newsroom@amcainnews.com

അജിത്കുമാറിനു സ്ഥാനക്കയറ്റം നൽകാനുള്ള തീരുമാനം, ഉദ്ദിഷ്ട കാര്യത്തിനുള്ള മുഖ്യമന്ത്രിയുടെ ഉപകാരസ്മരണയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ

തിരുവനന്തപുരം: എഡിജിപി എം.ആർ. അജിത്കുമാറിനു ഡിജിപിയായി സ്ഥാനക്കയറ്റം നൽകാനുള്ള നീക്കത്തെ രൂക്ഷമായി വിമർശിച്ചു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ഗുരുതര ആരോപണങ്ങളും അന്വേഷണവും നേരിടുന്ന അജിത്കുമാറിനു സ്ഥാനക്കയറ്റം നൽകാനുള്ള തീരുമാനം, ഉദ്ദിഷ്ട കാര്യത്തിനുള്ള മുഖ്യമന്ത്രിയുടെ ഉപകാരസ്മരണയാണ്. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപകസംഘമാണ് ഇപ്പോഴും കാര്യങ്ങൾ തീരുമാനിക്കുന്നതെന്ന് ഇതോടെ വ്യക്തമായി.

‘‘അനധികൃത സ്വത്തുസമ്പാദനത്തിലുള്ള വിജിലൻസ് അന്വേഷണത്തിനു പുറമെ, തൃശൂർ പൂരം കലക്കൽ, ആർഎസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച എന്നിവയിലും അന്വേഷണം നേരിടുന്ന ഉദ്യോഗസ്ഥന് എല്ലാ ചട്ടങ്ങളും ലംഘിച്ചാണു സ്ഥാനക്കയറ്റം നൽകിയത്. ക്രമസമാധാന ചുമതലയിൽ തുടരവെ ഗുരുതര ആരോപണങ്ങൾ ഉയർന്നിട്ടും സർവിസിൽനിന്നു സസ്‌പെൻഡ് ചെയ്യാതെ അന്വേഷണം പ്രഖ്യാപിച്ചതു സ്ഥാനക്കയറ്റം നൽകുന്നതിനു വേണ്ടിയുള്ള മുഖ്യമന്ത്രിയുടെ കൗശലമായിരുന്നുവെന്ന് ഇപ്പോൾ വ്യക്തമായി.

സ്ഥാനക്കയറ്റം നൽകാനുള്ള തീരുമാനത്തിനെതിരെ മന്ത്രിമാരുടെ ഭാഗത്തുനിന്ന് എതിർപ്പ് ഉയർന്നപ്പോഴും പിണറായി വിജയനാണ് അജിത് കുമാറിനു രക്ഷാകവചം ഒരുക്കിയത്. പിണറായി വിജയന്റെ ദൂതനായാണ് ആർഎസ്എസ് നേതാക്കളുമായുള്ള അജിത് കുമാറിന്റെ കൂടിക്കാഴ്ചയെന്ന പ്രതിപക്ഷ ആരോപണം ശരിവയ്ക്കുന്നതാണു മുഖ്യമന്ത്രിയുടെ ഇടപെടൽ. അജിത് കുമാർ എഡിജിപി പദവിയിലിരുന്നു ചെയ്ത നിയമവിരുദ്ധ പ്രവർത്തനങ്ങളെല്ലാം പിണറായിക്കു വേണ്ടിയായിരുന്നു എന്നത് അടിവരയിടുന്നതു കൂടിയാണ് ഡിജിപി സ്ഥാനം. – വി.ഡി.സതീശൻ ആരോപിച്ചു.

You might also like

മിഡിൽ ഈസ്റ്റിൽ നയതന്ത്ര ചർച്ചകൾക്ക് തുടക്കം; ലബനനുമായി സംസാരിക്കാൻ നെതന്യാഹു; അമേരിക്കയും ഇറാനും പാകിസ്ഥാനിൽ കൂടിക്കാഴ്ച നടത്തും

ആരാധകർക്ക് നിരാശ; മോൺട്രിയൽ സംഗീത നിശ റദ്ദാക്കി ലേഡി ഗാഗ

സുരക്ഷാ ഭീഷണി: കാനഡയിൽ എണ്ണായിരത്തിലധികം ഫോക്‌സ്‌വാഗൺ വിമാനങ്ങൾ തിരിച്ചുവിളിക്കുന്നു

അമേരിക്കയെ നടുക്കിയ ഗിൽഗോ ബീച്ച് പരമ്പരക്കൊലപാതക കേസിൽ നിർണ്ണായക വഴിത്തിരിവ്; ഏഴ് സ്ത്രീകളെ കൊലപ്പെടുത്തിയെന്ന് കുറ്റസമ്മതം നടത്തി റെക്സ് ഹ്യൂവർമാൻ

ഭാഷാനിയമം ബിസിനസ്സിനെ തകർക്കുന്നു; ഇളവ് തേടി ക്യൂബെക്കിലെ ഹോബി ഷോപ്പുകൾ; പ്രതിഷേധം ശക്തം

മധുരിക്കുന്ന ഓർമ്മകളുമായി ഒരു സംഗീത വിരുന്ന്: “ഈ മനോഹര തീരം” എഡ്മണ്ടനിൽ

Top Picks for You
Top Picks for You