newsroom@amcainnews.com

ചാമ്പ്യൻസ് ട്രോഫിയിൽ ഓസ്ട്രേലിയക്കായി പാറ്റ് കമിൻസും ജോഷ് ഹേസൽവുഡും കളിക്കില്ല

മെൽബൺ: ഓസ്ട്രേലിയൻ ക്യാപ്റ്റൻ പാറ്റ് കമിൻസും പേസർ ജോഷ് ഹേസൽവുഡും ചാമ്പ്യൻസ് ട്രോഫിയിൽ കളിക്കില്ലെന്ന് ഓസ്ട്രേലിയൻ ക്രിക്കറ്റ് ബോർഡ് വ്യക്തമാക്കി. ഇന്ത്യക്കെതിരായ ബോർഡർ-ഗവാസ്കർ ട്രോഫിക്കിടെ പരിക്കേറ്റ് കമിൻസും ഹേസൽവുഡും ശ്രീലങ്കക്കെതിരായ ടെസ്റ്റ് പരമ്പരയിൽ നിന്നും വിട്ടുനിന്നിരുന്നു. ചാമ്പ്യൻസ് ട്രോഫി ടീമിലുൾപ്പെട്ട ഓൾ റൗണ്ടർ മാർക്കസ് സ്റ്റോയ്നിസ് അപ്രതീക്ഷിത വിരമിക്കൽ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കമിൻസും ഹേസൽവുഡും കളിക്കില്ലെന്ന കാര്യം ഓസീസ് ക്രിക്കറ്റ് സെലക്ഷൻ കമ്മിറ്റി ചെയർമാൻ ജോർജ് ബെയ്‌ലി സ്ഥിരീകരിച്ചത്.

പരിക്കേറ്റ ഓൾ റൗണ്ടർ മിച്ചൽ മാർഷും ചാമ്പ്യൻസ് ട്രോഫിയിൽ നിന്ന് നേരത്തെ പിൻമാറിയിരുന്നു. ഇതോടെ നേരത്തെ പ്രഖ്യാപിച്ച ചാമ്പ്യൻസ് ട്രോഫിക്കുള്ള 15 അംഗ ടീമിൽ നാലു മാറ്റങ്ങൾ വരുത്താൻ ഓസീസ് സെലക്ടർമാർ നിർബന്ധിതരായി. ശ്രീലങ്കക്കെതിരെ നിലവിൽ നടക്കുന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനുശേഷമായിരിക്കും ചാമ്പ്യൻസ് ട്രോഫിക്കുള്ള പുതുക്കിയ സ്ക്വാഡിനെ ഓസീസ് പ്രഖ്യാപിക്കുക. കമിൻസിൻറെ അഭാവത്തിൽ സ്റ്റീവ് സ്മിത്തോ ട്ട്രാവിസ് ഹെഡോ ചാമ്പ്യൻസ് ട്രോഫിയിൽ ഓസ്ട്രേലിയയെ നയിക്കുമെന്നാണ് കരുതുന്നത്.

കമിൻസും ഹേസൽവുഡും അടുത്ത മാസം തുടങ്ങുന്ന ഐപിഎല്ലിൽ കളിക്കുന്ന കാര്യവും സംശയത്തിലാണ്. സൺറൈസേഴ്സ് ഹൈദരാബാദ് നായകൻ കൂടിയായ കമിൻസിന് ഐപിഎല്ലിലെ ആദ്യ റൗണ്ട് മത്സരങ്ങളെങ്കിലും നഷ്ടമാകുമെന്നാണ് കരുതുന്നത്. ജോഷ് ഹേസൽവുഡിൻറെ അഭാവം ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബെംഗലൂരുവിനും ഹേസൽവുഡിൻറെ അഭാവം തിരിച്ചടിയാകും. ഈ മാസം 19ന് ആരംഭിക്കുന്ന ചാമ്പ്യൻസ് ട്രോഫിയിൽ 22ന് ഇംഗ്ലണ്ടിനെതിരെ ആണ് ഓസ്ട്രേലിയയുടെ ആദ്യ മത്സരം. 25ന് നടക്കുന്ന രണ്ടാം മത്സരത്തിൽ ഓസ്ട്രേലിയ ദക്ഷിണാഫ്രിക്കയെ നേരിടും. 28ന് അഫ്ഗാനിസ്ഥാനെതിരെ ആണ് ഗ്രൂപ്പ് ഘട്ടത്തിൽ ഓസീസിൻറെ അവസാന മത്സരം.

You might also like

ഉത്തരകൊറിയയെ ആണവായുധ രാജ്യമായി അംഗീകരിക്കണം: കിം ജോങ് ഉന്നിന്റെ സഹോദരി

ബോക്സോഫീസില്‍ ഞെട്ടിക്കുന്ന കളക്ഷനുമായി ‘സുമതി വളവ്’ പ്രേക്ഷക ഹൃദയങ്ങള്‍ കീഴടക്കുന്നു

വാൻകുവർ റിയൽ എസ്റ്റേറ്റ് മേഖലയിൽ വീടുകളുടെ വിലയിൽ നേരിയ കുറവ്; ഭവന വിലയിൽ വാൻകുവർ ഒന്നാം സ്ഥാനം തുടരുന്നു

പ്രൊഫ. എം.കെ സാനു അന്തരിച്ചു

കാലിഫോര്‍ണിയയില്‍ യുഎസ് എഫ്-35 യുദ്ധവിമാനം തകര്‍ന്നുവീണു

കാനഡ ഫെഡറൽ തെരഞ്ഞെടുപ്പിൽ നിരവധി വോട്ടർമാർ വോട്ട് ചെയ്തത് സ്ഥാനാർത്ഥികളെ വേണ്ട രീതിയിൽ വിലയിരുത്താതെയെന്ന് സർവേ

Top Picks for You
Top Picks for You