newsroom@amcainnews.com

യാതൊരു ഭാവഭേതവുമില്ലാതെ, അലക്സേജ്; പൊലീസിനോട് പൂർണമായും സഹകരിക്കുന്നുണ്ട്; ജയിലിലേക്ക് മാറ്റും മുമ്പേ ചോദിച്ചത് ഒരു സി​ഗരറ്റ് മാത്രം!

ദില്ലി: തിരുവനന്തപുരത്ത് നിന്നും കേരള പൊലീസ് പിടികൂടിയ രാജ്യാന്തര കുറ്റവാളി അലക്സേജ് ബെസികോവിനെ അമേരിക്കക്കക്ക് കൈമാറാനുള്ള നടപടികൾ വിദേശകാര്യമന്ത്രാലയം ചൊവ്വാഴ്ച തുടങ്ങും. സിബിഐ ചൊവ്വാഴ്ച കോടതിയിൽ അപേക്ഷ നൽകും. ക്രിപ്റ്റോ കേസടക്കം വ്യാജമാണെന്നും അമേരിക്കയ്ക്ക് കൈമാറരുതെന്നും പ്രതിഭാ​ഗം വാദിച്ചെങ്കിലും കോടതി പരി​ഗണിച്ചില്ല. അതേസമയം, യാതൊരു ഭാവഭേതവുമില്ലാതെ, അലക്സേജ് കേരള പൊലീസിനോട് പൂർണമായും സഹകരിക്കുകയും ജയിലിലേക്ക് മാറ്റും മുൻപ് ഒരു സി​ഗരറ്റ് ചോദിക്കുകയും ചെയ്തു.

വർക്കലയിൽനിന്നും പിടിയിലായ രാജ്യാന്തര ക്രിപ്റ്റോ തട്ടിപ്പ് കേസ് പ്രതി അലക്സേജ് ബെസിക്കോവിനെ അമേരിക്കയ്ക്ക് കൈമാറാനാണ് ചൊവ്വാഴ്ച സിബിഐയുടെ ഇന്റർപോൾ വിഭാ​ഗം അനുമതി തേടുക. ഇന്നലെയാണ് കേരള പൊലീസ് ദില്ലി പട്യാല ഹൗസ് കോടതിയിൽ പ്രതിയെ ഹാജരാക്കിയത്. എസിജെഎം രണ്ടാം കോടതി ചൊവ്വാഴ്ച വരെ ജുഡീഷ്യൽ കസ്റ്റഡയിലയച്ച പ്രതി ഇപ്പോൾ തിഹാറിലെ നാലാം നമ്പർ ജെയിലിലാണുള്ളത്. ഇന്നലെ കേസ് പരി​ഗണിച്ചപ്പോൾ രണ്ട് അഭിഭാഷക സംഘങ്ങളാണ് അലക്സേജിനായി കോടതിയിലെത്തിയത്. റഷ്യൻ ഭാഷ തർജമ ചെയ്യാനും ഒരാൾ ഇവരോടൊപ്പമുണ്ടായിരുന്നു.

അലക്സേജിനെതിരെ ഇന്ത്യയിൽ കേസൊന്നുമില്ലെന്നും അമേരിക്ക പറയുന്ന ക്രിപ്റ്റോ കേസ് വ്യാജമാണെന്നും, അതിനാൽ അമേരിക്കയ്ക്ക് കൈമാറരുതെന്നുമാണ് അഭിഭാഷകർ വാദിച്ചത്. എന്നാൽ കോടതി ഈ വാദം പരി​ഗണിച്ചില്ല. ആവശ്യമെങ്കിൽ വാറണ്ട് ഇഷ്യൂ ചെയ്ത ഒന്നാം കോടതി കേസ് പരി​ഗണിക്കുമ്പോൾ വാദം അവതരിപ്പിക്കാമെന്നും നിർദേശിച്ചു. വർക്കലയിലെ വാടകവീട്ടിൽനിന്നും ഇയാളെ അറസ്റ്റ് ചെയ്തപ്പോൾ പിടിച്ചെടുത്ത 2 ലാപ്ടോപ്പുകൾ, 4 മൊബൈൽഫോണുകൾ, 1 ലക്ഷം രൂപയുടെ ഇന്ത്യൻ നോട്ടുകൾ, റൂബിളടക്കമുള്ള വിദേശ കറൻസികൾ എന്നിവ നാളെ ഒന്നാം കോടതിയിൽ ദില്ലിയിൽ തുടരുന്ന കേരള പൊലീസ് സംഘം ഹാജരാക്കും. ക്രിപ്റ്റോ കേസിലെ നിർണായക തെളിവുകൾ ഈ ലാപ്ടോപ്പിലാണുള്ളത്.

You might also like

ഹാക്ക് ചെയ്യപ്പെടാൻ സാധ്യത; കാനഡയിൽ ഡെൽ ലാപ്‌ടോപ്പുകൾ ഉപയോഗിക്കുന്നവർ ഉടൻ സിസ്റ്റം അപ്‌ഡേറ്റ് ചെയ്യണമെന്ന് കമ്പനി

അമേരിക്കൻ തീരുവ: കാനഡയിൽ പല സാധനങ്ങളുടെയും വില ഇനിയും വലിയ തോതിൽ കൂടിയേക്കുമെന്ന് റിപ്പോർട്ട്

ടെക്സസിൽ ഏഴ് വയസ്സുകാരനെ വാഷിംഗ് മെഷീനിൽ മരിച്ച നിലയിൽ കണ്ടെത്തിയ കേസ്: 45-കാരനായ വളർത്തച്ഛന് 50 വർഷം തടവ്; കൂട്ടുപ്രതിയായ വളർത്തമ്മയുടെ ശിക്ഷ സെപ്റ്റംബർ 10ന്

യുഎസ് വീസയ്ക്ക് ബോണ്ട് വരുന്നു; 15,000 ഡോളർ വരെ ഈടാക്കാൻ സാധ്യത

കാനഡയിൽ കുടിയേറ്റ അപേക്ഷകൾ നിരസിച്ചാൽ കത്തുകൾ വഴി നിരസിച്ചതിന്റെ കാരണം വിശദീകരിക്കുമെന്ന് ഐആർസിസി

കാനഡയിൽ ഏറ്റവും കുറഞ്ഞ ജീവിതച്ചെലവുള്ള പ്രവിശ്യകൾ പ്രിൻസ് എഡ്വേർഡ് ഐലൻഡും ന്യൂബ്രൺസ്‌വിക്കും; ബ്രിട്ടീഷ് കൊളംബിയ, ഒന്റാരിയോ, ആൽബെർട്ട – ഏറ്റവും ഉയർന്ന ജീവിതച്ചെലവുള്ള പ്രവശ്യകൾ

Top Picks for You
Top Picks for You