newsroom@amcainnews.com

തൂക്കിയെടുത്ത് എറിയുമെന്ന് എസ്ഐയുടെ ഭീഷണി; തോമാശ്ലീഹാ സ്ഥാപിച്ച തൃശൂർ പാലയൂർ പള്ളിയിലെ ക്രിസ്മസ് ആഘോഷം പൊലീസ് മുടക്കിയെന്ന് പരാതി; സംഭവം സിറോ മലബാർ സഭ അധ്യക്ഷൻ എത്തുന്നതിന് തൊട്ട് മുമ്പ്

തൃശ്ശൂർ: പാലയൂർ സെൻ്റ് തോമസ് തീർഥാടന കേന്ദ്രത്തിൽ ക്രിസ്മസ് ആഘോഷം പൊലീസ് മുടക്കിയെന്ന് പരാതി. മൈക്കിലൂടെ പള്ളി കരോൾ ഗാനം പാടാൻ പൊലീസ് അനുവദിച്ചില്ലെന്ന് പള്ളിക്കമ്മറ്റി ഭാരവാഹികൾ പറഞ്ഞു. പള്ളി വളപ്പിൽ കരോൾ ഗാനം മൈക്കിൽ പാടരുതെന്നായിരുന്നു പൊലീസിൻ്റെ ഭീഷണി. ചാവക്കാട് എസ്.ഐ വിജിത്ത് തൂക്കിയെടുത്ത് എറിയുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ചരിത്രത്തിൽ ആദ്യമായി കരോൾ ഗാനം പള്ളിയിൽ മുടങ്ങിയെന്നും ട്രസ്റ്റി അംഗങ്ങൾ പറഞ്ഞു.

സിറോ മലബാർ സഭ അധ്യക്ഷൻ മാർ റാഫേൽ തട്ടിൽ എത്തുന്നതിന് തൊട്ട് മുമ്പായിരുന്നു പൊലീസുകാരുടെ ഭീഷണി. ഇവിടെ കഴിഞ്ഞ വർഷങ്ങളിലും കരോൾ പാട്ട് മത്സമൊക്കെ നടത്താനിരുന്നതാണ്. റോഡിൽ നിന്ന് 200 മീറ്റർ ദൂരമുണ്ട്. പരിപാടി തുടങ്ങുന്നതിന് തൊട്ടു മുമ്പാണ് പൊലീസ് എത്തിയത്. മൈക്ക് കെട്ടി കരോൾ പാടിയാൽ എല്ലാം പിടിച്ചെടുക്കുമെന്ന് പൊലീസ് ഉദ്യോഗസ്ഥൻ ഭീഷണിപ്പെടുത്തിയെന്ന് ട്രസ്റ്റി അംഗങ്ങൾ പറയുന്നു.

പള്ളിയിൽ നിന്നും പുരോഹിതൻ വന്ന് സംസാരിച്ചിട്ടും എസ്ഐ കരോൾ പാട്ടിന് അനുമതി നൽകിയില്ല. എല്ലാ ക്രിസ്മസ് ദിനത്തിന് തലേദിവസവും ഈ പരിപാടി നടക്കുന്നതാണെന്നും പള്ളിക്കമ്മറ്റിയുമായി ആലോചിച്ച് പരാതി നൽകുമെന്നും ട്രസ്റ്റ് ഭാരവാഹികൾ പറഞ്ഞു.

You might also like

യുഎസ് വിസ അഭിമുഖ ഇളവ് നയങ്ങളിൽ മാറ്റം, സെപ്റ്റംബർ 2 മുതൽ പ്രാബല്യത്തിൽ; മിക്ക വിസ വിഭാഗങ്ങൾക്കും നേരിട്ടുള്ള അഭിമുഖം നിർബന്ധമാക്കും

കനേഡിയൻ ഉൽപ്പന്നങ്ങൾക്കുള്ള തീരുവ 35% ആയി ഉയർത്തി യുഎസ്

നാടകീയ സംഭവവികാസങ്ങൾക്കൊടുവിൽ കൂത്താട്ടുകുളം നഗരസഭയിൽ എൽഡിഎഫിന് ഭരണനഷ്ടമായി; യുഡിഎഫ് അവിശ്വാസപ്രമേയം പാസായി

ട്രംപിന് നൊബേല്‍ സമ്മാനം നല്‍കണമെന്ന ആവശ്യപ്പെട്ട കംബോഡിയയും

ഹമാസ് ഡെപ്യൂട്ടി കമാന്‍ഡറെ വധിച്ചെന്ന് ഐഡിഎഫ്

പുതിയ കിൻഡിൽ കളർസോഫ്റ്റ് മോഡലുകളും ആദ്യത്തെ കിൻഡിൽ കളർസോഫ്റ്റ് കിഡ്‌സ് പതിപ്പും പുറത്തിറക്കി ആമസോൺ

Top Picks for You
Top Picks for You