newsroom@amcainnews.com

ഐഫോണ്‍ ഫീച്ചറുകള്‍ ആപ്പിള്‍ വാച്ചിലേക്ക്; അള്‍ട്ര 3 വരിക വന്‍ അപ്ഡേറ്റോടെ, സാറ്റ്‌ലൈറ്റ് കണക്റ്റിവിറ്റിയും

2025ല്‍ ആപ്പിള്‍ വാച്ച് അള്‍ട്ര 3 വരിക വന്‍ അപ്ഡേറ്റോടെ, അള്‍ട്ര 3 ചരിത്രമാകും

ആപ്പിള്‍ കമ്പനി അടുത്ത വര്‍ഷം പുറത്തിറക്കുന്ന അള്‍ട്ര സ‌മാര്‍ട്ട്‌വാച്ചില്‍ സാറ്റ്‌ലൈറ്റ് കണക്ഷന്‍ സാധ്യമാകുമെന്ന് റിപ്പോര്‍ട്ട്. മൊബൈല്‍ നെറ്റ്‌വര്‍ക്കോ വൈഫൈ കണക്ഷനോ ഇല്ലാത്ത ഇടങ്ങളില്‍ ടെക്സ്റ്റ് മെസേജ് അയക്കാനും സ്വീകരിക്കാനും ഉപഭോക്താവിനെ സഹായിക്കുന്നതാണ് ഈ ഫീച്ചര്‍ എന്ന് രാജ്യാന്തര മാധ്യമമായ ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ആപ്പിള്‍ കമ്പനി ഈ വിവരങ്ങളോട് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല

2025ല്‍ ഇറങ്ങാനിരിക്കുന്ന ആപ്പിള്‍ വാച്ച് അള്‍ട്ര 3യിലായിരിക്കും സാറ്റ്‌ലൈറ്റ് കണക്ഷന്‍ ഉള്‍പ്പെടുത്തുക. സെല്ലുലാര്‍ കണക്ഷനോ വൈഫൈയോ ഇല്ലാത്തയിടങ്ങളില്‍ ഗ്ലോബല്‍സ്റ്റാര്‍ കൃത്രിമ ഉപഗ്രഹം വഴിയാണ് ഉപഭോക്താക്കള്‍ക്ക് ടെക്സ്റ്റ് മെസേജ് അയക്കാന്‍ കഴിയുക. 2022ല്‍ ഐഫോണ്‍ 14ലൂടെ ആപ്പിള്‍ സാറ്റ്‌ലൈറ്റ് കമ്മ്യൂണിക്കേഷന്‍ ഫീച്ചര്‍ അവതരിപ്പിച്ചിരുന്നു. എന്നാല്‍ ആപ്പിള്‍ വാച്ചിലേക്ക് ഉപഗ്രഹ കണക്റ്റിവിറ്റി എത്തിയുമില്ല. എമര്‍ജന്‍സി സര്‍വീസുകള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സന്ദേശങ്ങള്‍ അയക്കാന്‍ കഴിയുന്ന തരത്തിലുള്ള സംവിധാനമായിരുന്നു ഐഫോണ്‍ 14ലുണ്ടായിരുന്നത്. ഐമെസേജ് വഴി ആര്‍ക്കും ടെക്സ്റ്റ് മെസേജ് അയക്കാന്‍ കഴിയുന്ന രീതിയിലേക്ക് ഫീച്ചര്‍ ഈ വര്‍ഷം ആപ്പിള്‍ അപ്‌ഗ്രേഡ് ചെയ്യുകയും ചെയ്തു. സാറ്റ്‌ലൈറ്റ് കണക്റ്റിവിറ്റി സാധ്യമാവുന്ന ആദ്യ വാച്ചാണ് ആപ്പിള്‍ വാച്ച്. 

ഉപഗ്രഹ കണക്റ്റിവിറ്റിക്ക് പുറമെ രക്തസമ്മര്‍ദം അളക്കാനുള്ള ഫീച്ചര്‍ ആപ്പിള്‍ വാച്ച് അള്‍ട്ര 3യിലേക്ക് കൊണ്ടുവരാനും ആപ്പിള്‍ പണിപ്പുരയിലാണ്. ഉയര്‍ന്ന രക്തസമ്മര്‍ദമുണ്ടോ എന്നറിയാന്‍ ഈ വാച്ച് കയ്യില്‍ ധരിക്കുക വഴി സാധിക്കും. ജീവന്‍രക്ഷാ ഉപകരണങ്ങള്‍ എന്ന നിലയിലും ആരോഗ്യ നിരീക്ഷണ ഡിവൈസുകള്‍ എന്ന നിലയിലും ഐഫോണിനും ആപ്പിള്‍ വാച്ചുകള്‍ക്കുമുള്ള പ്രശസ്തി വര്‍ധിപ്പിക്കാനുള്ള കമ്പനിയുടെ നയത്തിന്‍റെ ഭാഗമായാണ് പുതിയ ഫീച്ചറുകള്‍ ആപ്പിള്‍ വാച്ചിലേക്ക് 2025ല്‍ വരിക. നിലവില്‍ ആപ്പിള്‍ വാച്ചുകളില്‍ ഹൃദയമിടിപ്പ് നിരീക്ഷണ സംവിധാനം, ഇസിജി റീഡിംഗ്, ഫാള്‍ ഡിറ്റക്ഷന്‍ തുടങ്ങിയ ആരോഗ്യ ഫീച്ചറുകളുണ്ട്. 

You might also like

കാൽഗറി സിട്രെയിൻ സ്റ്റേഷനിൽ യാത്രക്കാർക്ക് നേരെയുള്ള ആക്രമണങ്ങൾ വർധിച്ചതായി റിപ്പോർട്ട്

യുഎസ് വിസ അഭിമുഖ ഇളവ് നയങ്ങളിൽ മാറ്റം, സെപ്റ്റംബർ 2 മുതൽ പ്രാബല്യത്തിൽ; മിക്ക വിസ വിഭാഗങ്ങൾക്കും നേരിട്ടുള്ള അഭിമുഖം നിർബന്ധമാക്കും

യുഎസിന്റെ കിഴക്കൻ തീരങ്ങളിൽ കനത്ത മഴ, വെള്ളപ്പൊക്കം

ബ്രിട്ടിഷ് കൊളംബിയ ഫെറിയ്ക്ക് ഫെഡറല്‍ സഹായം അഭ്യര്‍ത്ഥിച്ച് ഡേവിഡ് എബി

സിഎൻഇ ജോബ് ഫെയർ ആഗസ്റ്റ് 15ന്; തൊഴിലില്ലായ്മ രൂക്ഷമായ സാഹചര്യത്തിൽ പ്രതീക്ഷിക്കുന്നത് റെക്കോർഡ് ജനപങ്കാളിത്തം

ഇനി ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക് ചിത്രങ്ങളും ഡിപിയാക്കാം: പുതിയ ഫീച്ചർ അവതരിപ്പിച്ച് വാട്ട്‌സ്ആപ്പ്

Top Picks for You
Top Picks for You