newsroom@amcainnews.com

‘വൈകീട്ടത്തെ ഷോയ്ക്ക് അഞ്ച് ടിക്കറ്റ് എടുക്കുന്നേ!’ ‘തലവര’യുടെ രസകരമായ പ്രൊമോ വീഡിയോ പുറത്ത്

പാലക്കാടിന്‍റെ പശ്ചാത്തലത്തിൽ തിയേറ്ററുകളിൽ എത്തിയിരിക്കുന്ന അർജുൻ അശോകൻ ചിത്രം ‘തലവര’ എങ്ങും മികച്ച പ്രേക്ഷക – നിരൂപക പ്രശംസ നേടി മുന്നേറിക്കൊണ്ടിരിക്കുകയാണ്. വിറ്റിലിഗോ രോഗാവസ്ഥയുള്ളൊരു യുവാവിന്‍റെ ജീവിതവും പ്രണയവും സംഘർഷങ്ങളും മുൻനിർത്തി ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ കരിയറിൽ തന്നെ ഏറെ വെല്ലുവിളി ഉയർത്തുന്ന വേഷം അതിഗംഭീരമായി അർജുൻ അശോകൻ സ്ക്രീനിൽ എത്തിച്ചിട്ടുണ്ട് എന്നാണ് പ്രേക്ഷകാഭിപ്രായം. ഇപ്പോഴിതാ ചിത്രത്തിലെ രസകരമായൊരു പ്രൊമോ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.

ചിത്രത്തിൽ അർജുൻ അശോകൻ അവതരിപ്പിക്കുന്ന ജ്യോതിഷ് എന്ന കഥാപാത്രത്തിന്‍റെ അച്ഛനും അമ്മയുമായെത്തുന്ന അശോകന്‍റേയും ദേവദർശിനിയുടേയും രസകരമായ സംഭാഷണവുമായാണ് ബുക്ക് മൈ ഷോ ട്രെൻഡിംഗ് പ്രൊമോ എത്തിയിരിക്കുന്നത്. മികച്ച ബുക്കിംഗാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. മലയാളത്തിലെ ഒട്ടേറെ ഹിറ്റ് സിനിമകളുടെ അമരക്കാർ മഹേഷ് നാരായണനും ഷെബിൻ ബക്കറും ചേർന്ന് നിർമ്മിച്ചിരിക്കുന്ന ‘തലവര’ അഖിൽ അനിൽകുമാറാണ് സംവിധാനം ചെയ്തിരിക്കുന്നത്. തികഞ്ഞ കൈയ്യടക്കത്തോടെ ഉള്ളിൽ തട്ടും വിധമാണ് ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത് എന്നാണ് തിയേറ്ററിൽ നിന്ന് ലഭിക്കുന്ന റിപ്പോർട്ടുകള്‍. ചിത്രത്തിൽ ‘പാണ്ട’ എന്ന കഥാപാത്രമായി അർജുൻ അശോകനെത്തിയപ്പോൾ ജ്യോതി എന്ന നായിക കഥാപാത്രമായാണ് രേവതി ശർമ്മ എത്തിയിരിക്കുന്നത്.

അശോകൻ, ഷൈജു ശ്രീധർ, അശ്വത് ലാൽ, പ്രശാന്ത് മുരളി, അഭിറാം രാധാകൃഷ്ണൻ, ദേവദർശിനി, അമിത് മോഹൻ രാജേശ്വരി, സാം മോഹൻ, മനോജ് മോസസ്, സോഹൻ സീനുലാൽ, മുഹമ്മദ് റാഫി, വിഷ്ണു രെഘു, ശരത് സഭ, ഷെബിൻ ബെൻസൺ, ആതിര മറിയം, വിഷ്ണുദാസ്, ഹരീഷ് കുമാർ, സുമ തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ ഒരുമിച്ചിരിക്കുന്നത്. അഖിൽ അനിൽകുമാറും അപ്പു അസ്ലമും ചേർന്നാണ് തിരക്കഥ. മനോഹരമായ ദൃശ്യങ്ങൾ ഒരുക്കിയിരിക്കുന്നത് അനിരുദ്ധ് അനീഷും എഡിറ്റിംഗ് രാഹുൽ രാധാകൃഷ്ണനും ഹൃദ്യമായ പാട്ടുകള്‍ ഒരുക്കിയിട്ടുള്ളത് ഇലക്ട്രോണിക് കിളിയുമാണ്.

You might also like

ഗാസയില്‍ ബന്ദികളുടെ മൃതദേഹ കൈമാറ്റം പുനരാരംഭിച്ചു; രണ്ട് മൃതദേഹങ്ങള്‍ കൈമാറി

പുതിയ സിഇസി എക്സ്പ്രസ് എൻട്രി നറുക്കെടുപ്പ്: 1,000 പിആർ ഇൻവിറ്റേഷൻ

കാനഡ-ചൈന വ്യാപാരം മൂന്നിരട്ടിയാക്കാൻ സാധ്യത: ചൈനീസ് അംബാസഡർ

ഇന്ത്യൻ വിദ്യാർഥികളുടെ സ്റ്റുഡന്റ് വീസ അപേക്ഷ കാനഡ വൻതോതിൽ നിരസിക്കുന്നു

പലിശനിരക്ക് 2.25% ആയി കുറച്ച് ബാങ്ക് ഓഫ് കാനഡ

കാനഡയ്ക്ക് തിരിച്ചടി; ‘യെല്ലോ പീസ്’ ഇറക്കുമതിക്ക് 30% തീരുവ ചുമത്തി ഇന്ത്യ

Top Picks for You
Top Picks for You