‌കിന്റെ ഇരുവശത്തുമായി അമേരിക്കൻ പതാകയും പ്രസിഡൻഷ്യൽ ഫ്‌ളാഗും കാണാം. കവർ പേജ് മാഗസിന്റെ ഔദ്യോഗിക എക്‌സ് പേജിൽ പങ്കുവെച്ചിട്ടുമുണ്ട്.

‘ഇലോൺ ഒരു മികച്ച ജോലിയാണ് ചെയ്യുന്നത്, അദ്ദേഹം വലിയ തട്ടിപ്പും അഴിമതിയുമെല്ലാം കണ്ടെത്തിക്കൊണ്ടിരിക്കുകയാണ്. യുഎസ് എഐഡിയിലൂടെ നിങ്ങളത് കാണുന്നുണ്ടാകും. ഇനിയും കൂടുതൽ ഏജൻസികളിലൂടെയും നിങ്ങളത് കാണാൻ പോകുന്നതേയുള്ളു’, ട്രംപ് പറഞ്ഞു. ടെക്ക് വ്യവസായിയായ ഇലോൺ മസ്‌ക് ആണ് ട്രംപ് ഭരണകൂടം രൂപംനൽകിയ ഗവൺമെന്റ് എഫിഷ്യൻസി ഡിപ്പാർട്ട്മെന്റിന് നേതൃത്വം നൽകുന്നത്. ഡോജ് എന്ന പേരിലാണ് ഇത് അറിയപ്പെടുന്നത്. ട്രംപ് ഭരണകൂടത്തിന്റെ അനാവശ്യ ചെലവുകൾ കണ്ടെത്തുന്നതിനും ഒഴിവാക്കുന്നതിനും വേണ്ടിയുള്ള മാർഗനിർദേശങ്ങൾ നൽകുകയാണ് ഈ വകുപ്പിന്റെ ലക്ഷ്യം.

You might also like

ഒട്ടാവയിൽ പെട്രോൾ വില കുതിക്കുന്നു; ഈ ആഴ്ച വീണ്ടും വില വർദ്ധിക്കുമെന്ന് സൂചന

എക്സ്പ്രസ് എൻട്രി CEC ഡ്രോ: 4,000 അപേക്ഷകർക്ക് ഇൻവിറ്റേഷൻ

ഒട്ടാവയിലെ ഏറ്റവും വിലപിടിപ്പുള്ള വീട് വിൽപനയ്ക്ക്; വിസ്മയിപ്പിക്കുന്ന സൗകര്യങ്ങളുമായി ആഡംബര വസതി

ഇറാൻ യുദ്ധത്തിൽ വിയോജിപ്പ്; അമേരിക്കൻ ഭീകരവിരുദ്ധ ഏജൻസി മേധാവി രാജിവെച്ചു

ക്യൂബെക്കിൽ ജീവിതച്ചെലവ് കുറയും; പുതിയ ബജറ്റിൽ ജനക്ഷേമ പദ്ധതികൾക്ക് മുൻഗണന

ആൽബർട്ടയിൽ ഇന്ധന നികുതി ഇളവ് ഉടൻ ഇല്ല; പ്രീമിയർ ഡാനിയൽ സ്മിത്ത്

Top Picks for You
Top Picks for You