newsroom@amcainnews.com

പുഷ്‍പയുടെ ചുവന്ന പജേറോയുടെ വില എത്രയെന്ന് അറിയുമോ?

പുഷ്‍പ സ്വന്തമാക്കിയതോടെ ഇന്ത്യൻ വാഹന പ്രേമികൾക്കിടയിൽ വീണ്ടും തരംഗമായി മിത്സുബിഷി പജേറോ. ഇതാ ചില പജേറോ വിശേഷങ്ങൾ

പുഷ്‍പ-2 എന്ന ചിത്രം വമ്പൻ കലക്ഷൻ നേടി മുന്നേറുകയാണ്. ഈ സിനിമയിൽ, അല്ലു അർജുൻ ഉപയോഗിക്കുന്ന ചുവന്ന എസ്‍യുിവയും താരമായി മാറിയിരിക്കുകയാണ്. ‘മിത്സുബിഷി പജേറോ സ്‌പോർട്’ ആണ് പുഷ്‍പയുടെ ഈ കാർ. ഒരുകാലത്ത് ഇന്ത്യയിലെ ജനപ്രിയ എസ്‍യുിവ ആയിരുന്നു ജാപ്പനീസ് വാഹന ബ്രാൻഡായ മിത്‍സുബിഷിയുടെ പജേറോ. ഇതാ ചില പജേറോ വിശേഷങ്ങൾ അറിയാം.

ശക്തമായ ഓൺറോഡ് സാന്നിധ്യമാണ് പജീറോ കാറിനെ ആളുകൾ ഓർക്കുന്നത്. ഇത് മികച്ച ഉയർന്ന സീറ്റ് ഡ്രൈവിംഗ് അനുഭവം നൽകുന്നു. 2.4 ലിറ്റർ 4 സിലിണ്ടർ എഞ്ചിനിലാണ് പജീറോ സ്‌പോർട് എത്തുന്നത്. ഇത് പരമാവധി 178 bhp കരുത്തും 430 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്നു. ദീർഘദൂര യാത്രക്കാർക്ക് ഈ കാർ ഏറെ ഇഷ്ടമായിരുന്നു. 70 ലിറ്ററിൻ്റെ വലിയ ഇന്ധനടാങ്കായിരുന്നു ഇതിന് പ്രധാന കാരണം. വളരെ വിശാലമായ ഒരു കാറാണിത്. 7-സീറ്റർ, 5-സീറ്റർ ഓപ്ഷനുകളിലാണ് പജീറോ വന്നിരുന്നത്. 4.6 മീറ്റർ നീളവും 1.8 മീറ്റർ വീതിയും തുല്യ ഉയരവുമുള്ള എസ്‌യുവി സുഖയാത്ര നൽകിയിരുന്നു.

You might also like

പലസ്തീന് രാഷ്ട്ര പദവി: കാനഡയ്‌ക്കെതിരെ ഭീഷണിയുമായി ട്രംപ്

ന്യൂയോര്‍ക്കില്‍ ലീജനേഴ്‌സ് രോഗം പടരുന്നു: മുന്നറിയിപ്പ് നല്‍കി ആരോഗ്യവകുപ്പ്

ഉത്തരകാശിയിൽ മേഘവിസ്ഫോടനത്തെത്തുടർന്ന് മിന്നൽ പ്രളയം; നിരവധി വീടുകൾ തകർന്നു, രക്ഷപ്പെടുത്തണേയെന്ന് ആളുകൾ അലറിവിളിക്കുന്നതിന്റെ വിഡിയോകൾ പുറത്തു

അമേരിക്കൻ തീരുവ: കാനഡയിൽ പല സാധനങ്ങളുടെയും വില ഇനിയും വലിയ തോതിൽ കൂടിയേക്കുമെന്ന് റിപ്പോർട്ട്

എട്ടു വര്‍ഷങ്ങള്‍ക്കു ശേഷം സുമതി വളവിലൂടെ മലയാളികളുടെ പ്രിയ താരം ഭാമ വീണ്ടും മലയാള സിനിമയിലേക്ക്

ജൂൺ, ജൂലൈ മാസങ്ങളിൽ കാൽഗറിയിൽ പെയ്തത് 200 മില്ലിമീറ്ററിലധികം മഴ; ആയിരക്കണക്കിന് വീടുകൾ വെള്ളപ്പൊക്ക ദുരിതത്തിൽ

Top Picks for You
Top Picks for You