newsroom@amcainnews.com

ലോകത്തിലെ മികച്ച ഔട്ട്‌ഡോർ ഡെസ്റ്റിനേഷൻ: പട്ടികയിൽ ആദ്യ അഞ്ചിൽ ഇടം നേടി കാനഡ, 25-ാം സ്ഥാനത്ത് ഇന്ത്യ

ഓട്ടവ: ലോകത്തിലെ ഏറ്റവും മികച്ച ഔട്ട്‌ഡോർ ട്രാവൽ ഡെസ്റ്റിനേഷൻ പട്ടികയിൽ ആദ്യ അഞ്ചിൽ ഇടം നേടി കാനഡ. ഔട്ട്‌ഡോർ, ഹൈക്കിംഗ് വസ്ത്രങ്ങളുടെ പ്രശസ്ത ബ്രാൻഡായ KUHL ന്റെ ഗ്ലോബൽ ഔട്ട്‌ഡോർ ഡെസ്റ്റിനേഷൻസ് ഇൻഡെക്‌സിലാണ് കാനഡ നാലാം സ്ഥാനം കരസ്ഥമാക്കിയത്. സാഹസിക യാത്ര, ഭൂപ്രകൃതി, പ്രകൃതി സംരക്ഷണ ശ്രമങ്ങൾ, സമാധനാന്തരീക്ഷം എന്നിങ്ങനെയുള്ള വിഭാഗങ്ങളിൽ 183 ഓളം രാജ്യങ്ങളെയാണ് റാങ്കിംഗിൽ ഉൾപ്പെടുത്തിയത്.

രാജ്യത്തിന്റെ സംരക്ഷണ ശ്രമങ്ങളെ അടിസ്ഥാനമാക്കിയാണ് കാനഡ നാലാം സ്ഥാനത്തെത്തിയതെന്ന് കമ്പനി പറയുന്നു. ഭൂമിയുടെ 12 ശതമാനവും കാനഡ സംരക്ഷിക്കുന്നു. കൂടാതെ, 11 യുനെസ്‌കോ നാച്വറൽ വേൾഡ് ഹെറിറ്റേജ് സൈറ്റുകളും റാങ്കിംഗിനായി പരിഗണിച്ചിട്ടുണ്ട്. ബ്രിട്ടീഷ് കൊളംബിയയിലെ മലനിരകളിലൂടെയുള്ള കാൽനടയാത്ര മുതൽ ഹഡ്‌സൺ ബേയ്ക്ക് സമീപമുള്ള പോളാർ ബിയർ ട്രാക്കിംഗ് വരെ ഉൾപ്പെടുന്ന 1280 ലധികം ഡോക്യുമെന്റഡ് ഔട്ട്‌ഡോർ ആക്ടിവിറ്റികൾ കാനഡ വാഗ്ദാനം ചെയ്യുന്നുണ്ടെന്നും KUHL പറയുന്നു.
പട്ടികയിൽ ഓസ്‌ട്രേലിയയാണ് ഒന്നാം സ്ഥാനത്ത്. രണ്ടാം സ്ഥാനം അമേരിക്കയും മൂന്നാം സ്ഥാനം ന്യൂസിലൻഡും നേടി. 25-ാം സ്ഥാനത്താണ് ഇന്ത്യ.

You might also like

ലോസ് ഏഞ്ചൽസ് നിശാപാർട്ടിയിൽ കൂട്ട വെടിവെപ്പ്: രണ്ട് മരണം, ആറ് പേർക്ക് പരുക്ക്

ആകാശച്ചുഴിയിൽപ്പെട്ട ഡെൽറ്റ വിമാനം അടിയന്തര ലാൻഡിംഗ് നടത്തി; സാൾട്ട് ലേക്കിൽനിന്ന് ആംസ്റ്റർഡാമിലേക്ക് പറന്ന വിമാനം മിനിയാപൊളിസ് എയർപോർട്ടിൽ ഇറക്കിയത്

സിഎൻഇ ജോബ് ഫെയർ ആഗസ്റ്റ് 15ന്; തൊഴിലില്ലായ്മ രൂക്ഷമായ സാഹചര്യത്തിൽ പ്രതീക്ഷിക്കുന്നത് റെക്കോർഡ് ജനപങ്കാളിത്തം

കാനഡയിൽ ഭവന പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ കാൽഗറിയിൽ പ്രീ ഫാബ്രിക്കേറ്റഡ് യൂണിറ്റുകൾ കൊണ്ടുള്ള ഭവന സമുച്ചയം ഉയരുന്നു

കനേഡിയൻ ഉൽപ്പന്നങ്ങൾക്കുള്ള തീരുവ 35% ആയി ഉയർത്തി യുഎസ്

യുഎസ് ഡോളറിനെതിരെ രൂപ ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ചയില്‍

Top Picks for You
Top Picks for You