newsroom@amcainnews.com

തൊഴിലവസരങ്ങളും പ്രസിദ്ധമായ സർവ്വകലാശാലകളും കോളജുകളും കുടിയേറ്റക്കാരെ ആകർഷിച്ചു; ടൊറൻ്റോയിലെ ജനസംഖ്യ 70 ലക്ഷം കടന്നു; 3.9% വർധിച്ച് കഴിഞ്ഞ വർഷത്തെ റെക്കോർഡ് മറികടന്നു

ടൊറൻ്റോ: കാനഡയിലെ പ്രധാന നഗരമായ ടൊറൻ്റോയിൽ കുടിയേറ്റത്തെത്തുടർന്ന് ജനസംഖ്യ 70 ലക്ഷം കടന്നതായി റിപ്പോർട്ട്. 3.9% വർധിച്ച് കഴിഞ്ഞ വർഷത്തെ റെക്കോർഡ് മറികടന്നു. 2023 ജൂലൈ മുതൽ 2024 ജൂലൈ വരെ ഏകദേശം 270,000 ആളുകൾ ടൊറൻ്റോ സെൻസസ് മെട്രോപൊളിറ്റൻ ഏരിയയിലേക്ക് (CMA) മാറിയതായി സ്റ്റാറ്റിസ്റ്റിക്സ് കാനഡ റിപ്പോർട്ട് ചെയ്യുന്നു. ഇതോടെ മൊത്തം ജനസംഖ്യ 71 ലക്ഷമായി. താൽക്കാലിക താമസക്കാരും പുതിയ കുടിയേറ്റക്കാരുമാണ് വളർച്ചയുടെ പ്രധാന കാരണം. രണ്ടു ലക്ഷത്തിലധികം നോൺ-പെർമനൻ്റ് റെസിഡൻ്റ്‌സ് (NPR-കൾ) ഈ പ്രദേശത്തേക്ക് മാറിയിട്ടുണ്ട്. 128,511 ആളുകൾ ടൊറൻ്റോ CMA-യിൽ സ്ഥിരതാമസമാക്കിയിട്ടുണ്ട്. കാനഡയിൽ എത്തുന്ന മൊത്ത കുടിയേറ്റക്കാരിൽ 28% വരും ഇത്.

ധാരാളം തൊഴിലവസരങ്ങളും പ്രസിദ്ധമായ സർവ്വകലാശാലകളും കോളജുകളും ടൊറൻ്റോയുടെ പ്രധാന ആകർഷണമാണ്. നഗരത്തിലെ നിലവിലുള്ള കുടിയേറ്റ കമ്മ്യൂണിറ്റികളും കാനഡയിലേക്ക് എത്തുന്ന പുതുമുഖങ്ങൾക്ക് പിന്തുണ നൽകുന്നു. എന്നാൽ, പുതിയ സ്ഥിരതാമസക്കാരുടെ എണ്ണം 21% കുറയ്ക്കാൻ ലക്ഷ്യമിട്ടുള്ള ഫെഡറൽ സർക്കാരിന്റെ കർശനമായ ഇമിഗ്രേഷൻ നയങ്ങൾ വളർച്ചാ നിരക്ക് മന്ദഗതിയിലാകാൻ കാരണമായേക്കും. ഈ മേഖലയിലേക്ക് വരുന്ന രാജ്യാന്തര വിദ്യാർത്ഥികളുടെയും താൽക്കാലിക തൊഴിലാളികളുടെയും എണ്ണത്തെയും ഇത് ബാധിക്കാനിടയുണ്ട്.

You might also like

ഇറാൻ ഇന്ന് രാത്രിയോടെ അവസാനിക്കും’; ട്രംപിന്റെ മുന്നറിയിപ്പ്

സാങ്കേതിക തകരാർ, ബിസെൽ സ്റ്റീം ക്ലീനറുകൾ തിരിച്ചുവിളിക്കുന്നു; കാനഡയിലും അമേരിക്കയിലുമായി പത്ത് ലക്ഷത്തിലധികം യൂണിറ്റുകൾക്ക് വിലക്ക്

ജനവിധി അട്ടിമറിക്കുന്നു: എം.പിമാരുടെ കൂടുമാറ്റത്തെ തള്ളി പിയേർ പൊളിയേവ്

പി.ഇ.ഐ ‘ബർഗർ ലവ്’; ദ്വീപ് സമ്പദ്‌വ്യവസ്ഥയിൽ വൻ മുന്നേറ്റമുണ്ടാക്കി ജനപ്രിയ മത്സരം

കനേഡിയൻ പൗരത്വം തെളിയിക്കാൻ അമേരിക്കക്കാർ ഉപയോഗിക്കുന്ന 7 പ്രധാന രേഖകൾ; പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്ത്

ആക്സ്, ഡോവ് ബോഡി സ്പ്രേകൾക്ക് കാനഡയിൽ വിലക്ക്; സുരക്ഷാ ലേബലുകളിൽ വീഴ്ച; ഉൽപ്പന്നങ്ങൾ തിരിച്ചുവിളിക്കുന്നു

Top Picks for You
Top Picks for You