newsroom@amcainnews.com

ഓൺലൈനിൽ പരിചയപ്പെട്ടയാളെ കാണാ‍ൻ ഇന്ത്യൻ സൈന്യത്തിൻറെ കണ്ണുവെട്ടിച്ച് നിയന്ത്രണരേഖ കടന്നു; അതിർത്തിയിൽ മകനെ ഉപേക്ഷിച്ച യുവതി പാക്ക് പിടിയിലെന്ന് റിപ്പോർട്ട്

നാഗ്പുർ: ഇന്ത്യൻ സൈന്യത്തിൻറെ കണ്ണുവെട്ടിച്ച് നിയന്ത്രണരേഖ കടന്ന യുവതിയെ പാക്കിസ്ഥാൻ കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ട്. നാഗ്പുർ സ്വദേശിയായ സുനിത (43) ആണ് കാർഗിൽ വഴി പാക്കിസ്ഥാനിലെത്തിയതെന്നാണ് വിവരം. ഓൺലൈനിലൂടെ പരിചയപ്പെട്ടയാളെ കാണുന്നതിനായാണ് സുനിത പോയതെന്നും മകനെ കാർഗിലിലെ അതിർത്തി ഗ്രാമത്തിൽ ഉപേക്ഷിച്ചാണ് പാക്കിസ്ഥാനിലേക്ക് കടന്നതെന്നും ‘ടൈംസ് ഓഫ് ഇന്ത്യ’ റിപ്പോർട്ട് ചെയ്തു. ഇക്കാര്യം ഇന്ത്യ ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

നോർത്ത് നാഗ്പുരിലെ ആശുപത്രിയിൽ നഴ്സായി ജോലി ചെയ്തിരുന്ന സുനിത, ഇതിനു മുൻപു രണ്ടു തവണ പാക്കിസ്ഥാനിലേക്ക് പോകാൻ ശ്രമം നടത്തിയിരുന്നെങ്കിലും അട്ടാരി അതിർത്തിയിൽവച്ച് മടക്കി അയയ്ക്കുകയായിരുന്നു. ഇന്ത്യ–പാക്കിസ്ഥാൻ സംഘർഷം രൂക്ഷമായിരിക്കെ യുവതി നിയന്ത്രണരേഖ കടന്നതിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

മേയ് 14നാണ് പതിനഞ്ചുകാരനായ മകനെ കാർഗിലിലെ അതിർത്തി ഗ്രാമമായ ഹന്ദർമാനിൽ ഉപേക്ഷിച്ച് സുനിത പോയത്. മടങ്ങിവരാമെന്നും ഇവിടെ തന്നെ കാത്തുനിൽക്കണമെന്നും മകനോട് പറഞ്ഞശേഷമാണ് സുനിത പോയത്. എന്നാൽ നിയന്ത്രണരേഖയ്ക്കരികിൽ കുട്ടിയെ ഒറ്റയ്ക്ക് കണ്ടതോടെ ഗ്രാമവാസികൾ ലഡാക്ക് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. കുട്ടി പറഞ്ഞ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്.

സുനിതയുടെ ഫോണും കോൾ റെക്കോർഡുകൾ ഉൾപ്പെടെയുള്ള വിവരങ്ങളും പൊലീസ് വിശദമായി പരിശോധിച്ചു. സുനിത മാനസികവെല്ലുവിളി നേരിടുന്ന ആളാണെന്നും ഇതിനു ചികിത്സയിലായിരുന്നെന്നുമാണ് സഹോദരൻ പറയുന്നത്.

You might also like

അമേരിക്കൻ തീരുവ: കാനഡയിൽ പല സാധനങ്ങളുടെയും വില ഇനിയും വലിയ തോതിൽ കൂടിയേക്കുമെന്ന് റിപ്പോർട്ട്

ട്രംപിന് നൊബേല്‍ സമ്മാനം നല്‍കണമെന്ന ആവശ്യപ്പെട്ട കംബോഡിയയും

വേനലവധിക്കാലമായതോടെ യൂറോപ്പിലേക്കുള്ള വിനോദസഞ്ചാരികളുടെ ഒഴുക്ക് തുടങ്ങി; സന്ദർശകർക്കുള്ള പ്രവേശന ഫീസ് മൂന്നിരട്ടിയോളം വർധിപ്പിക്കുന്നുവെന്ന് റിപ്പോർട്ട്

മസ്‌കിന്റെ സ്റ്റാർലിങ്കിനോട് ‘കടക്ക് പുറത്ത്’; 100 മില്യൺ ഡോളറിന്റെ കരാർ റദ്ദാക്കി ഒന്റാരിയോ സർക്കാർ

ഗാർലൻഡ് മോട്ടൽ വെടിവയ്പ്പ്: രേഖകളില്ലാത്ത മൂന്നു കുടിയേറ്റക്കാർ പിടിയിൽ; കൊലപാതകക്കുറ്റം ചുമത്തിയെന്ന് പോലീസ്

കാട്ടുതീ പുക പടരുന്നു: മനിറ്റോബയിലും നോർത്ത് വെസ്റ്റേൺ ഒന്റാരിയോയിലും വായുമലിനം

Top Picks for You
Top Picks for You