newsroom@amcainnews.com

കെഎസ്ഇബിയിൽ 745 ഒഴിവുകൾ; പിഎസ്‌സിക്ക് ഉടൻ റിപ്പോർട്ട് ചെയ്യാൻ തീരുമാനം

തിരുവനന്തപുരം: ആകെ 745 ഒഴിവുകൾ പിഎസ്‌സിക്ക് റിപ്പോർട്ട് ചെയ്യാൻ തീരുമാനിച്ചതായി കെഎസ്ഇബി. ഉടൻ ഒഴിവുകൾ റിപ്പോർട്ട് ചെയ്യുമെന്ന് ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടറുടെ കാര്യാലയം വാർത്താക്കുറിപ്പിൽ അസിസ്റ്റന്റ് എൻ‍ജിനീയർ (ഇലക്ട്രിക്കൽ) തസ്തികയിൽ 40 ശതമാനം പി എസ് സി ക്വാട്ടയിൽ 100 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്യുക. സർ‍വ്വീസിൽ ഉള്ളവരിൽ നിന്നുമുള്ള 10 ശതമാനം ക്വാട്ടയിൽ ആകെയുള്ള 83 ഒഴിവുകളും റിപ്പോർട്ട് ചെയ്യാൻ തീരുമാനിച്ചിട്ടുണ്ട്.

സബ് എൻജിനീയർ (ഇലക്ട്രിക്കൽ) തസ്തികയിൽ 30 ശതമാനം പി എസ് സി. ക്വാട്ടയിൽ 217-ഉം, ജൂനിയർ അസിസ്റ്റന്റ് / കാഷ്യർ തസ്തികയിൽ 80 ശതമാനം പി എസ് സി ക്വാട്ടയിൽ 208 ഉം ഒഴിവുകൾ ഘട്ടംഘട്ടമായി റിപ്പോർട്ട് ചെയ്യും. ഇവ കൂടാതെ, സബ് എൻജിനീയർ (ഇലക്ട്രിക്കൽ) തസ്തികയിൽ സർ‍വ്വീസിൽ ഉള്ളവരിൽ നിന്നുമുള്ള 10 ശതമാനം ക്വാട്ടയിൽ ആകെയുള്ള ഒഴിവുകളായ 131-ഉം, ഡിവിഷണൽ അക്കൌണ്ട്സ് ഓഫീസർ തസ്തികയിൽ 33 ശതമാനം പി.എസ്.സി. ക്വാട്ടയിൽ 6-ഉം ഒഴിവുകളാണ് പി.എസ്.സി.യ്ക്ക് റിപ്പോർട്ട് ചെയ്യുക.

നിയമനം ലഭിക്കുന്നവർക്ക് കാര്യക്ഷമവും സമയബന്ധിതവുമായ പരിശീലനം ലഭ്യമാക്കുന്നതിനുള്ള പരിശീലന കേന്ദ്രങ്ങളിലെ സൗകര്യം ഉറപ്പാക്കുന്നതിനും ഒന്നിച്ച് കൂടുതൽ പേർ വിരമിക്കുന്ന സാഹചര്യത്തിൽ സാമ്പത്തികമായും ഭരണപരമായും ഉണ്ടാകുന്ന ബുദ്ധിമുട്ട് ഒഴിവാക്കുന്നതിനുമായാണ് ചില വിഭാഗങ്ങളിൽ ഘട്ടംഘട്ടമായി നിയമനം നൽകാൻ തീരുമാനിച്ചിട്ടുള്ളതെന്നും കെ എസ് ഇ ബി ചെയർമാൻ & മാനേജിംഗ് ഡയറക്ടറുടെ കാര്യാലയം അറിയിച്ചു.

You might also like

വഞ്ചനകളും നികുതി ലംഘനങ്ങളും നടത്തിയ ഗ്രീൻ കാർഡ് ഉടമകൾക്ക് യുഎസ് പൗരത്വം നഷ്ടപ്പെട്ടേക്കാമെന്ന് റിപ്പോർട്ട്

ബ്രസീല്‍ മുന്‍ പ്രസിഡന്റ് ജെയര്‍ ബോള്‍സോനാരോ വീട്ടുതടങ്കലില്‍

യുഎസ് ഡോളറിനെതിരെ രൂപ ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ചയില്‍

പ്രാണികൾ: കിര്‍ക്ക്‌ലാന്‍ഡ് ബസുമതി അരി തിരിച്ചു വിളിച്ച് കോസ്റ്റ്‌കോ കാനഡ

തെക്കൻ ആൽബെർട്ടയിൽ പൊതുജനങ്ങൾക്കായി സൂപ്പർ കമ്പ്യൂട്ടർ സെൻ്റർ; ബിസിനസുകൾക്ക് ഉൾപ്പെടെ ഇതിൻ്റെ സേവനം ഉപയോഗപ്പെടുത്താം

യുഎസ് വിസ അഭിമുഖ ഇളവ് നയങ്ങളിൽ മാറ്റം, സെപ്റ്റംബർ 2 മുതൽ പ്രാബല്യത്തിൽ; മിക്ക വിസ വിഭാഗങ്ങൾക്കും നേരിട്ടുള്ള അഭിമുഖം നിർബന്ധമാക്കും

Top Picks for You
Top Picks for You