newsroom@amcainnews.com

ഉദ്ഘാടന പരിപാടികളിൽ ധരിക്കുന്ന വസ്ത്രങ്ങളൊന്നും തിരഞ്ഞെടുക്കുന്നത് ഹണി റോസ് അല്ല, അതിന് പിന്നിൽ…; അമ്മയുടെ വെളിപ്പെടുത്തൽ വൈറൽ

കൊച്ചി: ബോബി ചെമ്മണ്ണൂരിന്റെ അറസ്റ്റിനൊപ്പം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുന്ന കാര്യം ഉദ്ഘാടന പരിപാടികളിൽ ഹണി റോസ് ധരിക്കുന്ന വസ്ത്രങ്ങളാണ്. ഒരാൾ എന്ത് വസ്ത്രം ധരിക്കണമെന്നത് അയാളുടെ മാത്രം വ്യക്തി സ്വാതന്ത്ര്യമാണ്. എന്നാൽ വസ്ത്രധാരണത്തിന്റെ പേരിൽ ഹണിക്കെതിരെ വിമർശനങ്ങൾ ധാരാളം ഉയരാറുണ്ട്. അതിനിടയിൽ ഇപ്പോഴിതാ ഹണിയുടെ വസ്ത്രധാരണം സംബന്ധിച്ചുള്ള ചോദ്യങ്ങൾക്ക് നടിയുടെ കുടുംബം നൽകിയൊരു അഭിമുഖമാണ് ഇപ്പോൾ വൈറലാകുന്നത്. ആ വസ്ത്രങ്ങളൊന്നും തിരഞ്ഞെടുക്കുന്നത് ഹണി റോസ് അല്ലെന്നാണ് കുടുംബം പറയുന്നത്. ആരാണ് ഇത്തരത്തിലുള്ള സ്റ്റൈലിഷ് വസ്ത്രങ്ങൾക്ക് പിന്നിലെന്നും കുടുംബം വെളിപ്പെടുത്തുന്നുണ്ട്. ഹണിയുടെ അമ്മയുടെ വാക്കുകളിലേക്ക്.

‘ഹണിയുടെ ഉദ്ഘാടനത്തിനുള്ള വസ്ത്രങ്ങളെല്ലാം ഞാനാണ് തിരഞ്ഞെടുക്കുന്നത്. ഹണിയാണ് പക്ഷെ അതിനൊക്കെയുള്ള തെറി കേൾക്കുന്നത്. ഇവളോട് ഞാൻ ചോദിക്കാറുണ്ട്, നീ എന്താണ് എന്റെ പേര് പറയാത്തത് എന്ന്. എവിടെ പോയാലും ഇവളെ എല്ലാവരും നന്നായി നോക്കണം എന്നാണ് ആഗ്രഹം. കുഞ്ഞിലെ തൊട്ട് നന്നായി ഒരുക്കി നിർത്തുമായിരുന്നു. ഹണിയുടെ ഫോട്ടോയ്ക്ക് വരുന്ന കമന്റുകളൊക്കെ ഞാൻ വായിക്കാറുണ്ട്. അതിനൊന്നും പക്ഷെ മറുപടി കൊടുക്കാറില്ല. ഓരോരുത്തരും അവർക്ക് ഇഷ്ടമുള്ളത് പറയും. ചിലർ പൈസ കിട്ടാനൊക്കെ ആയിരിക്കും. അതിലേക്ക് ഞാൻ ശ്രദ്ധിക്കാൻ പോകാറില്ല. അത് ശ്രദ്ധിക്കേണ്ടെന്ന് തന്നെയാണ്. കാരണം അതൊക്കെ കേട്ടാൽ അവർ നമ്മുടെ കഴിവ് നശിപ്പിക്കും. മറ്റുള്ളവർ പറയുന്നത് കേട്ടാൽ നമ്മുക്ക് ജീവിതവും സന്തോഷവും ഉണ്ടാകില്ല. മറ്റുള്ളവരെ അങ്ങനെ തന്നെ കാണാനുള്ള ബോധം നമ്മുക്ക് വേണം.ഞങ്ങളുടെ പൊന്നുമോളാണ് ഹണി’, അമ്മ പറഞ്ഞു.

സോഷ്യൽ മീഡിയയിലെ നെഗറ്റീവ് കമന്റുകൾക്ക് ചെവികൊടുക്കാത്ത ആളാണ് താൻ എന്ന് മുൻപ് ഹണി റോസും വ്യക്തമാക്കിയിട്ടുണ്ട്. ആദ്യം കേട്ടപ്പോൾ വലിയ വിഷമം തോന്നിയിരുന്നുവെങ്കിലും അത് പക്ഷെ താൻ കാര്യമാക്കാറില്ലെന്നായിരുന്നു ഹണിയുടെ വാക്കുകൾ. അതേസമയം ബോബി ചെമ്മണ്ണൂരിന്റെ സംഭവത്തിൽ അധിക്ഷേപം അതിര് കടന്നപ്പോഴാണ് താൻ നിയമനടപടിയുമായി പോയതെന്നും ഹണി റോസ് വ്യക്തമാക്കിയിരുന്നു. ഒരു ഉദ്ഘാടന പരിപാടിയിൽ വെച്ച് വളരെ മോശമായി സംസാരിച്ചിട്ടും താൻ ആ സാഹചര്യം വഷളാകരുതെന്ന് കരുതി പ്രതികരിക്കാതിരുന്നതാണ്. തന്റെ അതൃപ്തി കൃത്യമായി അറിയിക്കുകയും ചെയ്തു, ഇനി അദ്ദേഹത്തിന്റെ ബ്രാൻഡുമായി സഹകരിക്കാൻ താൻ ഇല്ലെന്ന് അറിയിച്ചിട്ടും പല വേദിയിലും വെച്ച് തന്നെ പിന്തുടർന്ന് അധിക്ഷേപിച്ചപ്പോഴാണ് നിയമപരമായി നീങ്ങിയത് എന്നും നടി വ്യക്തമാക്കിയിരുന്നു.

അതേസമയം ഹണി റോസ് നൽകിയ കേസിൽ ജാമ്യം ലഭിച്ച് ബോബി ചെമ്മണ്ണൂർ പുറത്തിറങ്ങി. അതീവ നാടകീയ സംഭവങ്ങൾക്ക് ശേഷമായിരുന്നു ബോബി പുറത്തിറങ്ങിയത്. ഇനി ഒരിക്കലും ഒരാൾക്കെതിരെ ദ്വയാർത്ഥ പ്രയോഗങ്ങൾ താൻനടത്തില്ലെന്ന് ബോബി കോടതിയിൽ പറഞ്ഞു. അതേസമയം ഇനിയും ഹണി റോസിനെ പോലെയുള്ള സെലിബ്രിറ്റികളെ താൻ തന്റെ ബിസിനസിന്റെ പ്രമോഷൻ പരിപാടികൾക്ക് വിളിക്കുമെന്നും മാധ്യമങ്ങൾക്ക് മുൻപിൽ ബോബി ചെമ്മണ്ണൂർ വ്യക്തമാക്കി.

You might also like

ഉയർന്ന താരിഫുമായി ബന്ധപ്പെട്ട് അമേരിക്കൻ ഉദ്യോഗസ്ഥരുമായി ചർച്ച: ഒരു പരിഹാരം ഇപ്പോഴും സാധ്യമായിട്ടില്ല, പക്ഷേ ചർച്ചകളിൽ പ്രതീക്ഷയുണ്ടെന്ന് കനേഡിയൻ മന്ത്രി ഡൊമനിക്ക് ലെബ്ലാങ്ക്

ടെക്സസിൽ ഏഴ് വയസ്സുകാരനെ വാഷിംഗ് മെഷീനിൽ മരിച്ച നിലയിൽ കണ്ടെത്തിയ കേസ്: 45-കാരനായ വളർത്തച്ഛന് 50 വർഷം തടവ്; കൂട്ടുപ്രതിയായ വളർത്തമ്മയുടെ ശിക്ഷ സെപ്റ്റംബർ 10ന്

കാനഡയിൽ ഭവന പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ കാൽഗറിയിൽ പ്രീ ഫാബ്രിക്കേറ്റഡ് യൂണിറ്റുകൾ കൊണ്ടുള്ള ഭവന സമുച്ചയം ഉയരുന്നു

തെക്കൻ ആൽബെർട്ടയിൽ പൊതുജനങ്ങൾക്കായി സൂപ്പർ കമ്പ്യൂട്ടർ സെൻ്റർ; ബിസിനസുകൾക്ക് ഉൾപ്പെടെ ഇതിൻ്റെ സേവനം ഉപയോഗപ്പെടുത്താം

സര്‍ക്കാര്‍ ജീവനക്കാരുടെ വേതന ചര്‍ച്ചകള്‍ പുനരാരംഭിച്ച് ആല്‍ബര്‍ട്ട

ബാങ്ക് ഓഫ് കാനഡയുടെ പലിശ നിരക്ക് പ്രഖ്യാപനം ഇന്ന്

Top Picks for You
Top Picks for You