newsroom@amcainnews.com

ഹോട്ട് എയർ ബലൂൺ സവാരി വാഗ്ദാനം ചെയ്ത് ആളുകളിൽനിന്നു പണം തട്ടുന്നു; ജനങ്ങൾക്ക് മുന്നറിയിപ്പുമായി യോർക്ക് റീജിയണൽ പോലീസ്

ഒന്റാരിയോ: ഹോട്ട് എയർ ബലൂൺ സവാരി വാഗ്ദാനം ചെയ്ത് ആളുകളിൽ നിന്നും പണം തട്ടുന്ന സംഭവത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകി യോർക്ക് റീജിയണൽ പോലീസ്. 2024 ജൂൺ 4 ന് ഹോട്ട് എയർ ബലൂൺ റൈഡുകൾ വാഗ്ദാനം ചെയ്യുന്ന ‘ദി കാൻഡിൽ എക്‌സ്പീരിയൻസ് 2025’ എന്ന കമ്പനി സോഷ്യൽമീഡിയ വഴി പ്രചരിപ്പിക്കുന്ന പരസ്യത്തിന് ഒരാൾ മറുപടി നൽകിയതോടെയാണ് വിചിത്രമായ തട്ടിപ്പിനെക്കുറിച്ച് പുറംലോകമറിയുന്നത്. തുടർന്നാണ് പോലീസിൽ പരാതി ലഭിക്കുകയും ഇത് സംബന്ധിച്ച് അന്വേഷണം ആരംഭിച്ചതെന്നും പോലീസ് പറഞ്ഞു.

ഒരാൾക്ക് 45 ഡോളറാണ് റൈഡിനെന്ന് പറഞ്ഞാണ് പണം ഈടാക്കിയിരുന്നത്. മാർക്കം സിറ്റിയിലെ 14 അവന്യു ഡൊണാൾഡ് കൂസെൻസ് പാർക്ക്‌വേയിലെ ഒരു പാർക്കിലാണ് റൈഡ് ഷെഡ്യൂൾ ചെയ്തതായി റൈഡിന് ബുക്ക് ചെയ്തവരെ അറിയിച്ചിരുന്നത്. എന്നാൽ സ്ഥലത്തെത്തിയപ്പോൾ കമ്പനിയുടേതായി ആരും അവിടെ ഉണ്ടായിരുന്നില്ലെന്നും സമാനമായി തട്ടിപ്പിനിരയായവർ മാത്രമാണ് അവിടെയുണ്ടായിരുന്നതെന്നും പോലീസ് പ്രസ്താവനയിൽ പറഞ്ഞു.

ജൂലൈ 12 നും സമാനമായി ആളുകളെ തട്ടിപ്പിനിരയാക്കിയതായി പോലീസ് പറഞ്ഞു. ഇത്തരം പരസ്യങ്ങൾ വഴിയുള്ള ബുക്കിംഗും മറ്റും ചെയ്യുമ്പോൾ ആധികാരികത വിലയിരുത്തുകയും തട്ടിപ്പ് തിരിച്ചറിയുകയും ചെയ്യണമെന്നും പണം നൽകുന്നതിന് മുമ്പ് ആലോചിക്കണമെന്നും പോലീസ് നിർദ്ദേശിച്ചു.

You might also like

തെക്കൻ ആൽബെർട്ടയിൽ പൊതുജനങ്ങൾക്കായി സൂപ്പർ കമ്പ്യൂട്ടർ സെൻ്റർ; ബിസിനസുകൾക്ക് ഉൾപ്പെടെ ഇതിൻ്റെ സേവനം ഉപയോഗപ്പെടുത്താം

പുതിയ കിൻഡിൽ കളർസോഫ്റ്റ് മോഡലുകളും ആദ്യത്തെ കിൻഡിൽ കളർസോഫ്റ്റ് കിഡ്‌സ് പതിപ്പും പുറത്തിറക്കി ആമസോൺ

ആ മുഖം, ആ ബുദ്ധി, ആ ചുണ്ടുകൾ, അത് അനങ്ങുന്നരീതി… വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി കാരലിൻ ലീവിറ്റിനെക്കുറിച്ച് വാചാലനായി ഡോണൾഡ് ട്രംപ്! സമൂഹമാധ്യമങ്ങളിൽ രൂക്ഷവിമർശനം

ലോസ് ഏഞ്ചൽസ് നിശാപാർട്ടിയിൽ കൂട്ട വെടിവെപ്പ്: രണ്ട് മരണം, ആറ് പേർക്ക് പരുക്ക്

ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്കെതിരെ ട്രംപ്; സ്‌പോര്‍ട്‌സ് വീസകള്‍ക്ക് വിലക്ക്

ശിവകാര്‍ത്തികേയന്‍ ചിത്രം മദ്രാസിയിലെ ആദ്യ ഗാനം ‘സലമ്പല’ പ്രേക്ഷകരിലേക്ക്

Top Picks for You
Top Picks for You