newsroom@amcainnews.com

ടിക്‌ടോക്ക് ആരാധകരെ ചാക്കിലാക്കൻ ഇൻസ്റ്റഗ്രാമിന്റെ പുതിയ ആപ്ലിക്കേഷൻ എഡിറ്റ്‌സ്; വീഡിയോ ക്രിയേറ്റർമാർക്ക് ഫോണിൽ ഏറ്റവും മികച്ച എഡിറ്റിംഗ് അനുഭവം ലഭ്യമാക്കുമെന്ന് കമ്പനി

കാലിഫോർണിയ: ടിക്‌ടോക്കുമായുള്ള മത്സരം വർധിക്കുന്നതിനിടെ പുതിയ വീഡിയോ എഡിറ്റിംഗ് ആപ്ലിക്കേഷൻ പ്രഖ്യാപിച്ച് ഇൻസ്റ്റഗ്രാം. എഡിറ്റ്സ് എന്നാണ് ഇൻസ്റ്റയുടെ പുതിയ ആപ്പിൻറെ പേര്. ക്രിയേറ്റീവ് ടൂളുകൾ ലഭ്യമാവുന്ന സമ്പൂർണ സ്യൂട്ട് എന്നാണ് എഡിറ്റ്‌സ് ആപ്പിന് ഇൻസ്റ്റഗ്രാം തലവൻ ആദം മോസ്സെരി നൽകുന്ന വിശേഷണം.

അമേരിക്കയിൽ ചൈനീസ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ടിക്‌ടോക്കിന് നിരോധനം വരാനിടയുണ്ടായിരുന്ന സാഹചര്യം മുന്നിൽക്കണ്ടായിരുന്നു പുതിയ എഡിറ്റ്‌സ് ആപ്പ് ഇൻസ്റ്റഗ്രാം പ്രഖ്യാപിച്ചത്. അടുത്ത മാസം വരെ എഡിറ്റ്സ് ആപ്പ് ഡൗൺലോഡ് ചെയ്യാൻ ലഭ്യമാവില്ല. ആപ്പിളിൻറെ ആപ്പ് സ്റ്റോറിൽ എഡിറ്റ്സ് ഇപ്പോൾ പ്രീ-ഓർഡർ ചെയ്യാം. എഡിറ്റ്‌സിൻറെ ആൻഡ്രോയ്ഡ് വേർഷൻ പണിപ്പുരയിലാണ്. എഡിറ്റ്‌സിൻറെ ഇരു വേർഷനുകളും ഒരേസമയമാകുമോ ഇൻസ്റ്റ ഔദ്യോഗികമായി റിലീസ് ചെയ്യുക എന്ന് വ്യക്തമല്ല. ‘ഇപ്പോൾ ഏറെ സംഭവങ്ങൾ ചുറ്റും നടക്കുന്നുണ്ട്, എന്താണ് സംഭവിക്കുന്നതെന്ന് ഗൗനിക്കുന്നില്ല, വീഡിയോ ക്രിയേറ്റർമാർക്ക് ഏറ്റവും മികച്ച ടൂളുകൾ നൽകാനാണ് ശ്രമമെന്നും’ ഇൻസ്റ്റഗ്രാം തലവൻ ആദം മോസ്സെരി എഡിറ്റ്സ് ആപ്പ് പ്രഖ്യാപിച്ചുകൊണ്ട് പറഞ്ഞു.

വീഡിയോ ക്രിയേറ്റർമാർക്ക് ഫോണിൽ ഏറ്റവും മികച്ച എഡിറ്റിംഗ് അനുഭവം നൽകാൻ ലക്ഷ്യമിട്ടുള്ളതാണ് എഡിറ്റ്‌സ് എന്ന ആപ്പ്. വീഡിയോ പ്രൊഡക്ഷന് വേണ്ടിയുള്ള എല്ലാ ടൂളുകളും ഈ ആപ്ലിക്കേഷനിലുണ്ടാകും. ആപ്പ് സ്റ്റോറിൽ പ്രത്യക്ഷപ്പെട്ട വിവരണ അനുസരിച്ച് എഡിറ്റ്സ് ഒരു സൗജന്യ ആപ്പായിരിക്കും.

റീലുകളുടെ ദൈർഘ്യം 3 മിനിറ്റായി ഉയർത്തിയതാണ് ഇൻസ്റ്റഗ്രാം അറിയിച്ച മറ്റൊരു അപ്‌ഡേറ്റ്. മുമ്പ് 90 സെക്കൻഡ് വരെ ദൈർഘ്യമുള്ള വീഡിയോ റീൽസുകളായിരുന്നു ഇൻസ്റ്റഗ്രാമിൽ അപ്‌ലോഡ് ചെയ്യാൻ സാധിച്ചിരുന്നത്. ഇതിൽ മാറ്റം വരികയാണ്. ഇനി മുതൽ മൂന്ന് മിനിറ്റ് വരെ ദൈർഘ്യമുള്ള റീലുകൾ ഇൻസ്റ്റ അനുവദിക്കും. യൂട്യൂബ് ഷോർട്‌സിൻറെ സമാനമായ വീഡിയോ ദൈർഘ്യമാണിത്. ഇതിനൊപ്പം പ്രൊഫൈൽ ഗ്രിഡുകളിൽ മാറ്റവും ഇൻസ്റ്റഗ്രാം കൊണ്ടുവന്നിട്ടുണ്ട്. ഇതിൻറെ വിശദാംശങ്ങൾ പുറത്തുവരുന്നതേയുള്ളൂ.

You might also like

വാൻകൂവറിലെ മൂന്നിലൊന്ന് തൊഴിലാളികൾക്കും അവശ്യവസ്തുക്കൾ വാങ്ങാൻ വേണ്ട വേതനം പോലും ലഭിക്കുന്നില്ലെന്ന് റിപോർട്ട്

എൻറെ കാനഡയും ആഹാ റേഡിയോയും സംയുക്തമായി സംഘടിപ്പിക്കുന്ന ‘ഓണച്ചന്ത’ ഓഗസ്റ്റ് 30ന് ടൊറന്റോയിൽ

600 വര്‍ഷത്തെ ‘നിദ്ര’ വെടിഞ്ഞു; റഷ്യയില്‍ വന്‍ അഗ്‌നിപര്‍വത സ്‌ഫോടനം

അമേരിക്കയിൽ ജനിച്ച കുഞ്ഞുങ്ങളും അമേരിക്കക്കാരാണ്; രേഖകളില്ലാത്ത കുടിയേറ്റക്കാരുടെ കുഞ്ഞുങ്ങൾക്ക് ജന്മാവകാശ പൗരത്വം നിഷേധിക്കാനുള്ള ട്രംപിന്റെ നീക്കത്തിന് വിലക്ക്

പ്രൊഫ. എം.കെ സാനു അന്തരിച്ചു

കാൽഗറി സിട്രെയിൻ സ്റ്റേഷനിൽ യാത്രക്കാർക്ക് നേരെയുള്ള ആക്രമണങ്ങൾ വർധിച്ചതായി റിപ്പോർട്ട്

Top Picks for You
Top Picks for You